❤️ഐ …ലവ് …മി [മിയ] 148

ഞാൻ പറഞ്ഞാൽ കേൾക്കാതെ ഇരിക്കില്ല , ചിലപ്പോൾ ഇന്ന് എന്നോട് ഇഷ്ടം പറയാൻ ഇരിക്കുകയാവും അവനും .

എന്തായാലും ഇന്ന് അവനോടു സംസാരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ക്ലാസ്സിൽ വന്നത് .

എല്ലാവരും പരീക്ഷയുടെ ചൂടിൽ ആയിരുന്നുവെങ്കിലും , ലൈൻ ഉള്ളവർ ഇനി കാണാൻ കഴിയില്ലല്ലോ എന്നുള്ള വിഷമത്തിൽ ആയിരുന്നു .ഞാൻ ഇടക്കിടക്ക് സതീഷിനെ നോക്കിക്കൊണ്ടിരുന്നു , ഒന്ന് മിണ്ടാൻ ആയി ഒരവസരവും കാത്ത് …. അവനും എന്നെ ഇടക്ക് നോക്കുണ്ടായിരുന്നു , ഒരവസരത്തിനായി അവനും വെയിറ്റ് ചെയ്യുവാണ് എന്ന് എനിക്കും മനസ്സിലായി .

ക്ലാസ് കഴിഞ്ഞു എല്ലാരും പോകുന്നതിനു മുന്പായി സതീഷ് എന്റെ അടുത്ത് വന്നു പറഞ്ഞു …

” 5 മിനിറ്റ് കഴിയുമ്പോൾ സ്കൂളിന്റെ പുറകിൽ വരണം ”

അതും പറഞ്ഞു അവൻ വേഗം എന്റെ അടുത്ത് നിന്നും പോയി .

എനിക്കാണെങ്കിൽ കയ്യും കാലും വിറക്കാൻ തുടങ്ങി , കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ ഇഷ്ടം തുറന്നു പറയും …. ഞാൻ എന്തായാലും ആദ്യം പറയില്ല , അവൻ പറയട്ടെ … അങ്ങനെ ആണല്ലോ വേണ്ടത് .

ഞാൻ വേഗം സ്കൂളിന്റെ പുറകിലേക്ക് നടന്നു , ലൈൻ ഉള്ളവർ ക്ലാസ് കഴിഞ്ഞൊക്കെ അങ്ങോട്ട് എപ്പൊഴും പോകാറുള്ളതാണ് . ഞാൻ ഇത് വരെ അങ്ങോട്ട് പോയിട്ടില്ല , ആദ്യമായിട്ടാണ് പോകുന്നത് ….

സ്കൂളിന്റെ പുറകുവശം ആയതു കൊണ്ടുതന്നെ അവിടെ വേറെ വീടോ കെട്ടിടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല , കാടു പിടിച്ചു കിടക്കുവായിരുന്നു . അങ്ങോട്ട് ചെന്നപ്പോഴേക്കും മൂത്രത്തിന്റെ കെട്ട മണം അടിക്കാൻ തുടങ്ങി .

” അയ്യേ ഇവിടെ ആണോ എല്ലാരും വന്നു ഇരിക്കുന്നത് , ഇങ്ങോട്ട് വരാൻ പോലും പറ്റില്ലല്ലോ , എന്ത് നാറ്റം ആണ് ….”

ഞാൻ സ്വയം പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ , ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു …… നോക്കുമ്പോൾ സതീഷ് ആണ്.

കുറച്ചു കൂടെ മുന്നോട്ട് പോയി ,അവിടെ മുഴുവൻ കാട് പിടിച്ചു കിടക്കുകയാണ് . എനിക്ക് പേടി തോന്നി , ഇനി വല്ല പാമ്പും കാണുമോ ?

The Author

5 Comments

Add a Comment
  1. പൊന്നു.?

    Mia….. Kolaam…… Nalla Supper Tudakam.

    ????

  2. Kolam Mia. Tudakam annennene parayila nanayi azhuneti. Kadakal samayam aduthe azhunetuka dhirdhi venda. Detail cheyumbol bore akunna karyagal viduka cherunathe matram . Apol kadakalke Nala flow undakumm

  3. സൂപ്പർ

  4. അടിപൊളി

  5. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *