എനിക്ക് മടുത്തു…. അച്ഛനെ നോക്കാൻ എനിക്കിനി വയ്യാ… മനുഷ്യന്റെ നട്ടെല്ല് പൊട്ടി.
നടുവു തിരുമിക്കൊണ്ട് അച്ഛൻ പറഞ്ഞു.
രണ്ടു ദിവസം കൊണ്ട് അച്ഛനും മക്കൾക്കും മടുത്തോ. അപ്പൊ വര്ഷങ്ങളായി ഈ വീട്ടിൽ കിടന്നു അനുഭവിക്കുന്ന എന്നെ പറ്റി നിങ്ങളാരും എന്തെ ചിന്തിക്കത്തെ….
കിട്ടിയവസരം അമ്മയും മുതലെടുത്തു.
എന്നെക്കൊണ്ട് ഇനി പറ്റില്ല, ഇനിയും ഇവിടുത്തെ ജോലി മൊത്തം ചെയ്യാനുള്ള ആരോഗ്യമില്ലയെനിക്ക്. അതു കൊണ്ടിതിനു എത്രയും പെട്ടന്നൊരു തീരുമാനം എടുക്കണം.
അമ്മ നയം വ്യക്തമാക്കി.
ഓ… അപ്പൂപ്പൻ ഇനി ഒരുപാട് കാലമൊന്നും ഉണ്ടാകില്ലല്ലോ, അപ്പൊ പിന്നെ ഇങ്ങനെയൊക്കെ തന്നെ പോട്ടെ.
എന്തെങ്കിലും പറയണമല്ലോ എന്നോർത്തു ഞാൻ വെറുതെ പറഞ്ഞതാ.
കുറച്ചു നേരത്തേക്ക് ആരുമൊന്നും പറയാത്തത് കേട്ട് ഞാൻ തലയുയർത്തി നോക്കിയപ്പോ ദാണ്ടേ എല്ലാരും എന്നെയും നോക്കിയിരിക്കുന്നു…
ഞാൻ വെറുതെ…. തമാശക്ക്…. പറഞ്ഞതാ…..
ഇതാണോടാ തമാശ, വയ്യാതെ കിടക്കുന്നതു വഴിയേ പോയ ആരുമല്ല നമ്മുടെ അപ്പൂപ്പനാ. അല്ലെങ്കിൽ തന്നെ അപ്പൂപ്പന് എന്നെക്കാളും ഇഷ്ടം നിന്നെയായിരുന്നല്ലോ, ആ നീ തന്നെയിങ്ങനെ പറയണം.
കിട്ടിയവസരത്തിൽ ചേട്ടൻ മയിരനും ഗോളടിച്ചു.
മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു എനിക്കു മനസിലായി.
അമ്മയുടെ കഷ്ടപ്പാട് മാറാനും വീട്ടിലെ കാര്യങ്ങളൊക്കെ നല്ല സ്മൂത്തായിട്ട് പോകാനും ഒരു വഴിയുണ്ട്…..
ചേട്ടന്റെ വാക്ക് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരുപോലെ ചേട്ടനെ നോക്കി.
കണ്ടു പടിക്കെടാ എന്ന മട്ടിൽ അച്ഛൻ എന്നെ ഒന്നാക്കി നോക്കി.
എൻ്റെ പോന്നു മോനെ എല്ലാ കഥയും ഇതുപോലെ അക്കി നിർത്തിയിട്ട് എന്താ ഗുണം.ബാക്കി എന്താ ഇടാത്തത്