“Mm കണ്ടിട്ടുണ്ട്. അപ്പൊ ആ സിനിമ വേണ്ടി വന്നു എന്നെ മനസ്സിലാക്കാൻ. അല്ലെ??”
“എടോ അത്….. പിന്നെ….”
“മതി മതി ഉരുണ്ടത്. സത്യം പറഞ്ഞാൽ ഞാൻ കരുതിയത് എന്നെ കാണുമ്പോ മാഷിന് എന്തേലും ഒക്കെ ഓർമ വരൂന്നാ!”
“എന്ത്??”
“എന്റെ ഈ കണ്ണുകൾ മാഷിന് മറക്കാൻ പറ്റോ??”
ചിന്ത പിന്നോക്കം സഞ്ചരിച്ചു.
“കുഞ്ചു………………”
ആ ആക്‌സിഡന്റ്. രക്തത്തിൽ കുളിച്ച് കിടന്നപ്പോഴും ഞാൻ കണ്ട ആ കണ്ണുകൾ. എന്നോടെന്തോ പറയാൻ വിതുമ്പുന്നുണ്ടായിരുന്ന ആ കണ്ണുകൾ. ഹോസ്പിറ്റലിൽ വച്ച് എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ടായിരുന്ന കണ്ണുകൾ. ഇന്നലെ വരെ ആ കണ്ണുകൾ ഞാൻ മറന്നിരുന്നു എന്നതാണ് വാസ്തവം. ഭഗവാനെ അപ്പൊ ഞാനാണോ ഈ പാവത്തെ??
“ഓർമ കിട്ടിയോ മാഷേ??”
“എടോ ഞാൻ കാരണാണോ താൻ??”
“മാഷ് പേടിക്കണ്ട. മാഷിന്റെ വണ്ടിയല്ല എന്നെ ഇടിച്ചേ. പക്ഷെ വേറൊന്നുണ്ട്. മാഷിനെ വണ്ടി ഇടിച്ചിട്ടില്ല.”
“എനിക്കൊന്നും മനസ്സിലാവുന്നില്ല താൻ…”
“ഒന്ന് നിർത്തിക്കെ മാഷേ. വന്നപ്പോ തൊട്ട് തുടങ്ങിയതാ എടോ, താൻ എന്നൊക്കെ. എന്റെ പേര് ആവണി. അടുപ്പം ഉള്ളോര് അച്ചൂന്ന് വിളിക്കും. മാഷേന്നെ എടോന്നും താനെന്നുമൊക്കെ വിളിച്ച എന്തോ ഒരകൽച്ച പോലെ തോന്നുന്നു. ഒന്നൂല്ലേലും നമ്മള് തമ്മി ഒരു ബന്ധം ഇല്ലേ. അപ്പൊ ഇനി തൊട്ട് അച്ചൂന്ന് വിളിച്ചാ മതിയെന്നെ. ഇല്ലേ ഞാൻ പിണങ്ങുവേ!”
കുഞ്ഞുകുട്ടികളെ പോലെ അവൾ വാശിപിടിച്ചു. ഇതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കാനേ എനിക്കായുള്ളൂ.
“മാഷേ പിന്നെ…”
“അഹ് നിക്ക് നിക്ക്. എന്റെ പേര് അക്ഷയ്. അടുപ്പം ഉള്ളോര് അപ്പൂന്ന് വിളിക്കും. ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ ഒരു മാഷ് വിളി. അച്ചു ഇങ്ങനെ മാഷേന്നൊക്കെ വിളിക്കുമ്പോ എനിക്കെന്തോ പ്രായം ഉള്ളത് പോലെ തോന്നാ. ഒന്നൂല്ലേലും നമ്മള് തമ്മി ഒരു ബന്ധം ഇല്ലേ. അപ്പൊ ഇനി തൊട്ട് അപ്പൂന്ന് വിളിച്ചാ മതിയെന്നെ. ഇല്ലേ അച്ചു പറഞ്ഞ പോലെ ഞാനും പെണങ്ങുവെ!”
അവൾ പറഞ്ഞ അതേ ശൈലിയിൽ തന്നെ ഞാനും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. എന്റെ മുഖത്തെ ഭാവം കണ്ടാവും. എന്തോ അവൾ ചിരിച്ചപ്പോ ഉള്ളിലെവിടെയോ ഒരു കുളിര്. ഛി ഞാനെന്തൊക്കെയാ ഈ ചിന്തിക്കണേ??
“അപ്പു..”
Bro ബാക്കി എവിടെ ♥️
Ithinte baki evide pls ith baki ayakedo