“വാട്ട് ഡിഡ് യൂ സേ?”
കണ്ണുകള്‍ ചിമ്മിയടച്ച് അവള്‍ വിസ്മയത്തോടെ ചോദിച്ചു.
“യൂ ഹേഡ് മീ…”
അവന്‍ ഗൌരവത്തില്‍ പറഞ്ഞു.
“മാഡത്തെ കണ്ട നിമിഷം ഞാന്‍ വീണ് പോയതാണ്…ഞാന്‍ നോക്കുമ്പോഴും സംസാരിക്കുമ്പോഴും തൊടുമ്പോഴും എത്ര മാഡ് ആയാണ് ഞാന്‍ മാഡത്തെ പ്രണയിക്കുന്നത് എന്ന് മാഡത്തിന് തോന്നിയിട്ടില്ലേ?”
അവന്‍റെ ചോദ്യത്തെ എതിര്‍ക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.
അവന്‍ പറയുന്നത് സത്യമല്ലേ?
ആദ്യ നിമിഷം മുതല്‍ തനിക്കത് തോന്നിയിട്ടുണ്ട്.
പക്ഷെ അവനെ വിലക്കാനും തോന്നുന്നില്ല.
ആം ഐ റിയലി എ ബാഡ് ഗേള്‍?
അവള്‍ സ്വയം ചോദിച്ചു.
“എടാ, നീ ഇങ്ങനെ എന്നെമാത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ എനിക്ക് വിഷമമാകും…”
അഫ്രീന്‍ പറഞ്ഞു.
“എനിക്ക് ഒരിക്കലും നീ ആഗ്രഹിക്കുന്നത് പോലെ റെസ്പോണ്‍ഡ് ചെയ്യാന്‍ കഴിയില്ലാന്ന് നിനക്കറിയില്ലേ? ഐം എ വൈഫ് മാന്‍…ഇങ്ങനെ ഒക്കെ പറയല്ലേ!”
“ഞാന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നെത്തന്നെ അട്ഭുതപ്പെടുത്തുന്നുണ്ട്…”
മലമുകളില്‍ കാര്‍ നിര്‍ത്തി അവന്‍ പറഞ്ഞു.
“കാരണം ഞാന്‍ ബേസിക്കലി ഒരു ഷൈ ബോയ് ആണ്…എന്നിട്ടും ഞാനിതൊക്കെ എത്ര ബോള്‍ഡ് ആയാണ് പ്രസന്‍റ്റ് ചെയ്യുന്നത്…അതും ലോകം അറിയുന്ന ലോകം ആദരിക്കുന്ന ഒരു ജേണലിസ്റ്റിനോട്….!”
കാറില്‍ നിന്നും ഇറങ്ങി അവള്‍ വിസ്മയം നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കി.
ഇടുക്കി ജില്ലയിലെ “കാറ്റാടിപ്പാറ” എന്ന സ്ഥലത്ത് പോയത് അവള്‍ അപ്പോള്‍ ഓര്‍ത്തു.
വലിയ മലകളുടെ വലിപ്പത്തില്‍ ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന പാറക്കെട്ടുകള്‍. അവയ്ക്ക് താഴെ അത്യഗാധമായ, അടി കാണാന്‍ പറ്റാത്തത്ര ആഴത്തില്‍ താഴ്വാരം…
