അതൊന്നും സാരല്ല്യ ഹിതമോളേ…..
ഇനി പറഞ്ഞാൽ തന്നെ ഒരു കുഴപ്പോമില്ല… അയാള് അപ്പനെ വിളിച്ചാ പോലും ആർക്കും മനസ്സിലാവില്ല..
പിന്നല്ലേ ഇനി ബിരിയാണി കുഴഞ്ഞുന്നു പറയാൻ പോണത്…
ഡേയ് ഡാനി!!…
ഈ “കുഴഞ്ഞു” ന്നുള്ളതിന്റെ ഇംഗ്ലീഷ് എന്തുവാടേ???”
മനോഹരേട്ടൻ വളരെ സീരിയസ് ആയി ബിരിയാണിക്കേസ് ഏറ്റെടുത്തിരുന്നു.
“ഏഹ്…. ”
ശാന്തമായി, ഗ്ലാസിലെ ജ്യൂസിൽ നിർവാണം പരീക്ഷിച്ചുകൊണ്ടിരുന്ന, ഡാനി, ആ ചോദ്യം കേട്ടതും, പൊക്‌റാനിൽ അണുപരീക്ഷണം നടത്തിയപ്പോൾ ഞെട്ടിയ ബുദ്ധന്റെ അതേ മുഖത്തോടെ ഒന്ന് ഞെട്ടി.
“മാതാവേ, ഇതും തലേലായാ???” ന്ന് വിചാരിച്ചാവും.
ഓർമ്മകളിലേക്ക് ഊളാക്കുകുത്തി മറിഞ്ഞ ഡാനിയോടൊപ്പം, ഞാനും ഒരു നിമിഷം കോളേജിലേക്ക് പോയി…
ഇല്ല!!!.. ഓർമ്മ വരുന്നില്ല!!!
അന്നിനി പീരീഡ്സ് ആയ കാരണം വയറു വേദന എടുത്ത് കോളേജിൽ പോവാൻ പറ്റിക്കാണില്ലേ??
സ്മിതടീച്ചർടെ സബ്ജെക്ട് ആയിരുന്നു ഇംഗ്ലീഷ്..
സാധാരണ നിലക്ക് അത് മിസ്സാവാൻ പാടില്ലാത്തതാണ്
“അത്…
ഹോ!!!… നാവിൻ തുമ്പേലിരിക്കുന്നു..”
ഡാനി, കയ്യിലിരുന്ന ജ്യൂസ് ഗ്ലാസ്സിലേക്കൊന്നു തുപ്പി…
മനോഹരേട്ടൻ തലനീട്ടി ഗ്ലാസ്സിലേക്ക് എത്തിനോക്കി… കൂടെ ഞാനും..
രക്ഷയില്ല..
ഗ്ലാസിൽ, ഇംഗ്ലീഷ് ആൽഫബെറ്റ്‌സ് ഒന്നും കാണാനില്ല…. വെറും ജ്യൂസ് മാത്രം.
ഒക്കെ ചെറുനാവിന്റെ പിറകിൽ അവരുടെ ബോസിനെ പേടിച്ച് ഒളിച്ചിരിക്കാവും.
ഞാൻ മേലോട്ട് നോക്കി, വലതു ചൂണ്ടുവിരൽ മടക്കി, ഓടിച്ചൊന്നു കുരിശു വരച്ചു…
മേലെയിരുന്ന് എന്റെ തിരക്കഥ എഴുതിക്കൊണ്ടിരുന്ന കർത്താവിന്റെ പഴയ ഹീറോ പേനയിലെ മഷി, നിബ്ബിന്റെ പിളർപ്പിനിടയിൽ, താഴെ വീണു കിടന്നൊരു താടിരോമം കുടുങ്ങി ഇത്തിരി ലീക്കായി..
ഹേയ്!!!!….
ന്നും പറഞ്ഞ് പേനയെ ചീത്തപറയാൻ വേണ്ടി കണ്ണുരുട്ടീതും, മൂപ്പരുടെ കോൺസൻട്രേഷൻ പോയിക്കിട്ടി..
എന്തിനധികം എന്റെ പൊന്നു ഒടപ്പെറന്നോരെ….
അതോടെ “അലക്സിന്റെ ബോസ്, ഹിതയെ ചീത്ത വിളിക്കട്ടെ” എന്ന് എഴുതാൻ പോയിടത്ത്, തെറ്റി, “അലക്സിന്റെ ബോസ്, ഹിതയെ ചീത്തയാക്കട്ടെ” എന്നായി മാറി.. (സത്യായിട്ടും..)
ഗുദാഫിസ്…
അങ്ങനെ എന്റെ ആപ്പീസ് പൂട്ടാനുള്ള തിരക്കഥയും റെഡിയായി..
എന്തായാലും വരാനുള്ളതൊന്നും വഴീൽ തങ്ങില്ലല്ലോ..
എന്തൊരു എഴുത്താ ന്റെ സിമോണക്കുട്ടീ .. നിന്റെ കുണ്ടിക്ക് അടിമകൾ പോലും മഹാ ഭാഗ്യവാന്മാർ
ഹായ് കൂട്ടുകാരി, കുറച്ചു ദിവസം ആകെ മൂട് ഓഫ് ആയിരുന്നു, കുറച്ചു ബിസിയും, സിമോണയിക്ക് കമന്റ് ഇട്ടില്ല എങ്കിൽ മോശം അല്ലേ, തീർച്ചയായും, പേജ് കുറവ് എന്ന് ഒരു കുറവാ, ബിരിയാണിയിൽ മസാല കുറഞ്ഞാലും, നോവലിൽ മസാല നല്ലത് പോലെ ചേർക്കാൻ മറക്കരുത്, കോഴി കാല് ഇല്ലെങ്കിലും അച്ചാർ വിളമ്പുന്ന ഒന്നാം ഭാഗം കൊള്ളാം, ഒരു സദ്യ കൂടെ predheeshikkunnu, അഭിനന്ദനങ്ങൾ. സ്നേഹപൂർവ്വം ജോബ്
പരുന്തും കുട്ടി, നീ പറന്നങ്ങു പോയി അല്ലെ. പോയ വഴി പിന്നെ കാണാനില്ല.ശോകം.കോം ആയി പാവം ഞാനും.ഹാ ഹാ ഹാ ഹാ.
അടുത്ത പാർട്ട് എന്നു വരും
സസ്നേഹം
ആൽബി