ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത] 83

അവന്‍ കടയിലേക്ക് കയറി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു ക്യാരി ബാഗുമായി തിരികെ വന്നു.

“ഇത് എത്ര എണ്ണമാണ്?”

ബാഗിലേക്ക് നോക്കി നെറ്റി ചുളിച്ച് അവള്‍ ചോദിച്ചു.

“കുറെയുണ്ടല്ലോ..”

“കുറെ ഒന്നുമില്ല. ജസ്റ്റ് നാല് ബിയര്‍…”

അവള്‍ അവനെ ഒന്ന് ഗൌരവത്തില്‍ നോക്കി.

പതിയെ നഗരദൃശ്യങ്ങള്‍ അപ്രതക്ഷ്യമായി. അല്‍ മവാസി സ്ട്രീറ്റ് കഴിഞ്ഞപ്പോള്‍ നഗരം പൂര്‍ണ്ണമായും ഗ്രാമദൃശ്യങ്ങള്‍ക്ക് വഴിമാറി. ഒലിവ് പച്ചപ്പ്‌ നിറഞ്ഞ പരിസരമായി പിന്നെ ചുറ്റിലും. കാര്‍ കയറ്റം കയറുകയാണ്. മലകള്‍ക്ക് പിന്നില്‍ മലകള്‍ അങ്ങ് ഉയര്‍ന്നുയര്‍ന്നു പോവുകയാണ്. മലകള്‍ക്ക് മേലെ അഭൌമമായ സംഗീതത്തിന്‍റെ അനുരണനങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടു.

അസ്രായേല്‍, ഇസ്രാഫില്‍ മാലാഖമാര്‍ പതിയെ, രാഗസൌരഭം പൊഴിക്കുന്നത് പോലെ.

ഒലിവ് മരങ്ങള്‍ക്കിടയിലൂടെ കാര്‍ സാമാന്യം വേഗത്തില്‍ മല കയറിക്കൊണ്ടിരുന്നു. ഒലിവുകള്‍ തളിര്‍ത്ത് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ പൂത്തു നില്‍ക്കുന്ന ദേവദാരുക്കള്‍ കണ്ടു. ആകാശം നിറയെ വെള്ളിമേഘങ്ങളാണ്.

“വൌ…”

അവള്‍ അറിയാതെ മന്ത്രിച്ചു.

കവിതയുടെ തന്മാത്രകള്‍ പേറുന്ന ഹൃദയമുള്ള മനുഷ്യരുടെ മുമ്പില്‍ ദൈവം തന്‍റെ രാജകീയ സൌന്ദര്യം കാണിക്കാന്‍ കാത്തു നില്‍ക്കുന്നത് ഇവിടെയാണ്‌…

അവ പര്‍വ്വതങ്ങളുടെ മഹാ ഔന്നത്യമായും നദികളുടെ നൃത്ത സഞ്ചാരമായും മരങ്ങളുടെ പ്രാചീന ഭംഗിയായും ചിത്ര ശലഭങ്ങളുടെയും തുമ്പികളുടേയും സുതാര്യ വിസ്മയമായും തുളുമ്പി നിറയുകയാണ് ഇവിടെ….

അവളുടെ മുഖത്തെ വിസ്മയം അളക്കുകയായിരുന്നു അവന്‍.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *