ഉടനെ ഉണ്ണി തിരിച്ചുവിളിച്ചു.
“സർ, അയാളുടെ ടവർ ലോക്കേഷൻ പനമ്പള്ളിനഗറാണ് കാണിക്കുന്നത്.”
“ഓക്കെ ഉണ്ണി, താങ്ക് യൂ.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ ശ്രീജിത്തിനെയും അനസിനെയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചു.
“സോ, നീനയുടെ ആത്മഹത്യയുമായി,.. അല്ല..! നീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതിയായ മിസ്റ്റർ ലൂക്ക ഫ്രാൻസിസ്നെ നമ്മൾ ഇന്ന് അറസ്റ്റ് ചെയ്യുന്നു. ശ്രീജിത്ത്.”
“സർ.”
“പനമ്പള്ളി നഗറിൽ ലൂക്കയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹോട്ടലുകളോ, വീടുകളോ, മറ്റ് റിസോർട്ടുകളോ ഉണ്ടെന്നു അന്വേഷിക്കണം. ഉടനെ.”
“സർ.”
ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്കിറങ്ങി.
“അനസ്, മിനിസ്റ്റർ പറഞ്ഞ 14 ദിവസത്തിനുമുൻപേ നമുക്ക് കേസ് തെളിയിക്കാനാകും ആം ഷുവർ.”
അനസിന്റെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.
രഞ്ജൻ തന്റെ ഇടതുകൈയിൽ കെട്ടിയ വച്ചിലേക്ക് നോക്കി.
“സമയം 7.14.pm.”
അരമണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീജിത്ത് രഞ്ജന്റെ മുറിയിലേക്ക് കടന്നുവന്നു.
“സർ, പനമ്പള്ളി നഗറിൽ ഹിമാലയ എന്നുപേരുള്ള ഒരു റിസോർട്ട് ഉണ്ട്. ലൂക്ക അതിനുള്ളിലുണ്ട് സർ. എന്റെ ഒരു സുഹൃത്തിന്റെ അനിയൻ ആ റിസോർട്ടിൽ ജോലിചെയ്യുന്നുണ്ട്. അവനാണ് ഈ ഇൻഫോർമേഷൻ തന്നത്.”
“വിശ്വസിക്കാമോ ശ്രീ..?”
“ഉവ്വ് സർ, ഞാൻ വീണ്ടും മറ്റൊരാളോടുകൂടെ ചോദിച്ചു കൺഫോം ചെയ്തതാണ്. മാത്രമല്ല അയാളുടെ ബിഎംഡബ്ല്യു ആ റിസോർട്ടിലെ പാർക്കിങ് ഏരിയയിൽ ഉണ്ടെന്ന് സെക്യൂരിറ്റികാരനും പറഞ്ഞു സർ.”
“മ്, ഗുഡ് ജോബ്. ഓക്കെ ഗയ്‌സ്, ലെറ്റ്സ് ഗൊ.”
രഞ്ജൻ കസേരയിൽ നിന്നും എഴുന്നേറ്റു.
“സർ, സുധി..?”
Evdedey vineeshe nee
സൂപ്പർ സൂപ്പർ.. വേഗം പോരട്ടെ ബാക്കി.. കട്ട വെയ്റ്റിംഗ്
Uffff ..kidukkiii superb …
Page kkoootttamo????