( ആ വിഷയങ്ങൾ പറഞ്ഞ് കാടുകയറുന്നില്ല, കഥയിലേയ്ക്ക് മടങ്ങിവരാം )
രണ്ടു പേരും തിരിച്ച് കിച്ചണിൽ എത്തിയപ്പോൾ – ‘ഫോൺ നമ്പർ കിട്ടുമോ’ എന്നാണ് ശ്യാം മനോജിനോട് ചോദിച്ചത്.
നമ്പർ തരാം എന്ന് മനോജ് പറഞ്ഞു, അതിനൊപ്പം തന്നെ പറഞ്ഞു, ‘ദാ ഹേമയുടെ ഫോൺ കിച്ചണിലെ അലമാരിയിൽ ഇരിക്കുന്നു.’
( അതിൽ തന്നെ ‘എന്താണ് ഇനി ചെയ്യേണ്ടത്’ എന്ന് പറയാതെ പറഞ്ഞല്ലോ? )
ശ്യാം ചുറ്റുപാടും നോക്കി, അകത്തുവരുന്ന വെയ്റ്റർമാർ ഒന്നും ശ്രദ്ധിക്കുന്നില്ല. മുളകുപൊടിയും, മല്ലിപ്പൊടിയും മറ്റും ഇരിക്കുന്ന അലമാരിയിൽ ഒരു സാദാ നോക്കിയ ഫോൺ.
ശ്യാം; ചേച്ചി എവിടാണെന്ന് നോക്കി, പുറത്ത് പാത്രം കഴുകുന്നിടത്താണ്.
ഫോൺ കൈയ്യിലെടുത്തു, സ്വന്തം നമ്പർ ഡയൽ ചെയ്തു. തിരിച്ച് അതുപോലെ തന്നെ ഫോൺ അവിടെ വച്ചു.
മനോജ് പിന്നെ ഒന്നും അതിനെപ്പറ്റി സംസാരിച്ചില്ല, അവനങ്ങിനാണ്, ഒരു തരം രഹസ്യാത്മകമായ മൗനം ചിലപ്പോൾ കൈക്കൊള്ളും, അതിനാൽ കൂടുതൽ ഒന്നും ശ്യാമും ചോദിച്ചില്ല.
അന്ന് വൈകിട്ട് അവർ പിരിഞ്ഞു, വീട്ടിലെത്തി 4 ദിവസം ശ്യാം അനങ്ങിയില്ല. അല്ലെങ്കിൽ തന്നെ വേറെ നൂറ് കേസുകൾ തീർപ്പുകൽപ്പിക്കാൻ കിടക്കുന്നു അപ്പോഴാണ് ഹൈറേഞ്ചിലെ മാണിക്ക്യച്ചെമ്പഴുക്ക!!?? കിട്ടുമോ എന്ന് ഉറപ്പില്ല, ദൂരവും കൂടുതൽ.
വലിയ താൽപ്പര്യം ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു ദിവസം വെറുതെ ഹേമയുടെ നമ്പർ വിളിച്ചു.
‘ആരാ?’
‘ഞാൻ ശ്യാമാണ്.’
‘അതാരാ മനസിലായില്ല.’
‘കഴിഞ്ഞ ദിവസം ഹോട്ടലിൽ വന്നില്ലേ, അയാളാണ്.’
‘ …’
‘മനസിലായില്ല?’ ശ്യാം വീണ്ടും ചോദിച്ചു
‘ഇല്ല’
‘മനോജിന്റെ കൂട്ടുകാരൻ’
‘ഏത് ഇവിടുത്തെ കുശിനിയിലെ ചേട്ടന്റേയോ?’
‘അതെ, കഴിഞ്ഞ ദിവസം വന്നിരുന്നു’
‘എന്ന്?’
‘ഒരു ദിവസം ഉച്ചകഴിഞ്ഞ് ബൈക്കിൽ വന്നിരുന്നു.. … … .. ഇടത്തു നിന്ന്’
‘ബൈക്കിൽ വന്ന, ആ കറുത്ത ബെനിയനിട്ട..’
‘അതെ അതു തന്നെ.’
‘അയ്യോ എന്റെ നമ്പർ എങ്ങിനെ കിട്ടി?’
‘അത് കിട്ടി.’
‘എന്നാലും? മനോജ് ചേട്ടൻ തന്നതാണോ?’
‘അല്ല, ഫോൺ അവിടെ ഇരിപ്പുണ്ടായിരുന്നല്ലോ? ഞാൻ അതിൽ നിന്നും എന്റെ നമ്പരിലേയ്ക്ക് വിളിച്ചിരുന്നു.’
‘ആണോ എന്റെ ഫോൺ എടുത്തോ? കൊള്ളാമല്ലോ? എന്താ പേര് പറഞ്ഞത്?’
കൊള്ളാം തുടരുക ?
ഇങ്ങനെയും നടക്കും, നടന്നിട്ടുമുണ്ട്.
Good thought
കിളിപോയി എഴുതിയത് പോലെ ഉണ്ട് ?
അല്ല സുഹൃത്തേ, നല്ല ബോധത്തോടെ വർഷങ്ങൾക്ക് മുമ്പ് എഴുതി വച്ചതാണ്. ഇത് ഇതുപോലെ തന്നെ നടന്നതായതിനാലാണ് അങ്ങിനെ തന്നെ എഴുതിയത്. എനിക്ക് ഭാവനയുടെ ചിറകിൽ കയറി എഴുതാനായി ഇഷ്ടം പോലെ തീമുകൾ ഉണ്ട്, എന്നാൽ ഇത് എഴുതിയത് എങ്ങിനെല്ലാം ബന്ധങ്ങൾ ഉരുത്തിരിയാം എന്ന് പറയാനും, ജയങ്ങൾ മാത്രമല്ല പരാജയങ്ങളും ഉണ്ടാകാം എന്ന് വായനക്കാർക്ക് തിരിച്ചറിയാനുമാണ്. മറ്റൊന്ന് ആദ്യം അവരെ കണ്ടപ്പോൾ ഉണ്ടായിരുന്ന ഭംഗിയും, മാസ്മരീകതയും അവസാനം കണ്ടപ്പോൾ ഭീകരമായി നഷ്ടപ്പെട്ടിരുന്നു എന്നതാണ്. എങ്ങിനെ ആ രീതിയിൽ ഒരാൾ മാറും എന്ന് എനിക്ക് ഇന്നും അത്ഭുതമാണ്. അതിനാൽ തന്നെ എന്റെ താൽപ്പര്യം തീർത്തും ഇല്ലാതായിപ്പോയി. അത് അങ്ങിനെ ഒരു അവസ്ഥ വരുമ്പോൾ മാത്രമേ നമ്മുക്ക് മനസിലാകൂ. ഈ സൈറ്റിൽ 5-6 കഥകൾ ഇനിയും പ്രസിദ്ധീകരിക്കാത്തതായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അത് വായിച്ചിട്ട് കമന്റ് ചെയ്യുക. സ്നേഹ പൂർവ്വം