“” നിന്റെയീ ഗ്യാംങിൽ എത്ര പേരുണ്ട്..?””..
ശോഭക്ക് കൂടുതലറിയണമെന്ന് തോന്നി..അവൾ ചോദിക്കുന്നതിന് കൃത്യമായി ഉത്തരം പറയാൻ സേതൂനും തോന്നി..
“” അഞ്ചെട്ട് പേരുണ്ട്… “..
“” ഈ ചീങ്കണ്ണി വെട്ടാനും കുത്താനുമൊക്കെ പോകോ… ?”..
“”ഏയ്,ഇല്ല… സുരേടൻ ക്വട്ടേഷനെടുത്ത് ഞങ്ങളെ പറഞ്ഞ് വിടും… സ്കച്ച് ചെയ്ത് പണിയുന്നത് ഞങ്ങളാ… “..
അത് പറയാൻ പേപ്പട്ടിക്ക് അഭിമാനം തോന്നി..
“”നീയെന്താ കല്യാണം കഴിക്കാത്തത്..?””..
“” അത്… ഇപ്പോ കഴിക്കണ്ടാന്ന് സുരേട്ടൻ പറഞ്ഞു…”..
“”നീ മണ്ടനാണോ പേപ്പട്ടീ… ?..അതോ മണ്ടനായി അഭിനയിക്കുകയാണോ… ?..
ബുദ്ധി എന്നൊരു സാധനം നിനക്കില്ലേ..?””..
ശോഭയുടെ ചോദ്യം പേപ്പട്ടിക്ക് മനസിലായില്ല..
“”നിനക്ക് വീട്ടിൽ പൊയ്ക്കൂട…നിനക്ക് കല്യാണം കഴിച്ചൂട… നിനക്ക് സമ്പാദ്യം പാടില്ല… നിന്റെ ചീങ്കണ്ണിക്ക് ഇതെല്ലാമാവാം… അയാൾക്കെന്നും വീട്ടിൽ പോവാം… അയാൾക്ക് ഭാര്യയും മക്കളുമുണ്ട്… മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്നുണ്ട്… കോടികളുടെ സമ്പാദ്യവും അയാൾക്കുണ്ട്… കൊള്ളാം പേപ്പട്ടീ… നന്നായിട്ടുണ്ട്…””..
ശോഭ പുഛത്തോടെയൊന്ന് ചിരിച്ചു..അതിനെന്താ എന്ന മട്ടിൽ പേപ്പട്ടി ശോഭയെ നോക്കി..
“” അതൊക്കെ പോട്ടെ… അതിനെ പറ്റിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം… എല്ലാം കൂടി പറയാൻ ഇപ്പോ എനിക്ക് സമയമില്ല… എത്ര ദിവസം എടുക്കും നിന്റെ കാല് ശരിയാവാൻ… ?””..
താൻ പോകാനൊരുങ്ങുന്നതറിഞ്ഞ് പേപ്പട്ടിയുടെ മുഖം മാറുന്നത് കോരിത്തരിപ്പോടെയാണ് ശോഭ കണ്ടത്…

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍