പെട്ടെന്ന് ഞരക്കത്തോടെ ഒന്നിളകി സേതു കണ്ണ് തുറന്നു.. നോക്കിയത് തന്നെ ശോഭയുടെ മുഖത്തേക്കാണ്..തന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെ വെറുപ്പോടെ സേതു നോക്കി..അവളെ എന്തൊക്കെയോ പറയണമെന്നും, ചെയ്യണമെന്നും അവനുണ്ട്.. പക്ഷേ, നാട്ടുകാർ പേടിയോടെ കാണുന്ന ക്രൂരനായ ഗുണ്ടയായിട്ടും തന്നെയവൾ പേടിക്കുന്നില്ല..ഒന്നിന് പത്തായി തിരിച്ച് പറയുകയാണിവൾ.. ഇനി ഇവളോടൊന്നും തനിക്ക് പറയാനില്ല..ഇനിയുളളത് ചെയ്യാനാണ്..അതിനിപ്പോ തനിക്ക് കഴിയുകയുമില്ല..
സേതു,അവളുടെ മുഖത്തേക്ക് ക്രൂരമായൊന്ന് നോക്കി തല അപ്പുറത്തേക്ക് തിരിച്ചു…
അത് കണ്ട് ശോഭക്ക് ചിരി വന്നു..
“”അയ്യേ… പേപ്പട്ടിക്കെന്നോട് പിണക്കാ… ?””..
കുസൃതിയോടെ ശോഭ ചോദിച്ചു.. സേതു അനങ്ങിയില്ല..
“” നീ വല്യ ഗുണ്ടയല്ലേടാ പേപ്പട്ടീ… എന്നിട്ട് പിള്ളാരെപ്പോലെ ഇങ്ങിനെ പിണങ്ങിയാലോ… ?.. നീയിങ്ങോട്ട് നോക്ക്… എനിക്കൊരു കാര്യം പറയാനുണ്ട്…””..
എന്നിട്ടും സേതു അനങ്ങിയില്ല..
ഈ റൂമിലേക്ക് കയറി വരുമ്പോ തന്നെ ശോഭ ആളാകെ മാറിയിരുന്നു..എന്ത് പറയാനും എന്ത് ചെയ്യാനും മടിയില്ലാത്ത പച്ചപ്പൈങ്കിളിപ്പെണ്ണായി ശോഭ മാറിയിരുന്നു..
കാലിൽ വലിയ കെട്ടുമായി മലർന്ന് കിടക്കുന്നത് അവളുടെ കാഴ്ചയിൽ ഒരു ഗുണ്ടയല്ല.. ഈ കാല് ശരിയായാൽ തന്നെ കടിച്ച് കീറാനൊരുങ്ങിയിരിക്കുന്ന കഴുകനുമല്ല..മറ്റാരോ..അതിന് എന്ത് പേരിടണമെന്ന് അവൾക്കറിയില്ല..
സേതു തലവെച്ചതിനടുത്താണ് ശോഭ നിൽക്കുന്നത്.. അവൾ പതിയെ ഒന്ന് കുനിഞ്ഞു.. പിന്നെ രണ്ട്കൈകൊണ്ടും അവന്റെ ഇരു കവിളിലും പിടിച്ച് അങ്ങോട്ട് നോക്കിക്കിടക്കുന്ന സേതുവിന്റെ തല പിടിച്ച് തന്റെ നേരെ തിരിച്ചു.. ഒരന്യ പുരുഷനെ തൊട്ടതിന്റെ ഒരലോസരവും ശോഭക്കുണ്ടായില്ല.. എന്നാൽ അൽഭുതത്തോടെയാണ് സേതു അവളെ നോക്കിയത്..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍