കണ്ണൻ : അയ്യേ…
അവൻ അവിടെ നിലത്ത് ഉണ്ടായിരുന്ന തുണി എടുത്ത് കൈ തുടച്ചു
എല്ലാം കഴുകി നേരെ ചെന്ന് ടീ വി ഓൺ ആക്കി ഒരു ചെയറിൽ ഒരു കാൽ മടക്കി ഒരു കാൽ നീട്ടി വച്ചിരുന്നു
ഫോണിൽ
കണ്ണൻ : എടാ എഴുന്നേറ്റ
ഗോപിക : ഈ തണുപ്പത്ത് എങ്ങനാ ഈ ടൈമിൽ… എന്താ ടാ രാവിലെ
കണ്ണൻ : വൈകുന്നേരം ഒന്ന് കാണാൻ പറ്റോ…
ഗോപിക : എവിട
കണ്ണൻ : വരോ…
ഗോപിക : ഞാൻ വിളിക്ക കുറച്ച് കൂടി ഉറങ്ങട്ടെ ടാ
കണ്ണൻ : അലവലാതി
ഫ്രിഡ്ജിൽ നിന്നും തലേന്ന് ബാക്കി ഉണ്ടായിരുന്ന 7 അപ്പിൻ്റെ കുപ്പി എടുത്ത് കൊണ്ട് വന്ന് കുടിച്ചു
ടീ വി യില് പഴയ ഏതോ മലയാളം സിനിമ
ബാൽക്കണിയിലൂടെ ഒരു കാറ്റ് കാർട്ടനും പറപിച്ചു കൊണ്ട് കയറി വന്നു
ടേബിളിൽ ഉണ്ടായിരുന്ന കുപ്പി പാറി താഴെ വീണു
കുനിഞ്ഞ് അതെടുത്ത് വച്ച് കസേരയിൽ നേരെ ഇരുന്ന കണ്ണൻ
കസേരയടക്കം പിറകിലേക്ക് വീണു
തലയുടെ പിന് ഭാഗം നിലത്ത് തട്ടി
കിടന്നു കൊണ്ട് തന്നെ കഴുത്ത് ഉയർത്തി കൈ കൊണ്ട് പിന് ഭാഗം പിടിച്ച് നോക്കി
ചോര ഒന്നും ഇല്ലായിരുന്നു
പക്ഷേ അവനു ബോധം പതിയെ നശിച്ചു തുടങ്ങിയിരുന്നു
നേരെ മുകളിൽ കറങ്ങുന്ന ഫാൻ തിരിയുന്നത് പോലെ തന്നെ അവനു ചുറ്റും ഉള്ള ലോകം കരങ്ങുന്നതായി അവനു തോന്നി.
തൻ്റെ ചുറ്റുപാടും ഉള്ളതൊക്കെ ഒരു പമ്പരം പോലെ കറങ്ങി വന്ന് അവൻ്റെ നെറ്റി യുടെ നടു ഭാഗത്ത് പതിക്കുന്നതായി അവനു തോന്നി

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline