“എന്നാപ്പിന്നെ ഞങ്ങളിറങ്ങട്ടെ, മോളേ അമ്മയോട് പിണക്കമൊന്നും വയ്ക്കരുത് കേട്ടോ”
ദേവികയെ ചെത്തുപിടിച്ചു പദ്മിനി പറഞ്ഞു,
“അമ്മേ ഇതിലും വലിയ സന്തോഷം എന്റെ ജീവിതത്തിൽ ഇനി കിട്ടാനില്ല അതെനിക്ക് തന്ന അമ്മയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
പദ്മിനിയുടെയും കണ്ണ് നിറഞ്ഞു, പദ്മിനി അവളെ ചേർത്തുപിടിച്ചു
****************
എല്ലാം ഒരു സ്വപ്നം പോലെയാണ് വിഷ്ണുവിന് തോന്നിയത്, അവർ വീട്ടിലെത്തിയതും
വിഷ്ണു പദ്മിനിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു
“നിനക്ക് നന്ദി പറയണമെങ്കിൽ നിന്റച്ഛനോട് വേണം പറയാൻ, അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, മക്കളുടെ ആഗ്രഹങ്ങൾ നമുക്ക് സാധിച്ചു കൊടുക്കാൻ പറ്റുന്നതാണേൽ സാധിച്ചു കൊടുക്കണമെന്ന്, എന്റെ മക്കൾ ഇന്നുവരെ എന്നോടൊന്നും ചോദിച്ചിട്ടില്ല, അപ്പൊ ഇതെങ്കിലും ഞാൻ സാധിച്ചു തരണ്ടേ…?”
പദ്മിനി അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“എന്തായാലും അമ്മ ആളു കൊള്ളാം… കേട്ടോ?”
കൃഷ്ണ പദ്മിനിയെ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു
പിറ്റേന്ന് നാണുപിള്ള വിവാഹ നിശ്ചയത്തിന്റെ മുഹൂർത്തം കുറിച്ചുകൊണ്ട് വന്നു
“കുഞ്ഞേ അടുത്തമാസം പതിനേഴിനാണ്… തീയതി കുഴപ്പമില്ലല്ലോ…?”
നാണുപിള്ള പദ്മിനിയോട് ചോദിച്ചു
“ഒരു കുഴപ്പവുമില്ല… അല്ലേടാ…”
പദ്മിനി വിഷ്ണുവിനോട് ചോദിച്ചു
വിഷ്ണു വെറുതെ ഒന്നു ചിരിച്ചു,
ദേവിക തിരികെ പോകുന്നതിന് മുൻപേ വീട്ടിൽ വന്ന് പദ്മിനിയുടെ അനുഗ്രഹം വാങ്ങിയിരുന്നു
അന്ന് വൈകിട്ട് ദേവിക തിരികെ പോയി, പോകുന്നതിന് മുന്നേ പതിവില്ലാതെ ഒരവസരം കിട്ടിയപ്പോ അവൾ വിഷ്ണുവിനെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു,
“ടാ…ഉണ്ണി നിനക്ക് സമയം കിട്ടുമ്പോ വീട്ടിലേക്ക് വരണം… അടുക്കളയിലെ ലൈറ്റ് കത്തുന്നില്ല, നിനക്ക് എലെക്ട്രിക്കൽ പണിയൊക്കെ അറിയാവുന്നതല്ലേ…”
വിഷ്ണുവിനോട് ദീപ പറഞ്ഞു
“നോക്കട്ടെ ദീപേച്ചി നാളെ രാവിലെ വരാം.”
വിഷ്ണു പറഞ്ഞു
ദേവിക പോയതിൽ പിന്നേ എന്തോ ഒരു വിഷമം പോലെ വിഷ്ണുവിന് തോന്നി, ഇപ്പൊ സ്വന്തം ആയപ്പോ അവളെ പിരിയാൻ ഒരു വിഷമം, അവൻ സന്ധ്യക്ക് കവലയിൽ കുറച്ചുനേരം ഇരുന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദീപ പറഞ്ഞ കാര്യം ഓർമിച്ചത് അവൻ ദേവികയുടെ വീട്ടിലേക്ക് പോയി, അവിടെയെത്തുമ്പോൾ പുറത്തെ വാതിൽ തുറന്നുകിടപ്പുണ്ട് പുറത്താരെയും കാണാനില്ല അവൻ വിളിച്ചു നോക്കി ആരേം ശബ്ദമൊന്നും കേൾക്കാത്തതിനാൽ അവൻ അകത്തേക്ക് കയറി, ദേവികയുടെ മുറിയിൽ ഒരു മൂളിപ്പാട്ട് കേട്ട് അവൻ അകത്തേക്ക് നോക്കി, അവിടെ ദീപ കുളികഴിഞ്ഞു ഒരു തോർത്തുമാത്രം മാറിലുടുത്തു കണ്ണാടിക്കുമുന്നിൽ മൂളിപ്പാട്ടുംപാടി നിന്ന് സൗന്ദര്യം ആസ്വദിക്കുന്നു, കഷ്ടിച്ചു അരക്ക് താഴെ വരെ എത്തുന്ന തോർത്തു, അത്
Is there any hope???
2 years aavan aayi
1 year katta waiting
Ithinte 4 part undo
അവസാനിച്ചു എന്ന് കരുതിക്കോട്ടെ…
Goodbye
Bro e kadha korey kalamayi kathrikkanu… Onnu pettannu ayakkamo…. 3 masam aayilley.. Onnu ayakkamo
Avidaya bakkiulla paju kurachu nalayeee nokunnu vrunnellka epol munnu masamaeyee kanunnilla pattannu veddu
Super ethratum ezhithiyathu super onnum parayan ella but late akkatha pattanu bakeee ulla partee vettal kolkalam ?????????????
ഇതിന്റെ ബാക്കി ഇനി ഉണ്ടാവില്ലേ കണ്ണാ…. ഇപ്പോഴും കാത്തിരിക്കുകയാണ്…
Kanna oru karyam ariyaan… E kadhayudey baakki evidey aanu broi….
ബ്രോ അടുത്ത part ഇപ്പോളെങ്ങാനും എത്തുവോ
1 year katta writing
Pls upload remaining parts
Wr r next part?
Hello