ശ്യാം :അമ്മേ……. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.
ഒറ്റ ഇടിയിൽ തന്നെ അവന്റെ മൂക്കിന്റെ പാലം മുറിഞ്ഞു ചോര വന്നു. സെക്യൂരിറ്റി ഒന്നും തന്നെ ചെയ്യാതെ തത്കാലം ഒതുങ്ങി നിന്നു. കാരണം അവനു രണ്ടു കൊള്ളണം എന്ന് അയാൾക്കും തോന്നി. എന്നാൽ പെട്ടന്ന് ഹരിത നന്ദനെ തെള്ളി മാറ്റി.
ഹരിത :നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം ഇല്ലെന്നു.
നന്ദൻ :ഹരിത പ്ലീസ് നിന്നെ കൊണ്ട് ചെല്ലുമെന്ന് ഞാൻ വാക്ക് പറഞ്ഞത് ആണ്.
ഹരിത :അതിന് ഞാൻ കൂടെ തീരുമാനിക്കണ്ടേ…
നന്ദൻ :നമ്മുടെ കല്യാണം പകുതി കഴിഞ്ഞത് ആണ് ഹരിത..
ഹരിത വിരലിൽ കിടന്ന മോതിരം ഊരി അവന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു..
ഹരിത ::ഇതല്ലേ നിങ്ങൾ പറഞ്ഞ ആ ബന്ധം.. അത് ദെ ഇവിടെ കഴിഞ്ഞു ഇനി മേലാൽ എന്നെ കാണാൻ വന്നു പോകരുത്..
അവളുടെ വാക്കുകൾ ആയിരം ശരങ്ങൾ നെഞ്ചിൽ കൊണ്ട് കയറും പോലെ അവനു തോന്നി. നിസ്സഹായനായ നന്ദൻ ഇടി വെട്ട് ഏറ്റ പോലെ നിന്നു. അവൾ ശ്യാമിനെ താങ്ങി എടുത്തു മുകളിലേക്ക് പോയി. നന്ദൻ അപ്പോഴേക്കും പൂർണ്ണമായും തളർന്നു പോയി. സെക്യൂരിറ്റി വന്നു അയാളുടെ തോളിൽ കൈ വെച്ചുനിറഞ്ഞ കണ്ണുകളാൽ നന്ദൻ സെക്യൂരിറ്റിയെ നോക്കി എന്നിട്ട് തിരിച്ചു നടന്നു എങ്ങിട്ടോ പോയി.
പിറ്റേന്ന് രാവിലെ ഹരിതയ്ക്ക് ഡ്യൂട്ടിയിൽ പോകുവാൻ മടി തോന്നി. ഒന്ന് ശ്യാമിന് വയ്യാത്തത് രണ്ടു നന്ദൻ പോയി കാണില്ല എന്ന തോന്നൽ. എന്നാൽ ശ്യാം അവളെ ജോലിക്ക് പറഞ്ഞു വിട്ടു എന്നിട്ട് കാർ പാർക്കിങ് സൈഡിൽ പോയി വണ്ടി ഓൺ ചെയ്തു. എന്നിട്ട് വണ്ടി എടുത്തു ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മറ്റൊരു വണ്ടി ഫോളോ ചെയ്യുന്നത് പോലെ അവനു തോന്നി. അവൻ വണ്ടിയുടെ റൂട്ട് മാറ്റി എന്നിട്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു. ശേഷം വണ്ടിയുടെ വേഗത കൂട്ടി. തൊട്ടു പിറകിൽ ഉണ്ടായിരുന്ന കാർ നന്ദൻ തന്നെ ആയിരുന്നു ഓടിച്ചിരുന്നത്. വണ്ടിയുടെ സൈഡിൽ ചൈതന്യ ഉണ്ടായിരുന്നു. എന്നാൽ വണ്ടി ഓടി കയറിയത് ഒരു പഴയ ഗ്യാരജിലേക്ക് ആയിരുന്നു. തൊട്ട് പിറകെ നന്ദനും കാറുമായി അതിന് പിറകിൽ എത്തി. പെട്ടന്ന് ഗേറ്റ് അടയുന്നത് ഗ്ലാസ്സിൽ കൂടി നന്ദൻ കണ്ടു. ശെരിക്കും നന്ദൻ ഇപ്പോൾ അവന്റെ ട്രാപ്പിൽ വീണെന്ന് മനസ്സിൽ ആയി. ചൈതന്യ ഒരു നിമിഷം ഭയന്നു.. അപ്പോഴേക്കും ശ്യാം പുറത്ത് ഇറങ്ങി കൈ കെട്ടി വണ്ടിയുടെ മുൻപിൽ നിന്നു…
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????