രഞ്ജൻ അനസിനെ സമാധാനിപ്പിച്ചു.
“ഹോമെക്‌സ് ബിൽഡേഴ്സിന്റെ സ്‌പെഷ്യൽ ഗസ്റ്റ് റൂമിൽ ചെന്നാൽ
സ്‌കൈപ്പ് വഴി വീഡിയോ കോൾ വിളിക്കാം. പക്ഷെ അയാളുടെ മുഖം മാത്രമുണ്ടാകില്ല. പകരം കഴുത്തിൽ മണികെട്ടിയ ഒരു ഗ്രേ കളർ പൂച്ചകുട്ടിയുണ്ടാകും സ്ക്രീനിൽ.”
“ലൂക്ക നിന്നെ എന്തിനാ പിടിച്ചുവച്ചിരിക്കുന്നത്.?”
“അത്, നീന മരിക്കുന്ന അന്ന് രാത്രി ഞാനവളെ കണ്ടിരുന്നു.”
മേശപ്പുറത്തിരിക്കുന്ന ഗ്ലാസിലെ വെള്ളം എടുത്തുകുടിച്ചുകൊണ്ട് സുധി പറഞ്ഞു.
“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?”
രഞ്ജൻ അതുചോദിച്ചപ്പോൾ സുധി ശിരസുതാഴ്ത്തി ഇരുന്നു.
“ചോദിച്ചതുകേട്ടില്ലേ? നിങ്ങൾതമ്മിൽ പ്രണയത്തിലായിരുന്നോ എന്ന്?”
രഞ്ജന്റെ ശബ്ദം ഉറച്ചു.
“മ്..”
സുധി ഒന്നുമൂളുക മാത്രമേ ചെയ്തിരുന്നൊള്ളു.
“നീയല്ലേ അവളെ കൊന്നത്.?”
ശരംവേഗത്തിൽ വന്ന ശ്രീജിത്തിന്റെ ചോദ്യം കേട്ടപ്പോൾ സുധി അയാളുടെ മുഖത്തേക്ക് നോക്കി.
“നോ, സർ.. ഞാനല്ല. ഞാനല്ല അവളെ കൊന്നത്.”
“പിന്നെയാരാ?”
രഞ്ജൻ ചോദിച്ചു.
“പറയാം സർ.”
സുധി പതിയെ സോഫയിൽനിന്നും എഴുന്നേറ്റ് വടക്കുഭാഗത്തുള്ള ജാലകത്തിന്റെ അടുത്തേക്ക് നടന്നു.
“പേരിന് മാത്രമായിരുന്നു സർ ഹോമെക്സ് ബിൽഡേഴ്സ്.അതിന്റെ മറവിൽ ഡയമണ്ടിന്റെ ഹോൾസെയിൽ കച്ചവടമായിരുന്നു നടന്നിരുന്നത്. അതിന്റെ ഒരു ഡിസ്ട്രിബ്യൂട്ടറായിരുന്നു ഞാൻ.
ഞങ്ങളിൽ പെൺകുട്ടികളായിരുന്നു അധികവും. അതിൽപ്പെട്ട ഒരാളാണ് നീന.
ഡെലിവറിക്ക് ലക്ഷങ്ങൾ കൊടുത്ത് ക്രിസ്റ്റീഫർ അവരെ വളർത്തികൊണ്ടുവന്നു. നിയമത്തിനോ ഇൻകംടാക്സിനോ ഒരു പഴുതുപോലും കൊടുക്കാതെ ക്രിസ്റ്റീഫർ അയാളുടെ സാമ്രാജ്യം കെട്ടിപ്പടുത്തു.
അങ്ങനെ ഇരിക്കെയാണ് ഞാനും നീനയും തമ്മിൽ പ്രണയത്തിലാകുന്നത്. ഒന്നിച്ചുള്ള ജീവിതത്തിൽ ഈ ബിസ്നസ് ദോഷം ചെയ്യും എന്നറിഞ്ഞ ഞങ്ങൾ പിന്മാറാൻ തയ്യാറായി. വിവരം ക്രിസ്റ്റീഫറെ അറിയിച്ചു. അയാൾ സമ്മതവും തന്നു. പക്ഷെ അവസാന ഒരു ഡെലിവറികൂടെ ചെയ്യണം എന്ന് അയാൾ ഞങ്ങളോടുപറഞ്ഞു.
Evdedey vineeshe nee
സൂപ്പർ സൂപ്പർ.. വേഗം പോരട്ടെ ബാക്കി.. കട്ട വെയ്റ്റിംഗ്
Uffff ..kidukkiii superb …
Page kkoootttamo????