ടൈംലൈൻ 2
ഹിമേഷ് കണ്ണ് തുറക്കുമ്പോൾ അവൻ ഒരു റോഡിന്റെ സൈഡിൽ ആണ്. സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള അമേരിക്കയെ അനുസ്മരിപ്പിക്കുന്ന സ്ഥലം. അവനു എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. കേരളത്തിൽ കുറെ ഗുണ്ടകൾ ഓടിച്ചു താൻ എങ്ങനെ ഇവിടെ എത്തി എന്നത് അവനു മനസിലായില്ല. പതിയെ അവന്റെ തലച്ചോറ് അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. താൻ വേറെ എവിടെയോ ആണ്. ശരീരത്തിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല. ചെറിയ ചില പോറലുകൾ മാത്രം. ഗുണ്ടകളെ അവിടെ ഒന്നും കാണാൻ ഇല്ല. ഇത് സ്‌ഥലം കേരളം തന്നെയാണ് എന്ന് ഒരു ബോർഡ് കണ്ടപ്പോൾ ഹിമേഷിന് മനസിലായി. അവൻ പതിയെ എഴുന്നേറ്റു. തൊട്ടടുത്ത് ഒരു ബൈക്ക്..!!
“ട്രിങ് ട്രിങ്”!! പെട്ടന്ന് അവന്റെ പോക്കറ്റിൽ ഇരുന്ന ഫോണടിച്ചു. വളരെ മുന്തിയ ഇനം ഫോൺ. “ആരതി വൈഫ്” എന്ന കോൺടാക്റ്റ് ആണ് അവനെ വിളിക്കുന്നത്.
ടൈംലൈൻ 1
ഗുണ്ടകൾ തലങ്ങും വിലങ്ങും അവനെ അന്വേഷിക്കുകയാണ്. ഗുണ്ടകളിൽ ഒരാൾ ഹിമേഷിനെ കണ്ടെത്തി. ശവം ആയിട്ട്.! ഒരു മൂലയിൽ ഹിമേഷ് മരിച്ചു കിടക്കുന്നു. തലയിൽ എന്തോ കൊണ്ട പാട്. അവൻ ബാക്കി ഉള്ളവരെ അങ്ങോട്ടേയ്ക്ക് വിളിച്ചു. അവർ ഞെട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അവിടെ ഒന്നും ആരും ഇല്ല. അവൻ അവിടെ അങ്ങനെ കിടന്നാൽ അവർക്ക് തന്നെയേ പണി കിട്ടൂ. കാരണം കുറെ പേര് അവനെ അവർ ഓടിക്കുന്നത് കണ്ടിട്ടുണ്ട്.
അങ്ങനെ അവന്റെ ശരീരം അവർ എടുത്തു തൊട്ടടുത്ത് കിടന്ന ഒരു ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞു. ഒരു ഗുണ്ട പോയി കാർ എടുത്തുകൊണ്ടു വന്നു. അവന്റെ ശരീരം അവർ അതിന്റെ അകത്തേയ്ക്ക് ഇട്ടു. ആരും അധികം പോവാത്ത കടൽത്തീരത്തുള്ള ഒരു മാലിന്യ കൂമ്പാരത്തിൽ കൊണ്ടിട്ട് കത്തിച്ചു.
ടൈംലൈൻ 2
മടിച്ചു മടിച്ചു അവൻ ഫോൺ എടുത്തു.
“ഹലോ”
ആരതി : “എടാ നീ എവിടെ?”
Bro eshayude jeevan bakki undavumo…..
??
സൂപ്പർ ആയിട്ടുണ്ട് continue ബ്രോ
വൈകണ്ട
Super
Super
Super ❤️
Pls continue pls ?