അവൻ്റെ കണ്ണുകൾ അടഞ്ഞു
പൂർണമായും ബോധം നശിച്ച കണ്ണൻ അവിടെ മലർന്നു കിടന്ന രീതിയിൽ
വേറെ ഏതോ ഒരു ലോകത്തേക്ക് വീഴുന്നത് പോലെയാണ് അവനു തോന്നിയത്
അഗാധമായ താഴ്ച
ഒരു കുഴിലൂടെ താഴ്ന്നു പോകും പോലെ
എവിടെയൊക്കെയോ എത്തി പിടിക്കാൻ നോക്കുന്നുണ്ട് എങ്കിലും പറ്റുന്നില്ല
ഒരു കുഞ്ഞിൻ്റെ കരച്ചിൽ
ആരൊക്കെയോ എന്തൊക്കെയോ പറയും പോലെ വോയിസ് ഒവർ ആയി കേള്കുന്ന ശബ്ദം
ആരോ അവൻ്റെ ചെവിയിൽ പറയും പോലെ
ഒരു പുരുഷ ശബ്ദം
“ഇന്ദു… ഇന്ദുമതി”
ഒരു സ്ത്രീ ശബ്ദം
” ഇന്ദു… ഇങ്ങോട്ട് വാ ഓടി വാ എൻ്റെ ചക്കര കുട്ടി”
കുഞ്ഞ് ചിരിക്കുന്ന ശബ്ദം
താഴോട്ട് വീഴും തോറും ഓരോ ശബ്ദങ്ങൾ അവൻ്റെ ചെവിയിൽ മുഴങ്ങി
ഒരു സ്ത്രീ എന്തോ പറയും പോലെ
“തറ ” “പറ”
കുട്ടികൾ അത് ഏറ്റൂ പറയുന്ന ശബ്ദം
“തറ ” “പറ”
പിന്നെയും ഒരു സ്ത്രീ ശബ്ദം
” കലം” കലം എന്ന് വച്ചാൽ എന്താ”
” ചോറ് വെക്കുന്ന കലം അല്ലെ ടീച്ചറെ ”
” എടാ കലം എന്ന് വച്ച പേന
“കുട്ടികളുടെ ചിരി ”
ഒരു പെൺകുട്ടിയുടെ ശബ്ദം
” എടി ആ ചെക്കനെ കാണാൻ കൊള്ളാം അല്ലെ ”
പിന്നെയും താഴ്ന്നു വന്ന കണ്ണൻ ഒരു സ്ഥലത്ത് വന്നൂ പതിച്ചു
ആരൊക്കെയോ എന്തൊക്കെയോ പറയുന്ന ശബ്ദം ഒന്നും വ്യക്തത ഇല്ല
അവിടെ നിന്നും കൈ കുത്തി എഴുന്നേറ്റ് നേരെ നിന്ന് ചുറ്റും നോക്കി
ഒരു പഴയ വീടിൻ്റെ മുറ്റം
ഇരു വശത്തും ചാരു പടികൾ

ഡിസംബർ 23 [ജയശ്രീ] stop?
it’s in the pipeline