? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2685

“‘ എട്ടു മാസം എടുത്തല്ലേ നിനക്ക് ഇത് പറയാൻ, Idiot “‘  എന്നും പറഞ്ഞ് കൈ ചുരുട്ടി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവളെ ചേർത്ത് പിടിച്ചു.

“‘ മക്കളെ ഇത് ക്ലാസ്സ്‌ റൂം ആണ് കേട്ടോ “‘ ശരത്ത് അത് പറഞ്ഞപ്പോ ഴാണ് ഞങ്ങൾക്ക് സ്വബോധം വന്നത്. ഞങ്ങൾ പെട്ടന്ന് അടർന്നു മാറി. ക്ലാസ്സിലെ എല്ലാരും അമ്പരപ്പും ചിരിയും കലർന്ന ഭാവത്തിൽ ഞങ്ങളെ നോക്കി നിൽക്കുവാണ്. ഏതായാലും ആ ദിവസത്തോടെ ഞങ്ങൾ ക്ലാസ്സിലെ ഒഫീഷ്യൽ കപ്പിൾസ് ആയി. പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു, ഞങ്ങൾ നല്ല വൃത്തി ആയി പ്രണയിച്ചു. ഇന്റർവെൽ ടൈമിൽ കുറുകിയും, രാത്രി അമ്മയുടെ ഫോൺ അടച്ചു മാറ്റി മെസ്സേജ് അയച്ചും പതിഞ്ഞ സൗണ്ടിൽ കോൾ ചെയ്തും, അവധി ദിവസങ്ങളിൽ ആരും കാണാതെ മൂക്കൻ കുന്നിൽ പോയി കഥകളും മറ്റും പറഞ്ഞും അങ്ങനെ അങ്ങനെ ”

” മൂക്കൻ കുന്നോ?? ” അഞ്ചു വീണ്ടും ഇടക്കിട്ട് കയറി.

” മൂക്കൻ കുന്ന്  ഒരു കൊച്ചു മലയാ. നല്ല ഉയരം ഉള്ള ഒരു മൊട്ട കുന്ന്. അതിന്റ തുഞ്ചത്ത് കയറിയാൽ നാട് മൊത്തത്തിൽ കാണാം, ഇളം കാറ്റും കുന്നിന്റെ സൈഡിൽ ലൂടെ ഒഴുകുന്ന പുഴയുടെ സൗന്ദര്യവും ഒക്കെ ആസ്വദിച്ച് അവിടെ അങ്ങനെ ഇരിക്കാൻ ഒരു രസം ആണ്. ”

” എന്നെ ഇവിടെ കൊണ്ടു പോകുവോ ” ഒരു കൊച്ച് കുഞ്ഞിന്റെ ഭാവത്തിൽ അവൾ ചോദിച്ചു.

” പിന്നെന്താ കൊണ്ടു പോവാം ” എന്നും പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി. അവളുടെ മുഖം നൂറു വോൾട്ട് ബൾബ് പോലെ തെളിഞ്ഞു. പെട്ടന്ന് എന്തോ ആലോചിച്ചിട്ട് ആ മുഖം വാടി.

” പിന്നെ എന്ത് ഉണ്ടായി ”

” പിന്നെ… ഞങ്ങൾ +2 ലേക്ക് ആയി, ഓണകാലം ഞാനും ശരത്തും ആയിരുന്നു കോഓർഡിനേറ്റർസ്. രാവിലെ പൂ ഒക്കെ വാങ്ങി വന്നപ്പോ ആണ്  ഞാൻ അവളെ കണ്ടത്, സെറ്റ് സാരി ഉടുത്തു മുടി വട വെച്ച് കെട്ടി അതിൽ ചുറ്റി മുല്ലപ്പൂ വെച്ച് വലിയ ജിമിക്കി ഒക്കെ ഇട്ട് ഒരു കുറി ഒക്കെ ആയി നടന്നു വരുവാണ് എന്റെ പെണ്ണ്. ആദ്യമായി സാരി ഉടുക്കുന്നതിന്റെ ചമ്മലും പേടിയും നാണവും ഒക്കെ ആ മുഖത്ത് മിന്നി മറയുന്നുണ്ട്. മൊത്തത്തിൽ പറഞ്ഞാ അന്ന് താലം എടുക്കാൻ വന്നതിനു ശേഷം പെണ്ണിനെ ഇത്ര സുന്ദരിയായി ഇപ്പോഴാ കാണുന്നത്. ഞാൻ ഓരോന്ന് പറഞ്ഞ് പെണ്ണിന്റെ പുറകെ തന്നെ കൂടി. ക്ലാസിലെ എല്ലാം ഞങ്ങളെ നല്ല രീതിയിൽ വാരുന്നുണ്ട് അത് കൊണ്ട് തന്നേ എന്നെ അവൾ മൈൻഡ് ചെയ്യുന്നേ ഇല്ല, എങ്കിലും ഞാൻ അവളുടെ കൂടി തന്ന അങ്ങനെ നടന്നു. അന്ന് അവരുടെ തിരുവാതിര ഉണ്ടായിരുന്നു, എല്ലാരും ഓഡിറ്റോറിയത്തിൽ ആയിരുന്നു, പരുപാടി കഴിഞ്ഞ് ഡ്രസ്സ്‌ മാറാൻ പോയ അവളെ പിടിച്ചു നിർത്തി സംസാരിക്കുന്ന ഇടയിൽ ആണ് മഴ പെയ്തത്, ഞങ്ങൾ ഓടി ഒരു ക്ലാസ്സ്‌ റൂമിൽ കയറി. മഴ മൊത്തത്തിൽ നനഞ്ഞങ്ങനെ നിൽക്കുകയാണ് അവൾ വെള്ളം വീണ് നെറ്റിയിലെ ചന്ദനം ഒക്കെ കലങ്ങി ഒഴുകിട്ടുണ്ട്, ചുണ്ടിൽ ഒരു തുള്ളി വെള്ളം കെട്ടി നിൽക്കുന്നു ഞാൻ മുന്നോട്ട് ആഞ്ഞു അവൾ ഒന്ന് ഞെട്ടി, എന്നെ തടഞ്ഞു, എന്നാൽ ആ എതിർപ്പിന് ബലം പോരായിരുന്നു. ഞാൻ ആ ചെഞ്ചുണ്ടു കവർന്നു, ആദ്യ ചുംബനം ”

” മതി, മതി 18+ ആണേൽ അവിടം കൊണ്ട് നിർത്തിക്കോ ” അഞ്ചു ആണ്. അവളുടെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ട്. അവളുടെ നോട്ടവും ഭാവവും കണ്ട് എനിക്ക് ചിരി വന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *