?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 231

“നീ…..,യാരാ നിനക്കെന്താ വേണ്ടേ?? എന്നെ ഉപദ്രവിക്കാണ്ട് ഒന്ന് പോയി തരോ??”

പേടി കാരണം ശബ്‌ദം ഇടറാൻ തുടങ്ങി.

“ഞാൻ പോവുവാ മാഷേ. ഞാൻ വിചാരിച്ചത് മാഷിന് നല്ല ധൈര്യം കാണുന്നാ. ഞാൻ കാരണം ആരും പേടിക്കണ്ട. ഇനി ഒരു ഉപദ്രവത്തിനും ഞാൻ ഉണ്ടാവില്ല. മാഷ് കിടന്നോ നല്ല തലവേദന ഉള്ളതല്ലേ. പേടിക്കണ്ട ഇനി ഞാൻ വരില്ല.”

ഒന്നൂടെ ഞാൻ കണ്ണടച്ച് തുറന്നു. ഇല്ല അവൾ കിടന്നിടത്ത് ഇപ്പൊ ചന്ദനത്തിന്റെ സുഗന്ധം മാത്രം. എന്താ ഭഗവാനെ എനിക്ക് സംഭവിക്കുന്നെ?? ഒന്നും മനസ്സിലാവുന്നില്ല. ഇതെന്റെ തോന്നലാണെന്നാ വിചാരിച്ചേ. എന്നാൽ അല്ല. ഭഗവാനെ രക്ഷിക്കണേ.

“മോനൂ ചേച്ചി ഇറങ്ങുവാ. പുട്ടുണ്ടാക്കി വച്ചിട്ടുണ്ടേ. എടുത്ത് കഴിക്കണോട്ടോ.”

“ഇന്നെന്താ ചേച്ചി ഇത്ര നേരത്തെ??”

“ക്രിസ്മസൊക്കെ വരുവല്ലേ മോനൂ. ഇനി അത് കഴിയും വരെ ഇങ്ങനെ തന്നെയാ. രാത്രി വരണതും ചെലപ്പോ താമസിക്കും.”

“അഹ്.”

“പിന്നെ രാവിലെ കഴിക്കാനുള്ള ഗുളിക കഴിക്കാൻ മറക്കല്ലേ!”

“ഇല്ല. ചേച്ചി ചെല്ലാൻ നോക്ക്.”

“വാതില് പൂട്ടിക്കോ.”

എന്നും ചേച്ചി പോകുമ്പോ ഞാൻ വാതില് അകത്തൂന്ന് പൂട്ടും. വാതിലും പൂട്ടി പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു. പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനിയും അവള് വരരുതേ എന്ന്!

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

ഫോൺ അടിച്ചു. പപ്പു ആയിരിക്കും. ഇന്നാണല്ലോ ആ കമ്പനീ പോണ്ടേ!
വിചാരിച്ചത് പോലെ പപ്പു തന്നെയാ.

“അഹ് പറയടാ.”

“എടാ ഞാൻ പറഞ്ഞ കമ്പനിയില് നാളപ്പോയ പോരെ??”

“എന്ത് പറ്റിടാ??”

“ഒന്നും പറയണ്ട കുഞ്ഞമ്മ സ്റ്റെപ്പിന്ന് വന്ന് വീണു. കാണാൻ പോവാ, അച്ഛനുണ്ട്. എന്നാലും ഞാനില്ലാണ്ട് വരില്ലാന്നും പറഞ്ഞ് നിക്കുവാ ഈ അമ്മ.”

“അത് സാരല്ല. നമ്മക്ക് എന്നാ നാളെ പോവാം.”

“ശെരിടാ. ഞാൻ വിളിക്കാം.”

അവൻ ഫോൺ വച്ചു. ഫോണുണ്ടെലും ആ സംഭവത്തിന് ശേഷം പിന്നെ വാട്സപ്പോ ഫേസ്ബുക്കോ ഇൻസ്റ്റയോ ഒന്നും എടുക്കാറില്ല. പിന്നെ വിചാരിച്ചു വല്ലോ സിനിമയും കാണാന്ന്. എന്നും ടിവി ഇടും പക്ഷെ പണ്ടത്തെ പോലെ ഒരു

36 Comments

Add a Comment
  1. Bro ബാക്കി എവിടെ ♥️

  2. Ithinte baki evide pls ith baki ayakedo

Leave a Reply

Your email address will not be published. Required fields are marked *