“” ഞാൻ മര്യാദയുടെ ഭാഷയിലാ നിന്നോട് പറയുന്നത്… എന്റെ ചരിത്രമൊന്നും ചികയാൻ നിൽക്കണ്ട… നീ പൊയ്ക്കോ…””..
ശാന്തനായാണ് പേപ്പട്ടി പറഞ്ഞത്..
“” അങ്ങിനെയൊന്നും പോകാൻ പറ്റില്ല… നീ ഇത് പറ… എത്ര കാലമായി ഈ വെട്ടും കുത്തുമായി നടക്കുന്നു..?”..
എന്താണീ പെണ്ണിനോട് ഇനി പറയേണ്ടതെന്ന് സേതുവിന് മനസിലായില്ല.. എന്നാൽ ഒന്നവന് മനസിലായി.. ഒരു പെണ്ണിനോട് സംസാരിക്കാൻ ഒരു സുഖമൊക്കെയുണ്ട്.. തെറി പറഞ്ഞാലും ഭീഷണിപ്പെടുത്തിയാലും തന്നെ വിട്ട് പോവാത്ത ഒരു പെണ്ണ് തൊട്ടടുത്തിരുന്ന് സംസാരിക്കുമ്പോ മനസിൽ ഒരു തണുപ്പനുഭവപ്പെടുന്നു.. അത് തന്റെ ശരീരമാകെ വ്യാപിക്കുന്നതും സേതു അറിഞ്ഞു…
“” നാലഞ്ച് കൊല്ലമായി.. ഉം..എന്തേ… ?”.
അവളുടെ ചോദ്യത്തിന് മറുപടി പറയണ്ടാ എന്നുറപ്പിച്ചിട്ടും സേതു പറഞ്ഞ് പോയി..
“” ഇതിനിടെ എത്ര പേരെ നീ വെട്ടി..?”
“” ആ… അതൊന്നും എനിക്കോർമ്മയില്ല… കൊറേ ഉണ്ടാവും…”..
നിഷേധ സ്വരത്തിൽ തന്നെയാണ് അവന്റെ സംസാരം..
“ ഈ അഞ്ച് കൊല്ലത്തിനിടെ നീ എത്ര സമ്പാദിച്ചു… ?””..
ശോഭക്ക് നല്ല സമാധാനം തോന്നി.. ദേഷ്യത്തോടെയാണെങ്കിലും അവൻ മറുപടി പറയുന്നുണ്ട്…
“” സമ്പാദ്യമോ… ?.. എന്തിന്…?””..
“” പിന്നെ വെട്ടാനും കുത്താനും നടന്നാ നിനക്ക്പൈസയൊന്നും കിട്ടില്ലേ…?”..
“” നീ എന്ത് മൈരാ ഈ ചോദിക്കുന്നത്… ക്വട്ടേഷൻ പിടിക്കുന്നത് സുരേട്ടനല്ലേ…എന്റെ എല്ലാ ചെലവും നോക്കുന്നത് സുരേട്ടനാ… പിന്നെ എനിക്കെന്തിനാ പൈസ…?”..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍