ഇന്ദു [ജയശ്രീ] 57

 

നീളമുള്ള മുറ്റം അതിനു ചുറ്റും ബോർഡർ പോലെ നട്ട് വളർത്തിയ പച്ച ചെടികൾ

 

ഒരു മധ്യ വയസ്കയായ സ്ത്രീ അടുക്കളയിൽ നിന്നും സംസാരിക്കുന്നു

 

കണ്ണൻ നേരെ അകത്ത് കയറി അടുക്കളയിലേക്ക് കയറി

 

ശാരദ : ഈ പെണ്ണ് എന്തെ ഇത്ര വൈകുന്നത്

 

പാറു: ഓൾ ഇങ്ങ് വരും നിനക്ക് എന്താ ഇത്ര പേടി അവള് ഇങ്ങ് വന്നോളും

 

ശാരദ : ഉവ്വ് ഉവ്വ്…

 

അവിടെ മേശ പുറത്ത് ഉള്ള ഒരു മൊന്ത എടുക്കാൻ കണ്ണൻ ശ്രമിച്ചു

 

പക്ഷേ അതിൽ തട്ടാതെ തന്നെ അവൻ്റെ കൈ മുന്നോട്ട് പോകുന്നു

 

ഒരു 20 വയസ് തോന്നിക്കുന്ന ഒരു യുവതി വീട്ടിലേക്ക് വന്ന് കയറുന്നു

 

ശാരദ : ഐവിടെയാ ടീ ഇത്രയും നേരം

 

ഇന്ദു : ഞാൻ ഒന്ന് വീണയുടെ വീട്ടിൽ പോയി

 

പാറു : മോളെ രാസനതി വാങ്ങിച്ച

 

ഇന്ദു : ഉവ്വ് മുത്തശി

 

ശാരദ : നീ വേഗം കുളിച്ച് വാ.. കറി ഒന്നും ആക്കിയില്ല അച്ഛൻ ഇപ്പൊ എത്തും

 

ഇന്ദു : വീട്ടിൽ വന്നു തുടങ്ങി

 

ശാരദ : എന്താ ടീ പിറു പിറൂക്കുന്നെ

 

ഇന്ദു : ഒന്നും ഇല്ലേ അമ്മേ

 

അവരുടെ പെരുമാറ്റത്തിൽ നിന്നും കണ്ണനെ അവർക്ക് കാണാൻ കഴിയുന്നില്ല എന്ന് മനസ്സിലായി

 

മൂന്ന് ദിവസം കഴിഞ്ഞ് ക്ലാസ് കഴിഞ്ഞു കോളജിൽ നിന്നും 4 മണിക്ക് ഇറങ്ങിയ ഇന്ദു ലൈബ്രറിയിൽ പോകാതെ വീണയുടെ കൂടെ നേരെ നടന്നു

 

വീട്ടിലേക്ക് വരുന്ന വഴിക്ക് ഒരു ഇട വഴിയിൽ നിന്നു

 

ഇന്ദു : നീ നടന്നോ ഞാൻ വന്നേക്കാം

 

വീണ : മനസ്സിലായി മനസ്സിലായി നടക്കട്ടെ

 

ചുറ്റും നോക്കി ആരും ഇല്ല എന്നുറപ്പ് വരുത്തി നേരെ ഇടത് വശത്തുള്ള പൊന്ത് കാടിലേക്ക് കയറി കുറച്ച് ദൂരം മുന്നോട്ട് നടന്നു

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

2 Comments

Add a Comment
  1. ഡിസംബർ 23 [ജയശ്രീ] stop?

    1. it’s in the pipeline

Leave a Reply

Your email address will not be published. Required fields are marked *