ഹോസ്പ്പിറ്റൽ വിട്ടെങ്കിലും ബെന്നിയെ കാണാനായി സിസ്റ്റർ വീട്ടിൽ വന്നുകൊണ്ടിരുന്നു. ബെന്നിക്ക് ഈ പറയുന്നത്ര പ്രശ്‌നമുള്ളതായി ശ്യാമിന് തോന്നിയില്ല, എന്നാൽ നടക്കുമ്പോൾ ഉള്ള ഒരു മുടന്ത് ഏതാനും നാളുകൾ കൂടി ഉണ്ടാകും എന്ന് എല്ലാവർക്കും മനസിലായി.
ഒരു ദിവസം ബെന്നി വീട്ടിൽ പോയ സമയത്ത് സിസ്റ്റർ അവനെ അന്വേഷിച്ച് വന്നപ്പോൾ ശ്യാം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അവിടെനിന്നും കുറെ ദൂരെയുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയിരുന്നു. അവർ അന്ന് പോകും എന്നത് സിസ്റ്ററിന് അറിയാമായിരുന്നു.
പഴയ ഒരു ഒനീഡ ടി.വിയിൽ സിനിമയും കണ്ടുകൊണ്ട് ലൂക്കാച്ചന്റെ സെറ്റിയിൽ ഇരുന്ന ശ്യാമിന് സമീപം അവർ സ്ഥാനം പിടിച്ചു.
ശ്യാമിന്റെ ശരീരം വിറകൊണ്ടു. കന്യാസ്ത്രിയാണെങ്കിലും അവരും താനും മാത്രം ഒരു മുറിയിൽ!! അവർക്ക് തന്നോട് ഒരു അടുപ്പവും ഇതുവരെ ഇല്ലെങ്കിലും ഇന്നത്തെ സാഹചര്യം എല്ലാം കൊണ്ടും അനുകൂലം. അവർ വന്നതു പോലും സംശയാസ്പദം, ഇന്ന് താൻ മാത്രമേ ഇവിടുണ്ടാകൂ എന്ന് അറിഞ്ഞുകൊണ്ടല്ലേ ഇവർ വന്നത്?
“നീ ഇവിടെ സിനിമ കണ്ട് ഇരിക്കുകയാണല്ലേ? പഠിക്കാൻ ഒന്നുമില്ലേ?”
“സിസ്റ്ററേ ഞാനിപ്പോൾ ടി.വി ഓൺ ചെയ്തതേ ഉള്ളൂ”
“ജെറി പറഞ്ഞല്ലോ നീ മനു മിസുമായി ഉടക്കാണെന്ന്”
ആ കാലത്ത് വൈകിട്ട് കമ്പ്യൂട്ടർ ക്ലാസിൽ പോകുന്നുണ്ടായിരുന്നു, അവിടുത്തെ മിസ് ആയിരുന്നു മനു, പേര് അണുങ്ങളുടെ പോലാണെങ്കിലും കാഴ്ച്ചയ്ക്ക് അതീവ സുന്ദരിയായിരുന്നു അവർ. അധികം പൊക്കമില്ല.
പക്ഷേ ഒരു കുഴപ്പമേയുള്ളൂ, ഒരു വിളച്ചിലും നടക്കില്ല, സ്ട്രിക്റ്റും ആണ് ഫ്രെൻഡ്‌ലിയും ആണ്. ശ്യാമുമായി ചില കാര്യങ്ങളിൽ മനു ഉടക്കുകയും പിന്നീട് രമ്യതയിലാകുകയും ചെയ്തു.
അതെല്ലാം കഴിഞ്ഞ വിഷയങ്ങളായിരുന്നു. ജെറി ഇത് പറഞ്ഞിരിക്കുക ഒരു മാസം മുൻപ് ആയിരിക്കണം, പിന്നെന്തിന് ഇപ്പോൾ ഈ വിഷയം എടുത്തിടണം?!
“ഇപ്പോൾ പ്രശ്‌നമൊന്നുമില്ല സിസ്റ്ററേ”
“അത് നീ പറയുന്നതല്ലേ?, ഞാൻ കേട്ടത് അങ്ങിനല്ലല്ലോ?”
എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു, അതിനാൽ മറുപടി പറയാൻ അവൻ ശ്രമിച്ചില്ല.
“പഠിക്കാൻ വന്നിട്ട് ഉഴപ്പിനടന്നാൽ എങ്ങിനെയാ ശ്യാമേ?”
അവന് അരിശം വരാൻ തുടങ്ങിയിരുന്നു.
“സിസ്റ്ററിനോട് ആരാ ഇതെല്ലാം പറഞ്ഞത്?”
“പറഞ്ഞത് ആരുമാകട്ടെ, നിന്നെക്കുറിച്ച് പരാതികളാണല്ലോ?”
ഇതിലെ ശ്യാം കഥാകൃത്ത് തന്നെയാണ്. എന്റെ ഒരു ബന്ധുവിനാണ് ആക്സിഡെന്റായി ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നത്. കഥയിലെ പല കാര്യങ്ങളും സത്യം തന്നെയാണ്. സംഗതികൾ മനസിലാക്കാതിരിക്കാനായി പലതരത്തിൽ കഥയിൽ മാറ്റം വരുത്തിയതിനാൽ ഭംഗി നഷ്ടപ്പെട്ടുപോയി. ഈ കന്യാസ്ത്രി എന്റെ മുറിയിൽ വന്ന് തുടയിൽ കൈ വച്ച് എന്നെ ട്രൈ ചെയ്തതാണ്, പക്ഷേ ഞാൻ വഴങ്ങിയില്ല. അതാണ് സത്യം.
ഈ കഥ മറ്റൊരു സൈറ്റിൽ കുറച്ച് വർഷങ്ങൾക്ക് മുന്നേ വായിച്ചിട്ടുണ്ട്.
മറ്റൊരു സൈറ്റ് എന്ന് പറയണ്ട ബ്രോ അതും നമ്മുടെ കമ്പിക്കുട്ടന്റെ തന്നെയാണ് സംശയം ഉണ്ടെങ്കിൽ അതിൽ കയറി ഒരു പേര് സേർച്ച് ചെയ്താൽ ഇതിലും കാണാം ഈ ശ്യാം കഥകൾ കുറെ ഉണ്ട്
ഇതിപ്പോൾ എനിക്കാണല്ലോ കൺഫ്യൂഷൻ? എന്റെ ഓർമ്മയിൽ ഈ കഥ ഇവിടാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്, മാത്രവുമല്ല ഇതിന്റെ അവസാന ഭാഗം കഴിഞ്ഞ ദിവസമാണ് ഞാൻഎഴുതി തീർത്തത്.!! എന്തരോ എന്തോ?
പ്രിയ സോജൻ,
എത്രയെല്ലാം എങ്ങിനെയെല്ലാം സങ്കല്പിച്ച് എഴുതിയാലും എവിടെയെങ്കിലും എപ്പൊഴെങ്കിലുമൊക്കെ നടക്കാനിടയുള്ളതോ എത്രയോ തവണ നടന്നു കഴിഞ്ഞതോ ആണ് ഈ സന്ദർഭങ്ങളും സംഭവങ്ങളും. എല്ലാം തന്നെ.
പുരുഷനും സ്ത്രീയ്ക്കും പരസ്പരമുള്ള ലൈംഗികാകർഷണം ഉള്ളിടത്തോളം കാലം ഇതൊക്കെ നാം വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടും.
സോജന്റെ വ്യാഴദശയാണിപ്പൊ…എഴുതാനുള്ളതൊക്കെ കുത്തിയൊലിച്ച് വരും. അണ കെട്ടണ്ട ഒന്നിനും..വന്ന് വാർന്ന് വീഴട്ടെ ഓരോന്നായി..ഓറഞ്ച് മിഠായി പോലെ…
കൊതിയോടെ ഞങ്ങളുണ്ട് കാത്തിരിക്കാൻ…
ഞാൻ കുറെ കഥകൾ എഴുതി വച്ചിരുന്നു. പ്രസിദ്ധീകരിക്കാൻ വേണ്ടിയാണോ എന്നു പോലും അറിയാൻ വയ്യാതെ. പിന്നീട് പലപ്പോഴായി അതെല്ലാം ഇടയ്ക്ക് എഡിറ്റ് ചെയ്തു. ആ സമയത്ത് അത് ML ഫോണ്ടിലാണ് ചെയ്തിരുന്നത്. ഈ അടുത്ത കാലത്ത് നേരിട്ട് യുണീക്കോഡിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ആരംഭിച്ചു. അപ്പോൾ പഴയ കഥകളും യുണിക്കോഡിലേയ്ക്ക് കൺവെർട്ട് ചെയ്ത് സേവ് ചെയ്തു. ഇപ്പോൾ എഡിറ്റിങ്ങ് എളുപ്പമായി. അതാണ് കഥകൾ ഒന്നിച്ച് വന്നത്. ഇനി അധികമൊന്നുമില്ല. ഇതൊരു ഫ്ലോ ആണ്, ആ ത്രില്ല് കഴിഞ്ഞാൽ പിന്നെ എഴുതുമെന്ന് തോന്നുന്നില്ല.
Next part pattannu edu broo page kuttu broo
അടിപൊളി നല്ല കഥ