നിവർന്ന് നിന്ന ശോഭ അവനെ ആർത്തിയോടെയൊന്ന് നോക്കി തിരിഞ്ഞ് വാതിലിന് നേരെ നടന്നു.. വാതിൽ തുറക്കാനായി അവൾ ഹാന്റിലിൽ പിടിച്ചതും അവളുടെ ഉടലാകെ തരിപ്പിച്ച് കൊണ്ട് പിന്നിൽ നിന്നും പേപ്പട്ടിയുടെ വിളി കേട്ടു…
“എടീ… “..
ആ വിളിയിൽ ധാർഷ്ട്യമില്ലായിരുന്നു.. ധിക്കാരമില്ലായിരുന്നു… ഒരു ഗുണ്ടയുടെ അഹങ്കാരമില്ലായിരുന്നു.. മറ്റെന്തോ… ശോഭക്കറിയാത്തതെന്തോ ഒന്നായിരുന്നു ആ വിളിയിലുണ്ടായിരുന്നത്..
അവൾ തലമാത്രം തിരിച്ച് പേപ്പട്ടിയെ നോക്കി..
“” ഇവിടെ വാടീ… നീ അങ്ങിനെയങ്ങ് പോയാലോ… ?””..
പേപ്പട്ടിയുടെ മുഖത്ത് ആദ്യമായി കണ്ട ചിരിയിൽ ശോഭ മയങ്ങിപ്പോയി.. അവൾ ഒഴുകിയാണ് കട്ടിലിനടുത്ത് വന്ന് നിന്നത്..
“” എന്താടീ നിന്റെ പ്രശ്നം… ?.. ഒരാണിന്റെ സമ്മതമില്ലാതെ അവനെ ഉമ്മ വെക്കാൻ ആര് പറഞ്ഞു നിന്നോട്… ?””..
കാമത്താൽ തുടുത്ത ശോഭയുടെ മുഖം ലജ്ജയാൽ ചുവന്നു..
എങ്കിലും അവൾ കുറുമ്പ് കാട്ടി..
“ അത്… എനിക്കിഷ്ടാ… ഞാനിനിയും ഉമ്മ വെക്കും…””..
സ്നേഹവും,പ്രേമവും,ഇഷ്ടവും എന്തെന്നറിയാത്ത മരവിച്ച മനസുമായി ജീവിച്ച പേപ്പട്ടിയുടെ ഉള്ളിൽ അനുരാഗത്തിന്റെ ഇളം കാറ്റ് പതിയെ വീശിയടിക്കുന്നുണ്ടായിരുന്നു.. ചോരയുടെ ചുവപ്പ് മാത്രം കണ്ട് പരിചയമുള്ള അവന്റെയുള്ളിൽ അനേകമനേകം വർണശലഭങ്ങൾ പാറിക്കളിച്ചു.. മൂർഛയേറിയ വടിവാളുമായി, ഇരയുടെ മുന്നിൽ നിൽക്കുമ്പോൾ അവന്റെ മുഖത്തെ ദയനീയഭാവം മാത്രം കണ്ട് പരിചയമുള്ള പേപ്പട്ടി സേതുവിന്, തന്റെ മുന്നിൽ പുത്തുലഞ്ഞ് നിൽക്കുന്ന പെണ്ണിന്റെ മുഖത്ത് വിരിഞ്ഞ ഭാവം കൃത്യമായി മനസിലായി..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍