ഓഹോ! അപ്പോൾ ആദ്യത്തെ കാമുകനോ?
കബീർ! ഭാഭിയൊന്നു നിശ്വസിച്ചു. ഒരിക്കലും മറക്കില്ല. എന്നാലും ആ മുഖം മങ്ങിത്തുടങ്ങി മോനേ! ആ സ്വരത്തിലിത്തിരി സങ്കടം കലർന്നു എന്നു തോന്നിയപ്പോൾ ഞാൻ വിഷയം മാറ്റി.
എന്താണെന്നറിയില്ല, ഉള്ളിലെന്തൊക്കെയോ തിങ്ങിക്കൂടുന്നതു പോലെ! ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തുടങ്ങിയപ്പോൾ റെയിൻകോട്ടും ഷൂവുമിട്ട് ഇറങ്ങി നടന്നു. ഓവർബ്രിഡ്ജുകളുടെ അടിയിൽ, വഴിയോരങ്ങളിൽ ഇത്തിരിയിടം കിട്ടുന്ന എവിടെയോ അവിടെയെല്ലാം കൂരകൾ വെച്ച് മഴവെള്ളം തേവിക്കളഞ്ഞ് ജീവന്റെ മത്സരത്തിൽ അതിജീവിക്കാൻ പണിപ്പെടുന്ന മനുഷ്യർ… അപ്പോഴാണ് ഒരു പെണ്ണു തേച്ചതിന്റെ പേരിൽ ജീവൻ കളയാൻ പോയ ഞാൻ. പടുവിഡ്ഢി. എന്നോടു തന്നെ പുച്ഛം തോന്നി.
ലാപ്പിന്റെ മുന്നിലിരുന്ന് മുംബൈ മഴയെപ്പറ്റി മലയാളത്തിൽ ഒരു പീസെഴുതി. നാട്ടിലെ ഒരു പഴയ സുഹൃത്തിനയച്ചു. ആകെയൊരുണർവു തോന്നി. എണീറ്റ് പഴയ തുണികളൊക്കെ പെറുക്കിക്കെട്ടി. രണ്ടു വലിയ പഴഞ്ചൻ സൂട്ട്കേസിൽ നിറച്ചു. പിന്നെ ഫ്ലാറ്റിൽ ആവശ്യമില്ലാത്ത സാധനങ്ങളത്രയും. അരുണാദീദിയെ വിളിച്ച് എല്ലാം ക്ലിയറു ചെയ്യാനേൽപ്പിച്ചു. പുള്ളിക്കാരിക്ക് അനാഥാലയങ്ങളുമായി നല്ല സമ്പർക്കമാണ്. ബാക്കിയുള്ള തുണികളും, പുസ്തകങ്ങളും കൊച്ചീലെ എന്റെ ഫ്ലാറ്റിലേക്ക് പാർസൽ ചെയ്തു. അപ്പോഴേക്കും തളർന്നിരുന്നു. വോഡ്ക്കയും, ദീദിയുടെ ചിക്കൻ കറിയും ചപ്പാത്തിയും അകത്താക്കി ബോധം കെട്ടുറങ്ങി.
ഹലോ….
ആഹാ… ഇന്ന് ചങ്കനായ മട്ട്ണ്ടല്ലോ! ഇന്നലെ എങ്ങനെയുണ്ടാരുന്നെടാ?എന്താ വിളിക്കാഞ്ഞേ? ഇപ്പോഴെങ്ങനെ? ചോദ്യവർഷം. എന്നാലും എന്നോടുള്ള ഒരു കരുതൽ ആ വാക്കുകളിൽ തെളിഞ്ഞിരുന്നു.
ഗുഡ്മോർണിംഗ്, ഞാൻ ചിരിച്ചു.
ഓ..വല്ല്യ ഉപചാരോന്നും വേണ്ട, കേട്ടോടാ ചെക്കാ! നിയ്യ് ചോദിച്ചതിന് സമാധാനം പറയ്! ഇത്തിരി അരിശം കലർന്ന വാക്കുകൾ!
ശരിയെന്റെ പൊന്നേ മീനുക്കുട്ടീ! ഞാനവസാനത്തൂന്നു തൊടങ്ങാം. ഇപ്പോൾ ഞാൻ വളരെ നോർമൽ. ഇനിയങ്ങോട്ടും. ഇന്നലെ എന്റെ സോഫിയ ഭാഭിയെ വിളിച്ചു സംസാരിച്ചു. പിന്നെ ഒരു ഹ്യൂമൻ ഇന്ററസ്റ്റ് സാധനമെഴുതി നാട്ടിലെ ലിറ്റിൽ മാഗസിന് അയച്ചു.
സോഫിയ….ഹം….നിയ്യ് ഫ്രീയാണെങ്കിൽ അതിനു മുമ്പുള്ള ബാക്കി കഥ പറഞ്ഞിട്ട് പുതിയ കഥാപാത്രത്തിന്റെ ജാതകമടക്കം എല്ലാ കഥേം നിക്കറിയണം!
ബാക്കി അങ്ങനെ കഥയൊന്നുമില്ല മീനാമ്മേ. ഞാൻ ചുരുക്കത്തിൽ പറയാം…
മഴയൊന്നൊതുങ്ങി വെയിലിന്റെ ചീളുകൾ തലനീട്ടിയിരുന്നു. സമയം പന്ത്രണ്ടു മണി. ഞാൻ കോർണറിലുള്ള ഇറാനി കഫേയിൽ ഒഴിഞ്ഞ മൂലയിലിരുന്ന് തണുത്ത ബിയർ മൊത്തിക്കൊണ്ടിരിപ്പായിരുന്നു. എനിക്കിവിടം ഇഷ്ട്ടമാണ്. എന്നാലും ഒരു മാറ്റം കുറച്ചുനാളത്തേക്കെങ്കിലും.. കൂടിയേ കഴിയൂ…
പതിനെട്ട് കഴിഞ്ഞ് കോളേജിൽ ഡിഗ്രി പൂർത്തിയാക്കാൻ പോയത് ഇനിയൊരു തിരിച്ചുവരവില്ല എന്ന ബോദ്ധ്യത്തോടു കൂടിയായിരുന്നു. മാധവൻ വക്കീലായി എന്റെ ഗാർഡിയൻ. ചോദിച്ച കാശ് ബാങ്കിലിട്ടു തരികേം ചെയ്തു. അവധിക്കാലം മിക്കവാറും പട്ടണത്തിൽ ചെലവഴിച്ചു. ചിലപ്പോൾ ജോസഫിന്റെ വീട്ടിലും. വക്കീലങ്കിളുമായി സംസാരിക്കുമായിരുന്നു. പുള്ളിയാണ് എന്റെ താല്പര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ ഇതിൽ പോസ്റ്റ്ഗ്രാഡ്വേഷൻ ചെയ്യാൻ ഡെൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ പറഞ്ഞത്. ഇറങ്ങിയ ഉടനേ ടൈംസിൽ പണീം കിട്ടി.
അപ്പോ നിയ്യ് പിന്നെ രമണിയെ കണ്ടില്ലേ?
ഋഷിയണ്ണോ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി….ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ…. അത് മറ്റൊന്നിനും കിട്ടൂല… വേറെ ലെവൽ…..
രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി…. ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും….. എല്ലാം കൊണ്ടും ഉഷാറായിക്കണ്…..
എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
വളരെ നന്ദി ചാക്കോച്ചീ.
പ്രിയ മുനികുമാരാ……. ക്ലാസിക്ക് ടെച്ച് കഥ.
????
നന്ദി പൊന്നു.
Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath
നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത് ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട് തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.
പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ “മറയില്ലാതെ” ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്.
ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?
ആണെടേ. ഇപ്പ എവെടെ?
മുംബൈ.
കഥയൊന്നുമില്ലേടേ? നീയിതെന്തര്?
മടി. ഒരെണ്ണം first part എഴുതി മുക്കാല്‍ ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന്‍ പറ്റുന്നില്ല.
മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.
നന്നായിരുന്നു… ഇതുപോലുള്ള നല്ല കഥകളുമായി വരണം
. കാത്തിരിക്കും..
മറ്റൊരു ഋഷി ക്ലാസ്സിക്. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.
പ്രിയപ്പെട്ട മുകുന്ദൻ,
നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ് എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത് ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും… ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും.
നല്ല വാക്കുകൾക്ക് നന്ദി.
Great work brother. ??
Thanks Bro.
വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും..
മനസ്സ് നിറച്ചു ??
എഴുത്ത് വല്ലപ്പോഴുമാണ്. നന്ദി, ഭായി.
കൊള്ളാം. സൂപ്പർ
അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല
വളരെയധികം നന്ദി, ജസ്റ്റി.
Some special feelings???
Thanks bro.
kidu , edivettu
excellent story bro
നന്ദി, വിജയകുമാർ.
മുനി ബ്രൊ…….
വായിച്ചു…… എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ് എടുത്തു കാണിക്കുന്ന കഥ
വീണ്ടും കാണാം.
വളരെ നന്ദി, ആൽബി.
ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????
അയ്യോ! നന്ദി, ഭായി.
പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.
പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്.
നല്ലവാക്കുകൾക്ക് നന്ദി.
മുനിവര്യാ……
പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു.
ഭാഭിയും രമണിയും പിന്നെ മീനമ്മയും.
മൂന്നു പേരെ കോർത്തിണക്കിയ ” ഹലോ “…
ഒരുപാട് ഇഷ്ടപ്പെട്ടു.
സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു…
❤❤❤
നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ് മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.
രാജ.. താങ്കളുടെ കഥകൾ ഒരുപാടു മിസ്സ് ചെയ്യുന്നു…. അധികം വൈകാതെ രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു…
എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്
നന്ദി, പൊന്നേ.