?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 231

പരിപാടിയും ആസ്വദിക്കാൻ പറ്റില്ലായിരുന്നു. കോമഡി കണ്ട ചിരിക്കില്ല. കരച്ചില് വന്ന കരയില്ല. ഒരു വികാരവും ഇല്ല. എല്ലാ പരിപാടിയും ബോറാ. അല്ല ബോറായി തോന്നാ. എന്നെത്തേയും പോലെ ഇന്നും ടിവി ഇട്ടു. കുറെ ചാനൽ മാറ്റി മാറ്റി നോക്കി. ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല. ഏഷ്യാനെറ്റ് പ്ലസ് ഇട്ടപ്പോ മുകേഷേട്ടന്റെ ഒരു സിനിമ. സാധാരണ ലാലേട്ടൻ മമ്മൂക്കാ ഫാൻസ് അല്ലെ എന്റെ കാര്യത്തിൽ അങ്ങനല്ല. എനിക്കിഷ്ടം മുകേഷേട്ടനെയാ. മുകേഷേട്ടന്റെ പടങ്ങള് എപ്പൊ വന്നാലും കാണും പ്രതേകിച്ച് പണ്ടത്തെ പടങ്ങൾ. എന്തോ ആസ്വദിക്കാൻ പറ്റില്ലാന്ന് അറിഞ്ഞിട്ടും ഇരുന്നങ്ങ് കണ്ടു. ആ സിനിമയിൽ ജയറാമേട്ടനും ഉണ്ടായിരുന്നു. ഓരോ രംഗം കാണും തോറും ഹൃദയം കൂടുതലായി ഇടിക്കാൻ തുടങ്ങി. ക്ലൈമാക്സോട് അടുത്തപ്പോ അറിയാണ്ട് കണ്ണ് നനഞ്ഞു. ഇത്രയും നേരം ആര് വരരുതെ എന്ന് പ്രാർത്ഥിച്ചോ സിനിമ തീർന്നപ്പോ അയാളെ തന്നെ കാണാൻ മനസ്സ് ആഗ്രഹിച്ചു. എന്തിനാ ഞാനവളെ പേടിച്ചേ?? എന്തിനാ എന്നെ ഉപദ്രവിക്കാണ്ട് പോകാൻ പറഞ്ഞേ?? അവളെന്നെ ഉപദ്രവിച്ചോ?? അവളെന്നെ പേടിപ്പിച്ചോ?? എന്റെ ഈ ജീവൻ നിലനിൽക്കാൻ കാരണമേ അവളല്ലേ?? ഇനിയെനിക്ക് അവളെ കാണാൻ പറ്റോ?? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. Plz ഒന്ന് വന്നൂടെ തെറ്റ് പറ്റിപ്പോയി. നെഞ്ചിൽ കൈ വച്ച് എന്റെ ഹൃദയത്തോട് അല്ല അവളുടെ ഹൃദയത്തോട് ഞാൻ ചോദിച്ചു. തല കുമ്പിട്ടിരുന്ന് കരയാൻ മാത്രേ എനിക്കായുള്ളൂ.

“മാഷേ……”

വിളിയോടൊപ്പം ഒരു കൈ എന്റെ തോളിൽ പതിഞ്ഞു. കരയുന്നതിനിടയിലും ചുണ്ടിൽ ചിരി വന്ന് നിറഞ്ഞു. തല പൊക്കി കണ്ണുനീര് തുടച്ചു. തോളിൽ വച്ച കൈ മറ്റാണ്ട് തന്നെ അവളെന്നോടൊപ്പം ഇരുന്നു.

“ഞാൻ പേടിപ്പിച്ചോ??”

നിറഞ്ഞ പുഞ്ചിരിയോടെ അവൾ തിരക്കി. കണ്ണീര് തുടച്ച് ചിരിച്ചുകൊണ്ട് ഞാൻ ഇല്ല എന്നര്ഥത്തിൽ തലയാട്ടി.

“Sorry.”

“എന്തിന്??”

“ഞാൻ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞതിന്.”

അവൾ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“എന്താ ഒന്നും പറയാത്തെ?? എന്നോട് ഇപ്പളും ദേഷ്യം ഉണ്ടോ??”

“ദേഷ്യം ഉണ്ടേ മാഷ് വിളിച്ചപ്പോ ഞാൻ വരുവായിരുന്നോ?? സങ്കടം ആയിരുന്നു എനിക്ക്. മാഷേന്നെ പേടിക്കുന്നുണ്ട് എന്നറിഞ്ഞപ്പോ.”

“അത് പിന്നെ പെട്ടന്ന് താൻ പ്രേതം ആണെന്ന് അറിഞ്ഞപ്പോ പണ്ട് കണ്ട് മറന്ന പ്രേത പടങ്ങള് മനസ്സിലേക്ക് വന്നു. അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞേ.”

“പ്രേതം ആവും മുൻപ് ഞാനും മാഷിനെ പോലെ മനുഷ്യനായിരുന്നു.”

ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആ മുഖം കണ്ടപ്പോ മനസ്സിലായി.

“അല്ല ഇപ്പൊ എങ്ങനാ പേടി മാറിയേ??”

“അതും ഒരു സിനിമ കാരണമാടോ. ആയുഷ്കാലം.”

36 Comments

Add a Comment
  1. Bro ബാക്കി എവിടെ ♥️

  2. Ithinte baki evide pls ith baki ayakedo

Leave a Reply

Your email address will not be published. Required fields are marked *