ക്രൂരമായ പദ്ധതികൾ ചിന്തിച്ച് കൊണ്ട് സേതു ഉറങ്ങാൻശ്രമിച്ചു.. എന്നാൽ കാലിലുള്ള ശക്തമായ വേദന കൊണ്ട് അവന് ഉറങ്ങാനായില്ല..
✍️✍️✍️…
രാവിലെ പത്ത്മണിയോടെ, നാഷണൽ ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു ബുള്ളറ്റ് വന്ന് നിന്നു.. അതിൽ നിന്നിറങ്ങിയ
ആജാനുബാഹുവിനെ കണ്ട് ഒരാൾ പിറുപിറുത്തു.
“”ചീങ്കണ്ണി സുര…””..
സുര തലയുയർത്തിപ്പിടിച്ച് നീളൻ വരാന്തയിലൂടെ നടന്ന് സേതുവിന്റെ മുറിയിലെത്തി.. സുരേട്ടൻ വരുന്നത് കണ്ട് സേതു ബെഡിൽ നിന്നെഴുേന്നേൽക്കാൻ നോക്കി..
“” വേണ്ടെടാ…കിടന്നോ…”
സുര ബെഡിനടുത്തിട്ട ചെയറിലിരുന്നു..
“എങ്ങിനെയുണ്ട്… കുറവുണ്ടോടാ…”?..
പരുക്കൻ ശബ്ദത്തിൽ സുര ചോദിച്ചു..
“” രാത്രിയിലൊക്കെ നല്ല വേദനയായിരുന്നു സുരേട്ടാ….ഇപ്പോ കുറവുണ്ട്… “..
അങ്ങേയറ്റം ഭയഭക്തിബഹുമാനത്തോടെയാണ് സേതു സംസാരിച്ചത്..
“” ആളെ പിടികിട്ടിയോടാ… ?”..
“”ഇല്ല സുരേട്ടാ…””
“” സാരമില്ലെടാ… അവന്റെ കാര്യം ഞാനേറ്റു…. നീ സമാധാനത്തോടെ കിടന്നാ മതി…”..
“”വേണ്ട സുരേട്ടാ… ആ കണക്ക് ഞാൻ തീർത്തോളാം… സുരേട്ടൻ ഇടപെടണ്ട… ഞാനെഴുന്നേൽക്കുന്നത് വരെയേ അവന് ആയുസുള്ളൂ… “..
സേതുവിന്റെ മുഖത്ത് പക കത്തിയാളി..
“”പണി അറിയാവുന്നവനാ… അല്ലേടാ…
സേതു തലയാട്ടി..
ചീങ്കണ്ണി കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു..
“ഞാൻ നിന്നെയൊരു പണിയേൽപിച്ചിരുന്നു… അതെന്തായി..?”..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍