ഹിറ്റ്‌ലർ അപ്പുക്കുട്ടൻ [അപ്പു] 362

മൂന്ന് വർഷങ്ങൾക്ക് മുൻപ്, അതായത് എനിക്ക് പതിനെട്ട് തികഞ്ഞു നിൽക്കുന്ന സമയം, അന്നാണ്‌ ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. രാധയും അനിതയും രേവതിയും തങ്ങൾ വർക്ക് ചെയ്യുന്ന കടയിൽ നിന്ന് തിരിച്ചു വരുന്ന വഴിയിൽവച്ചാണ് ആ വാർത്ത അറിയുന്നത്. തങ്ങളുടെ ഭർത്താക്കൻമാർ ജോലി ചെയ്യുന്ന കമ്പനിയിൽ എന്തോ അപകടം സംഭവിച്ചിരിക്കുന്നു. സമയം പോകുന്നതിന് അനുസരിച്ച് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നു. അവരുടെ ഭർത്താക്കൻമാർ ജോലിയുടെ ഇടയിൽ ഏതോ മെഷീനിന്റെ ഇടയിൽ പെട്ടു എന്നും അവരെ സഹായിക്കാനിറങ്ങിയ തൊഴിലാളിയും മരണപ്പെട്ടു എന്ന വാർത്ത അവരുടെ ചെവിയിൽ എത്തി. തകർന്നു പോയി അവർ മൂന്നു പേരും, ജീവിതം സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാം നഷ്ട്ടപ്പെട്ട അവസ്‌ഥ. വൈകാതെ അവരുടെ ദുഖം വഹിച്ചുകൊണ്ടുള്ള മരണ വണ്ടികൾ എത്തി. സ്ത്രീകളുടെ ശക്തിയായ കരച്ചിൽ ക്വാർട്ടർസിൽ എല്ലാവടത്തും കേൾക്കത്തക്കതായിരുന്നു. ഓരോ ആംബുലൻസും ഓരോ വീടുകളിലേക്ക് കയറി. ആദ്യ മൂന്നും അനിത, രേവതി, രാധ എന്നിവരുടെ വീടുകളിലേക്ക് കയറി, അവസാനത്തേത് എന്റെ വീട്ടിലേക്കും. അതെ, അവരുടെ ഭർത്താക്കൻമാരെ സഹായിക്കാനിറങ്ങി മരിച്ചത് എന്റെ പിതാവായിരുന്നു.

പിന്നീട് എല്ലാം ഒരു പുക മറ പോലെയായിരുന്നു. മരണാനന്തര ചടങ്ങുകൾ എല്ലാം എങ്ങനെയോ നടന്നു. അങ്ങനെ അച്ഛൻ മരിച്ച മൂന്നാം നാൾ അവസാന ബന്ധുവും എന്നെ ഒറ്റയ്ക്ക് ആക്കി പോയി. അമ്മയുടെ മരണ ശേഷം അച്ഛൻ ഒരു ഒറ്റയാനായിരുന്നു. അതു കൊണ്ട് തന്നെ അതികം അടുത്തവരായി ആരുമുണ്ടായിരുന്നില്ല. പിന്നെ ഞാൻ എന്ന ബാദ്യത തലയിൽ ആവും എന്നു വിചാരിച്ചാകണം, ബന്ധുക്കൾ ആരും തിരിന്നു നോക്കിയില്ല. അങ്ങനെ നാളുകൾ നീണ്ട വിഷാദത്തിന വിരാമമിട്ടുകൊണ്ട് ആ ചോദ്യങ്ങൾ വന്നു. ഇനിയെന്ത്, ഇനിയെങ്ങോട്ട്. അധികം നാൾ അവിടെ താമസിക്കാൻ പറ്റില്ല എന്ന്‌ എനിക്കറിയാമായിരുന്നു. അതിനോടൊപ്പം ഒരു കോളേജ് വിദ്യാർഥിയായിരുന്ന ഞാൻ ഒരു ജീവിത മാർഗം കണ്ടുപിടിക്കേണ്ടിയിരുന്നു. അങ്ങനെ ഒരു ചോദ്യച്ചിന്നത്തിനു മുൻപിൽ പതറി നിൽക്കുന്ന സമയത്താണ് വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേൾക്കുന്നത്. ഞാൻ മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നു. അത് അവർ ആയിരുന്നു. എന്റെ ജീവിതം മാറ്റി മറിച്ച ആ മൂന്നു സ്ത്രീകൾ. കഷ്ട്ടപെട്ടുണ്ടാക്കിയ ഒരു ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. ഞാനും സമാനമായ ഒരണ്ണം അവർക്കും നൽകി. ഒന്നു രണ്ടു പ്രാവിശ്യം സംസാരിച്ചിട്ടുണ്ട്‌ എന്നല്ലാതെ വേറെ ഒരു ആത്മഭന്ധവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല.

“ കയറി വാ.” അവരെ ഞാൻ അകത്തേക്ക് ക്ഷണിച്ചു.

“ നീ വല്ലാതെ ക്ഷീണിച്ചല്ലോ?” അനിത സ്നേഹത്തോടെ ചോദിച്ചു.

“ ഒറ്റയ്ക്കല്ലേ. അതാ.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അത് അവർ സീരീയസ്സായിയാണ് എടുത്തത്.

“ ഇനി എന്താ?” രേവതി  ചോദിച്ചു പക്ഷെ എന്റെ  കയ്യിൽ ഉത്തരമുണ്ടായ്യില്ല. എന്റെ മൗനം മനസ്സിലാക്കികൊണ്ട്  രാധ ചോദിച്ചു.

The Author

9 Comments

Add a Comment
  1. തമ്പുരാൻ

    സൂപ്പർ

  2. പൊന്നു.?

    കൊള്ളാം……. നല്ല തുടക്കം.

    ????

  3. Polichu brooo nxt part pettannayikkotte

  4. സൂപ്പർ. Next part വേഗം തന്നെ വേണം ട്ടോ.

  5. മോർഫിയസ്

    സംഗതി സൂപ്പറാണ്
    പക്ഷെ വളരെയധികം സ്പീഡ് കൂടിപ്പോയി
    അടുത്ത പാർട്ടിൽ സാവധാനം നല്ല സംഭാഷണങ്ങൾ ഒക്കെ ചേർത്ത് കുറച്ചൂടെ പേജ് കൂട്ടി പോസ്റ്റ്‌ ചെയ്യ് ബ്രോ

  6. kollam continue bro

  7. നല്ല കഥ പാതിവഴിയിൽ നിർത്തല്ലേ ദയവായി വൈകാതെ അടുത്ത പാർട്ട്‌ ഇടുക

  8. Powli bro…
    Waiting for next part.

  9. ????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *