“അഹ്.”
ഷവറിലെ തണുത്ത വെള്ളം ശരീരത്തേക്ക് വിഴുമ്പോ കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ എനിക്ക് ഓർമ വന്നു. നട്ടെല്ലിൽ ഒരു പെരുപ്പ്. ഈശ്വരാ ഞാൻ കണ്ടത് സ്വപ്നം അല്ല. ഇനി ഇതൊക്കെ എന്റെ വെറും തോന്നലാണോ?? ദേവി കാത്തോണേ.”
വിളക്ക് വെക്കുമ്പോഴും നാമം ചൊല്ലുമ്പോഴും എല്ലാം അവളായിരുന്നു മനസ്സിൽ.
“മോനൂ വാ ചോർ കഴിക്കാം.”
“എനിക്ക് വേണ്ട ചേച്ചി നല്ല സുഖമില്ല.”
“എന്ത് പറ്റിടാ?? നെഞ്ചിന് വല്ലോ ബുദ്ധിമുട്ടും തോന്നുന്നുണ്ടോ??”
“ഏയ് അതൊന്നും അല്ല ചേച്ചി. നല്ല തല വേദന.”
“പനിയുണ്ടോ മോനൂ??”
നെറ്റിയിലും കവിളിലും തൊട്ട് നോക്കി കൊണ്ട് ചേച്ചി ചോദിച്ചു.
“ഏയ് ഇല്ലേച്ചി.”
“മോനൂ തീരെ വയ്യേ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം.”
“അതൊന്നും വേണ്ട ചേച്ചി. ഒന്ന് ഉറങ്ങി എഴുന്നേറ്റ മാറുന്നതേയുള്ളൂ.”
“ചോർ വേണ്ടങ്ങി കഞ്ഞിയായിട്ട് തരട്ടെ മോനൂ?? ഒന്നും കഴിക്കാണ്ട് കിടന്നാലെങ്ങനെയാ.”
“ഒന്നും വേണ്ടേച്ചി. ഇനി ഇതിന്റെ പേരിൽ ചേച്ചിയൊന്നും കഴിക്കണ്ടിരിക്കല്ലും. എനിക്ക് വേണ്ടാഞ്ഞിട്ടാ.”
“എന്നാ മോൻ കിടന്നോ. ചേച്ചിക്ക് അടുക്കളയിൽ ചെറിയ പണിയുണ്ട്.”
“അതൊക്കെ ഓക്കെ. പക്ഷെ തിരിച്ച് വരുമ്പോ ഞാൻ കൈ പിടിച്ച് മണപ്പിക്കും. അപ്പൊ അറിയാലോ കഴിച്ചോ കഴിച്ചില്ലേന്ന്. ഇനി അതല്ല, അന്നത്തെ പോലെ സോപ്പിട്ട് കൈ കഴുകി കൊണ്ട് വരാനാണ് പരുപടിയെങ്ങി ചത്താലും ഞാനിനി ചേച്ചിയോട് മിണ്ടില്ല.”
“ഓ കഴിച്ചോളാം സാറേ.”
അവൾ ചിരിച്ചു. പുതപ്പ് കൊണ്ട് എന്നെ മൂടി നെറ്റിയിലൊരു ചുടു ചുംബനവും തന്ന് ചേച്ചി മുറി വിട്ട്പ്പോയി.
“ഭയങ്കര സ്നേഹമാണല്ലോ രണ്ടാൾക്കും!”
അവളുടെ ശബ്‌ദം. ഇല്ല അങ്ങനെയൊരാൾ ഇല്ല. എല്ലാം എന്റെ തോന്നാലാ.
“അഹ് ഇതൊന്നും മാഷിന്റെ തോന്നലല്ല. എന്നെ നോക്കിക്കേ മാഷേ.”
കണ്ണടച്ച് കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു. പേടി എന്നെ കിഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. എന്റെ കൂടെ എന്റെ അടുത്തായി തന്നെ അവളും കിടക്കുന്നു.
“രാമ രാമ രാമ രാമ രാമ….”
ചാടി കൂട്ടി എഴുന്നേറ്റ് നാമം ചൊല്ലാൻ തുടങ്ങി. അവള് ചിരിക്കാനും.
“എന്റെ മാഷേ വെറുതെ നാമം ചൊല്ലണ്ട. അങ്ങനെ ചൊല്ലിയാലൊന്നും ഞാൻ പേടിക്കില്ല.”
Bro ബാക്കി എവിടെ ♥️
Ithinte baki evide pls ith baki ayakedo