നിങ്ങളോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വരരുതെന്ന്.
നിങ്ങളോ പണിക്കു പോകില്ല ഞാൻ എങ്ങനെയെങ്കിലും ആ പിള്ളേര് പഠിപ്പിച്ച ഒരു കരയ്ക്കെത്തിച്ചോട്ടെ. ദയവു ചെയ്തു നിങ്ങൾ ഇപ്പോൾ ഇവിടുന്ന് പോ.
അജിത ചേച്ചി അയാളുടെ നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.
ആരാ ചേച്ചീയിതു…
ഞാൻ അങ്ങോട്ടു ചെന്നു.
ഒന്നും ഇല്ല മോനെ…
അജിത ചേച്ചി പരിഭ്രമത്തോടെ പറഞ്ഞു.
എന്താടി ഞാൻ നിന്റെ കെട്ടിയോൻ ആണെന്ന് പറയാൻ നിനക്ക് നാണക്കേട് ആണോ….
അയാൾ അജിതയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
അജിത ചേച്ചി അയാളുടെ കൈ കുടഞ്ഞു കളഞ്ഞു.
അയാളുടെ വർത്തമാനം കേട്ട് ഞാൻ അമ്പരന്നു പോയി.
ഞാനയാളെയും അജിത ചേച്ചിയെയും മാറിമാറി നോക്കി.
ഏതൊരാളും കണ്ടാൽ മോഹിച്ചു പോകുന്ന നല്ല ഒത്ത ശരീരമുള്ള അജിത ചേച്ചി വെറും മൂന്നര അടി പൊക്കം മാത്രമുള്ള അയാളുടെ ഭാര്യ…..
എനിക്കൊന്നും മനസ്സിലായില്ല.
ചേച്ചിയുടെ ഭർത്താവ് ആണോ ഇത്.
അജിത ചേച്ചി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.
അവൾ പറയില്ല കുഞ്ഞേ…. അവൾക്ക് നാണക്കേടല്ലേ,… മോനെ എനിക്ക് ഒരു 2000 രൂപ വേണം അതിനുവേണ്ടിയാ ഇപ്പോ ഇവിടെ വന്നത്. മോന്റെ കയ്യിൽ ഉണ്ടെങ്കിൽ താ, അവളുടെ ശമ്പളത്തിന് പിടിച്ചോ.

Ethinte second part onnu ayachutha bro.. please.. super story
എൻ്റെ പോന്നു മോനെ എല്ലാ കഥയും ഇതുപോലെ അക്കി നിർത്തിയിട്ട് എന്താ ഗുണം.ബാക്കി എന്താ ഇടാത്തത്