പെട്ടെന്നൊരുനാള്‍ വാര്‍ത്തകള്‍ നിലച്ചു.
അവനെക്കുറിച്ച് ഒരു അറിവുമില്ലതെയായി.
മൂത്ത സഹോദരിയായിരുന്നെങ്കിലും തന്‍റെ അടുത്ത കൂട്ടുകാരന്‍ പോലെയായിരുന്നു അവന്‍. പരസ്പ്പരം പങ്കുവെക്കാത്ത ഒരു ഹൃദയരഹസ്യങ്ങളുമില്ല. അവനെന്ത് പറ്റിയെന്നോ എവിടെയാണെന്നോ പിന്നീട് അറിവുണ്ടയില്ല. തരുണ്‍ മേത്ത തന്‍റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് അന്വേഷിച്ചെങ്കിലും ഒന്നും പരിഹാരമായില്ല. സര്‍ക്കാര്‍ ശ്രമങ്ങളും ഫലം കണ്ടില്ല.
ഗാസയില്‍ ഇസ്രായേലി റെയ്ഡില്‍, തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളില്‍ ഒരാളായി ഇര്‍ഷാദും കണക്കാക്കപ്പെട്ടു.
അവനെയോര്‍ത്ത് വിതുമ്പി നിറയാത്ത ഒരു ദിവസവും തന്‍റെ ജിവിതത്തില്‍ പിന്നെയുണ്ടയില്ല.അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്, അവന്‍ നടന്ന വഴികള്‍ കണ്ട്, അവന്‍ തൊട്ട ചൂട് അറിഞ്ഞ്, കണ്ണീര്‍ നിറയാത്ത ഒരു ദിവസവും….
ഇന്ത്യാ ടൈസിന്‍റെ വിദേശകാര്യ റിപ്പോര്‍ട്ടര്‍ എന്ന വിലാസത്തില്‍ ഇന്നലെയാണ് താന്‍ രണ്ടായിരത്തി ഒന്നില്‍ അടച്ചു പൂട്ടിയ ഗാസയിലെ യാസ്സര്‍ ആരാഫാത്ത് ഇന്‍റെര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയത്.
തകര്‍ന്ന് നാമാവശേഷമായി എന്ന് പറയാമെങ്കിലും അറിയപ്പെടുന്ന ജേണലിസ്റ്റുകള്‍ക്കും യൂ എന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്രായേലിന്‍റെയൊ ഈജിപ്തിന്‍റെയോ ട്രാവല്‍ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ഗാസയിലേക്ക് ഇപ്പോഴും പറക്കാം.
അതിഭീകരമായ ഫ്രിസ്ക്കിങ്ങിന് വഴങ്ങണമെന്ന് മാത്രം.
നീലക്കണ്ണുകളുള്ള ഇസ്രായേലി സുന്ദരിമാര്‍ യോനിക്കകം വരെ വിരല്‍ കടത്തി പരിശോധിക്കും. വിരല്‍ കയറ്റിക്കഴിഞ്ഞ് ശാലോമോന്‍ ഉത്തമഗീതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന തരം അഴകുള്ള ആ സുന്ദരി കണ്ണിലേക്ക് ഒരു നോട്ടം നോക്കി. കോരിക്കുടിക്കുന്ന നോട്ടം! അടുത്ത നിമിഷം എന്‍റെ ചുണ്ടുകള്‍ കടിച്ചു പറിക്കുമോ എന്നുപോലും താനപ്പോള്‍ ഭയപ്പെട്ടു. അവളുടെ ശ്വാസത്തിന്‍റെ ചൂട് ഇപ്പോഴുമുണ്ട് ദേഹത്ത് എവിടെയൊക്കെയോ….കഠിനമായി പണിപ്പെടേണ്ടിവന്നു അവളുടെ ഓരോ വിരലിളക്കത്തിനും യോനിക്കകം നനയാതെയിരിക്കാന്‍…
