ഹിസ്-സ്റ്റോറി [Danmee] 209

എഴുന്നേൽപ്പിച്ചു നിർത്തിയ സമയത്ത് മറ്റൊരു ഭടൻ     അയാളുടെ ശരീരത്തിൽ കിടന്നിരുന്ന വലയുടെ കുറച്ചു ഭാഗം മുറിച്ചു മാറ്റി. അപ്പോൾ തന്നെ കട്ടിയുള്ള ചങ്ങല കൊണ്ട് രണധീരന്റെ കയ്യും കാലും അവർ ബന്ധിച്ചു. ശേഷം  അയാളുടെ പുറത്തുള്ള വലകളും കയറുകളും പൂർണമായും മുറിച്ചു മാറ്റി. ശരീരം മുഴുവൻ ചോരയിൽ കുളിച്ചു നിന്നിരുന്ന രണധീരന്റെ അടുത്തേക്ക്  അശോകവർമൻ  വന്നുനിന്നു.

” അങ്ങയെ കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്. എന്റെ ഗുരുക്കൻമാർ പോലും അങ്ങയുടെ വീര കൃത്യങ്ങൾ പാടി കേട്ടിട്ടുണ്ട് നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…. അത്‌ ഇങ്ങനെ ഒരവസരത്തിൽ  ആയതിൽ വിഷമം ഉണ്ട് “

രണധീരൻ  പുച്ഛഭാവത്തിൽ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

രണധീരനെ  അവർ  അവിടെനിന്നും പിടിച്ചു വലിച്ചുകൊണ്ട് പോയി.

അശോകവർമൻ അവിടെനിന്നും പോകൻ ഒരുങ്ങുമ്പോൾ. ഒരുപടയാളി  അവന്റെ അടുക്കൽ ഓടിവന്നുകൊണ്ട് പറഞ്ഞു.

” യുവരാജൻ…..  അങ്ങയോട് എത്രയും വേഗം   പണ്ട്യനാടിൽ എത്തിച്ചേരാൻ  മഹാരാജാവ് കല്പിച്ചിട്ടുണ്ട്….. ഭൈരവൻ മരണപെട്ടത് മൂലം  പണ്ട്യനാടിന്റെ അധികാരം  പിടിച്ചു എടുക്കാനും  അവിടുത്തെ ഭരണത്തിന്റെ താല്കാലിക ചുമതല അദ്ദേഹം അങ്ങക്ക് ആണ്‌ നൽകിയിരിക്കുന്നത് “

അയാൾ കയ്യിൽ ഇരുന്ന താളിയോല അശോകവർമനെ ഏല്പിച്ച ശേഷം അവിടെനിന്നും പോയി. അശോകവർമൻ അവിടെ ഉണ്ടായിരുന്ന പടയാളികളെയും  കുട്ടി പണ്ട്യനാട്ലേക്ക് തിരിച്ചു.

കാലങ്ങളായി  നിലന്നിരുന്ന യുദ്ധം വിജയിച്ചതിന്റെ ആഘോഷം ഉദയപുരിയിൽ ദിവസങ്ങളോളം  നീണ്ടു നിന്നു. അമ്മമാർക്ക് ആശ്വസംമായി തങ്ങളുടെ ആണ്മക്കളെ കുറച്ചു നാളെത്തേക്കെങ്കിലും യുദ്ധത്തിന് പറഞ്ഞയിക്കണ്ടല്ലോ.

ഈ  സമയത്താണ് ഗുരുകുലത്തിൽ പഠിക്കാൻ പോയിരുന്ന രാജകുമാരി ലക്ഷ്മിദേവി ഉദയപുരിയിൽ എത്തുന്നത്. അതീവ സുന്ദരി ആയിരുന്ന അവൾ ബുദ്ദിയിലും അയോദ്ധനകലകളിലും മികച്ചവൾ ആയിരുന്നു. രഥത്തിൽ  നിന്നും ഇറങ്ങിയ അവൾ കാണുന്നത് അശോകവർമൻ പടയാളികൾക്ക് എന്തോ നിർദേശം നൽകുന്നത് ആണ്‌. അവൾ അശോകവാർമാന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

” ഭരിക്കാൻ  ഒരുനാടും തന്നു പറഞ്ഞുവിട്ട  എന്റെ പൊന്നാങ്ങള ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നത് എന്താ “

” നീ വന്നോ കാന്താരി…. നിന്റെ ഗുരുകുല വാസം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു “

” ആ   കുഴപ്പമില്ലായിരുന്നു….. എന്നെ എന്ന പണ്ട്യനാട്ലേക്ക് ക്ഷണിക്കുന്നത് “

” രണ്ട് ദിവസം കയിഞ്ഞ് ഞാൻ പോകുമ്പോൾ നിന്നെയും കുടെ കൂട്ടാം “

” അതെന്താ രണ്ട് ദിവസം നമുക്ക് ഇന്ന് തന്നെ പോകാം “

The Author

12 Comments

Add a Comment
  1. കിടുവാണ് അടുത ഭാഗം എപ്പോൾ വാരും കട്ട വൈറ്റിങ്ങാണ്

  2. അടിപൊളി plot

  3. Kidiloskki Kadha ?

  4. തുടർന്ന് എഴുതണം ബ്രോ പകുതി വെച്ചു നിർത്തരുത് നല്ല പ്ലോട്ട് ആണ് ബാക്കി കൂടി വരട്ടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  5. കൊള്ളാം, സ്പീഡ് കുറച്ച് എഴുതൂ

  6. കഥ അടിപൊളിയായിരുന്നു പക്ഷെ പെട്ടന്നു പറഞ്ഞു തീരുന്നത് പോലെ സ്‌പീഡ്‌കൂടിപ്പോയി

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    സൂപ്പർbro
    തുടരും എന്ന് പ്രതിക്ഷിക്കുന്നു
    കാത്തിരിക്കുന്നു
    ???????????????

  8. ❤?

    നല്ല തുടക്കം

  9. Wow. Nice strting bro. Nice content. Ivde vannitulla Similar content ulla plotukal pole ith drop aakilla enn vishwasikunnu

  10. ഇത് ഒരു തുടക്കം മാത്രം ആണ്‌. നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി

Leave a Reply

Your email address will not be published. Required fields are marked *