”സാര് എഴുന്നേറ്റായിരുന്നോ! ഇന്ന് പുതിയ ചീഫ് എഡിറ്റര് ചര്ജ്ജെടുക്കുകയാണ് ഡെസ്ക് ക്ലിയര് ചെയ്തു കൊടുക്കണം”
ഉടനെയെത്താമെന്ന് പറഞ്ഞ് ഞാന് ഫോണ് കട്ട് ചെയ്ത് ടീപ്പോയിലേയ്ക്കിട്ടു. ‘ടീപ്പോയില്ല് ഒരു പേപ്പര്’ ഞാനതെടുത്ത് നിവര്ത്തി നോക്കി റീഗലിന്റെ കുറിപ്പാണ്. ‘വിളിച്ചുണര്ത്തി നിന്റെ ഉറക്കം കളയുന്നില്ല ഞാനിറങ്ങുന്നു. ഇനി ഞാന് ഈ സിറ്റിയിലുണ്ടാവും വീണ്ടും കാണേണ്ടി വരും. സ്നേഹപൂര്വ്വം, റീഗല്’
അവളെന്ത് പോക്കാണ് പോയത് ഒന്ന് പറയാനുളള മനസ്സ് പോലും കാണിച്ചില്ലല്ലൊ. അവളെക്കുറിച്ച് അല്പനേരം ചിന്തിച്ചിരുന്നു. ചിന്തകള്ക്ക് വിരാമമിട്ട് കുളിച്ച് റെഡിയായി ഞാന് ഓഫീസിലേയ്ക്ക് പുറപ്പെട്ടു. കാര് ഓഫീസ് കോമ്പൗട്ടിലേയ്ക്ക് കയറ്റാതെ റോഡിന്റെ സൈഡില് തന്നെ പാര്ക്ക് ചെയ്ത് അകത്തേയ്ക്ക് നടന്നു. പുറത്ത് ചെറു പുഞ്ചിരിയോടെ വിഷ്ദ ഭാവത്തില് രാമേട്ടനുണ്ട്. സെക്യൂരിറ്റിയാണ്. മെലിഞ്ഞ് പ്രായമായ ഒരു സാധു മനുഷ്യന് എന്നോട് വലിയ സ്നേഹമായിരുന്നു. രമേട്ടനെ ഫെയ്സ് ചെയ്യാനുളള ബുദ്ധിമുട്ട് മൂലം കാണാത്ത രീതിയില് ഓഫിസിലേയ്ക്ക് നടന്ന് കയറി. ക്യാബിന് നേരെ നടന്നു എതിരെ റാം വരുന്നുണ്ട്.
”സാറിന്റെ ഡെസ്ക് ഞാന് ക്ലിയര് ചെയ്തിട്ടുണ്ട്. പുതിയ ചീഫ് എഡിറ്റര് രാവിലെ തന്നെ വന്ന് ചാര്ജ്ജെടുത്തു ഒരു മുരട്ട് പെണ്ണുമ്പിളളയാണ്. സാറിന്റെ ബുക്സൊക്കെ കാര്ട്ടൂണിലാക്കി അവിടെ വെച്ചിട്ടുണ്ട്. സാര് വന്നാല് അങ്ങോട്ടൊന്ന് ചെല്ലാന് പറഞ്ഞിട്ടുണ്ട്”
”താങ്ക്യു റാം! ഞാന് കണ്ടോളാം”
റാമിനോട് യാത്ര പറഞ്ഞ് കോറിഡോറിലൂടെ ഞാന് ചീഫ് എഡിറ്റര് ക്യാബിന് നേരെ നടന്നു. ക്യാബിനോടടുത്ത
പ്പോള് നെയിം ബോര്ഡില് വെറുതെയൊന്ന് കണ്ണോടിച്ചു.
”ചീഫ് എഡിറ്റര്, റീഗല് ഫ്രാന്സിസ്”
ചുവടുകളുടെ വേഗത കുറഞ്ഞ് പാദങ്ങള് ആരോ തറ ചേര്ത്ത് ആണിയടിച്ചത് പോലെ കലുകള് ചലിപ്പിക്കാനാവാതെ ഞാന് നിന്നു പോയി
(തുടരും)
Kadha Nanayitund please continue
നന്ദി…. Keep supporting
kollaam…..
നന്ദി… Keep supporting
നന്നായിട്ടുണ്ട്.. waiting for next part.
നന്ദി…. Keep supporting
Good start…
നന്ദി…. Keep supporting
Kollam…
നന്ദി…. Keep supporting
kollaam , kurachu koodi page kootiyal nannayirunnu
First time ayathukondan…
നന്നാവുന്നുണ്ട്?????
Story kollam.but kurachudae pages venam.pnae vayanakarae bore adipikellae
നന്ദി…. ശ്രമിക്കാം….Keep supporting