ചൈതന്യ :ഹരിതയെ എനിക്ക് അറിയാം വരുന്ന ടൈം പരിചയപെട്ടു അല്ലാതെ ഞാനുമായി വലിയ ആത്മ ബന്ധം ഒന്നും എനിക്കില്ല. ആരാണ് അവൾ എന്റെ കൂടെ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞത്..
നന്ദൻ : നിങ്ങൾക്ക് ഫ്ലാറ്റ് ഉണ്ടോ വേറെ..
ചൈതന്യ :എനിക്കോ ഫ്ലാറ്റോ.. ഉണ്ടെങ്കിൽ ഞാൻ ഇവിടെ താമസിക്കുമോ ചേട്ടാ റെന്റ് കൊടുത്തു..
നന്ദൻ :ഹരിത എവിടെ ആണ് താമസിക്കുന്നത് എന്ന് അറിയാമോ..
ചൈതന്യ :അത് എനിക്ക് കൃത്യമായി അറിയില്ല..ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നു അല്ല നിങ്ങൾക്ക് നേരിട്ട് വിളിച്ചാൽ പോരെ..
നന്ദൻ :ഉം ഒക്കെ താങ്ക്സ്..
അവൻ പറഞ്ഞു തിരിയുമ്പോൾ ചൈതന്യ പിറകിൽ നിന്ന് വിളിച്ചു. നന്ദൻ തിരിഞ്ഞു നോക്കിയപ്പോൾ…
ചൈതന്യ :ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വ്യക്തി ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. ഞാൻ അതിപ്പോൾ എന്താ പറയാൻ കാരണം എന്ന് വെച്ചാൽ. ഹരിത അയാളുമായി നല്ല കൂട്ട് ആണ്..
നന്ദൻ :ആരാണ് അയാൾ..
ചൈതന്യ :കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് ശ്യാം ധർമൻ…
നന്ദൻ ഒരു നിമിഷം ഞെട്ടി തെറിച്ചു. സെക്യൂരിറ്റി പറഞ്ഞതും അവന്റെ കാര്യം തന്നെ ആണ്. ഹരിതയെ ലാസ്റ്റ് വിളിച്ചപ്പോൾ കാൾ എടുത്തു അവന്റെ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞതും എല്ലാം ഈ ശ്യാം തന്നെ ആണ്. അപ്പോൾ അവരുടെ പ്ലാനിൽ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്.
ചൈതന്യ :എന്താ എന്ത്പറ്റി…?
നന്ദൻ :ഹേയ് ഒന്നുമില്ല.. ആഹ് പിന്നെ ഈ ശ്യാമിന്റെ ഫ്ലാറ്റ് എവിടെ ആണെന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ??
ചൈതന്യ : വിജയനഗരയിൽ ആണ്..
നന്ദൻ :അത് എവിടെ ആണ്..
ചൈതന്യ :വൈറ്റ് ഫീൽഡ് റോഡ് ആണ്…. നിങ്ങൾ ടാക്സികാരോട് പറഞ്ഞാൽ അവർ കൊണ്ട് വിടും..
നന്ദൻ :ഓകെ…. താങ്ക്സ്..
ചൈതന്യ :നിങ്ങൾ ആരാണ് ഹരിതയുടെ…!!
ഒരു നിമിഷം ഉത്തരം കൊടുക്കാൻ വിസമ്മതിച് അയാൾ നിന്നു. കരയുന്ന മനസ്സും ചിരിക്കുന്ന മുഖവും ആയി അയാൾ ഫ്ലാറ്റിന്റെ അടുത്തേക്ക് എന്ന വെണ്ണം തിരിച്ചു നടന്നു. അയാൾ കുറച്ചു സമയം കൊണ്ട് തന്നെ ചൈതന്യ പറഞ്ഞ സ്ഥലത്തേക്ക് എത്തി ചേർന്നു. ഒരു വലിയ ഫ്ലാറ്റിന്റെ താഴെ നിന്നും മുകളിലേക്ക് അയാൾ മുകളിലേക്ക്. അയാളുടെ മനസ്സിൽ പല പല കഥകൾ മുഴങ്ങി നിന്നു. “ഓഹ്ഹ് അപ്പോൾ ഇതാണ് കാര്യം കാശുള്ളവനെ കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു അവളുടെ ” പെട്ടന്ന് പിറകിൽ ഒരാൾ.. നന്ദൻ തിരിഞ്ഞു നോക്ക്കിയപ്പോൾ സെക്യൂരിറ്റി ആയിരുന്നു..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????