? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

അവളുടെ വീട് ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ആണ് ഇപ്പൊ, വെക്കേഷനും ഉത്സവവും ഒക്കെ ആയത് കൊണ്ട് അവളുടെ ഇളയച്ഛന്റെ, അതായത് ശരത്തിന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. എന്തായാലും ശരത്തിനെ കാണാൻ എന്ന വ്യാചേന ഞാൻ ആ വീട്ടിൽ കയറി ഇറങ്ങി, എന്റെ ഉദ്ദേശം ആർക്ക് പിടികിട്ടി ഇല്ലേലും ഒരാൾക്ക് മനസ്സിലായി. ശരത്തിന്. അത് അല്ലേലും പ്രണയം ഒരാളിൽ മൊട്ട് ഇട്ടു തുടങ്ങുമ്പോഴെ കൂട്ടുകാർ മണത്തറിയുമല്ലോ.

അവളെ വളക്കാൻ അവൻ സഹായിക്കാം എന്ന് ഏറ്റു, ( കാസ്ക്കൊരു പഞ്ചം വന്താലും പാസതിക്ക് പഞ്ചം ഇല്ലേ )

അവന്റെ സഹായത്തോടെ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ പലതും ചെയ്തു, ഏറ്റോ ഇല്ലയോ ന്ന് അറിയില്ല. നാളുകൾ നീങ്ങി, റിസൾട്ട്‌ വന്നു, ഞാൻ അത്യാവശ്യം നല്ല ഗ്രേഡ് ഓടെ പാസ്സ് ആയി ശരത്തിനും ശില്പക്കും ഫുൾ A+ ഉണ്ടായിരുന്നു. രണ്ടും ടിപ്പിക്കൽ പഠിപ്പികൾ ആയിരുന്നു. അഡ്മിഷൻ ആരംഭിച്ചു, വീടിന്റെ അടുത്ത് ഉള്ള സ്കൂളിൽ ഫസ്റ്റ് ഓപ്ഷൻ വെക്കാൻ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ശില്പ വെച്ച സ്കൂളിൽ തന്നെ ആണ് ഞാൻ ഫസ്റ്റ് ഓപ്ഷൻ കൊടുത്തത്, ആ ഡീറ്റെയിൽസ് ഒക്കെ ശരത്ത് ഒപ്പിച്ചു തന്നു, വെറുതെ അല്ല ഒരു ഫുൾ ഡേ അതും പറഞ്ഞ് അവൻ എന്നെ ഓസി.

ക്ലാസ്സ്‌ തുടങ്ങി, സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ഒരണ്ണം മാത്രേ ഉണ്ടായിരുന്നുള്ളൂ എന്ന കൊണ്ട് ഞങ്ങൾ മൂന്നുപേരും ഒരേ ക്ലാസ്സിൽ തന്നെ ആയി. ക്ലാസ്സിൽ വേറെ പിള്ളേരെ പരിചയം ഇല്ലാതിരുന്ന കൊണ്ട് ഞങ്ങൾ മൂന്നുപേരും ആയിരുന്നു കൂട്ട്, നാളുകൾ കഴിഞ്ഞു കമ്പനിക്കാർ ഒക്കെ  ആയി എങ്കിലും ഞങ്ങളുടെ സൗഹൃദം ദൃഡമായി തുടർന്നു.

ക്ലാസ്സ്‌ ഒക്കെ തുടങ്ങി ഒരു ആറു മാസം ആയെന്ന് തോന്നുന്നു, ഇതിന്റെ ഇടയിൽ ശരത്ത് ഒരുപാട് തവണ എന്റെ പ്രണയം തുറന്നു പറയാൻ അവസരം ഒപ്പിച്ചു തന്നു, പക്ഷെ എനിക്ക് പറയാൻ സാധിച്ചില്ല, പേടി ആയിരുന്നു, അവളുമായി ഇപ്പൊ ഉള്ള ബന്ധം നഷ്ട്ടപ്പെട്ടു പോവുമോ ന്ന് ഉള്ള പേടി. ഈ സമയം കൊണ്ട് ഞാനും അവളും നല്ല രീതിയിൽ അറ്റാച്ച്ഡ് ആയിരുന്നു. അവളുടെ കൂട്ടുകാരികളെക്കാൾ കൂടുതൽ സമയം അവൾ എന്റെ കൂടെ ആയിരുന്നു ചിലവഴിച്ചിരുന്നത്. അവളുടെ ചിരിയും കളിയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ഇനി അവൾക്ക് ആ തരത്തിൽ ഒരു ഇഷ്ടം ഇല്ലങ്കിൽ ഞാനുമായുള്ള സൗഹൃദം പോലും അവൾ വേണ്ടന്ന് വെച്ചാലോ, അത് എനിക്ക് സഹിക്കാൻ പോലും പറ്റൂല്ല. അത് കൊണ്ട് തന്നെ ആണ് ഞാൻ എന്റെ മനസ്സ് തുറക്കാഞ്ഞത്.

ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ന് ഞാൻ അവളുമായി ലൈബ്രറിയിൽ നിന്ന് ബുക്ക്‌ എടുത്തിട്ട് വരുവായിരുന്നു.

“‘ ശില്പ ഒന്ന് നിന്നെ “‘ എന്നൊരു വിളി കെട്ട് ഞങ്ങൾ രണ്ടു പേരും തിരിഞ്ഞു നോക്കി. +2 ന് പഠിക്കുന്ന ചേട്ടന്മാർ ആണ്, അതിൽ ഒരാൾ കൊറേ ആയി ശില്പയുടെ പുറകെ ആയിരുന്നു.

“‘ നീ പൊക്കോ ഡാ ‘” അവരിൽ ഒരാൾ എന്നോട് പറഞ്ഞു. അന്നേരം അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു പോവല്ലേ എന്ന ഭാവത്തിൽ നോക്കി. അത് കണ്ട കൊണ്ടാവാം അവൻ പറഞ്ഞു തുടങ്ങി

“‘ എടോ ഞാൻ കുറച്ചായി തന്റെ പുറകെ നടക്കുന്നു, ഇഷ്ടം അല്ലേൽ കാര്യം എന്താണ് എന്ന് എങ്കിലും പറയുമോ?? അല്ലാതെ ഞാൻ തന്റെ പുറകിൽ നിന്ന് മാറില്ല “‘

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *