ചുവന്ന് തുടുത്ത ചുള്ളനായ താടിക്കാരൻ….
കോളേജിൽ പോകുന്നത് പോലും മറ്റൊന്നിനും അല്ലെന്ന് ഒരു തോന്നൽ…
ചെളി പറ്റിയ സ്ഥലം എത്തുമ്പോൾ, ഒരു ഇരമ്പൽ കേൾക്കാം….. ചുള്ളന്റെ ബുള്ളറ്റ് പാഞ്ഞെത്തുന്ന മുഴക്കം….
ദിവസങ്ങൾ ആഴ്ചകൾക്കും… ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി…
ഹൃദ്യമായ പുഞ്ചിരി അന്യോന്യം കൈമാറി….
മൂകാനുരാഗം അനുദിനം ശക്തി പ്രാപിച്ചു…
ഒരു ദിവസം…
ചെളി തെറിപ്പിച്ച സ്ഥലത്തു ബൈക്ക് നിർത്തി…
വിളിക്കാതെ തന്നെ, സാവിത്രി അടുത്ത് ചെന്നു…
” മൂന്നു മണിക്ക് ഞാൻ പോസ്റ്റ് ഓഫിസ് കവലയിൽ നില്കും… വരണം… ”
ചാർളി പറഞ്ഞു..
” ക്ലാസ്സ്… ഉണ്ട്… ”
കുനിഞ്ഞു നിന്ന്, കാൽ നഖം കൊണ്ട് ചിത്രം വരച്ചു, നാണം വെടിയാതെ സാവിത്രി മൊഴിഞ്ഞു…
” ഇന്ന് ഒരു ദിവസം, ക്ലാസ്സ് കട്ട് ചെയ്യൂ… ഞാൻ കാത്തിരിക്കും… ”
ചാർളി വീണ്ടും…
” ആരെങ്കിലും… കാണും… ”
അറച്ചറച്ചു, സാവിത്രി അത്രയും പറഞ്ഞു വച്ചു..
” പേടി ആണെങ്കിൽ… വേണ്ട… ”
ചാർളി ഒരു നമ്പർ ഇട്ടു…
” അല്ല… വരാം… ”
കൈ വിട്ട് പോകുമോ… എന്ന ഭീതിയായിരുന്നു, സാവിത്രിക്ക്…
ചാർളിക്കാണെങ്കിൽ, സാവിത്രി വരുമെന്ന് നല്ല ഉറപ്പായിരുന്നു….
” ഷാർപ്പ് അറ്റ് ത്രീ… ഓക്കേ.. ”
അത്രയും പറഞ്ഞു, ബുള്ളറ്റ് ചീറി പാഞ്ഞു പോയി..
ക്ലാസ്സിൽ അന്ന് ശ്രദ്ധിക്കാനേ, സാവിത്രിക്ക് കഴിഞ്ഞില്ല…
ഒരു ഉപചാരം പോലെ… മടി പറഞ്ഞ സാവിത്രി… എങ്ങനെയും മൂന്നു മണി ആവാൻ കൊതിയോടെ കാത്തു നിന്നു….
++++++++
കൂട്ടുകാരികളോട് കള്ളം പറഞ്ഞു, സ്കൂട്ടായ സാവിത്രി കുണുങ്ങി കുണുങ്ങി പോസ്റ്റ് ഓഫിസ് കവലയിൽ ചെല്ലുമ്പോൾ ബൈക്കിൽ ചാരി, തന്റെ ചുള്ളൻ വഴിക്കണ്ണുമായി കാത്തു നിൽപുണ്ടായിരുന്നു..
ഇത് പാസ്റ്റ് അല്ലെ?
പ്രെസെന്റ് ആകാൻ ആയോ ?