ചേച്ചിയ്ക്ക് കുഞ്ഞുങ്ങള്‍….?
ങ്ഹാ… അത് പ്രസവത്തിലേ പോയി, മാസം തികയാതെ ആയിരുന്നു. അല്പം ഖേദത്തോടെ അവര്‍ പറഞ്ഞു.
ചേട്ടന്റെ വിവരം വല്ലതും… ?
ങ്ഹാ ആര്‍ക്കറിയാം…. ഗള്‍ഫിലുണ്ടെന്നു് പറയുന്നു….. (വലിയ താല്‍പര്യത്തിലല്ലാ എന്നു് വ്യക്തം.)
ചേച്ചി ഇന്നു് ജോലിയ്ക്ക് പോയില്ലേ….?
അങ്ങിനെ എന്നും ജോലിയൊന്നും മുണ്ടാകില്ലന്നേയ്… സീസണ്‍ തുടങ്ങിയാല്‍ നല്ല പോലെ കിട്ടും. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമുണ്ടാകും.
വിലാസിനീ…. അമ്മ അടുക്കളയില്‍ നിന്നു് വിളിച്ചു. ഓാാ… എന്നു വിളി കേട്ടുകൊണ്ട് ചേച്ചി അകത്തോട്ട് പോയി. അകത്ത് വീണ്ടും അടക്കി പിടിച്ച സംസാരം, ഞാന്‍ ഞാന്‍ ചെകിടോര്‍ത്ത് ശ്രദ്ധിച്ചു. ഇനി അത്താഴത്തില്‍ വല്ല മായം ചേര്‍ക്കാന്‍ പരിപാടിയുണ്ടോ!!!!
ചേച്ചി : അമ്മേ എനിക്കതീന്നു് 1000 രൂപ തരണം, സാരിയൊക്കെ കീറി.
അമ്മ : പിന്നെ നിന്റെ അമ്മിഞ്ഞ മുറിച്ചാണോ അവനു് കറിവെച്ച് കൊടുക്കാ… കുരുത്തം കെട്ടോളോ…. ആദ്യമായിട്ടാ അവന്‍ വീട്ടീ വരുന്നേ… അപ്പോ തന്നതൊക്കെ അവള്‍ക്കു് സാരിയെടുക്കാന്‍ വേണത്രെ…
ചേച്ചി : അതയ്യായിരമില്ലേ അമ്മ….?
അമ്മ : അതെ അയ്യായിരം, അവരെന്താ ലക്ഷപ്രഭുക്കളാ…..
ചേച്ചി : എവിട്യാ ആ രൂപ…. ഞാന്‍ നോക്കട്ടെ…
അമ്മ : ദാ… എണ്ണിനോക്കിക്യോ… അമ്മ അത് മടിക്കുത്തില്‍ നിന്നെടുത്തു കൊടുത്തു.
ചേച്ചി : ഓ…ഹോ ഈ അമ്മയുടെ ഒരു കാര്യം…. ഇതഞ്ഞൂറിന്റ്യാ… അമ്മ 500 ന്റെ നോട്ട് ഇതു വരെ കണ്ടിട്ടില്യേ…. കഷ്ടം
അമ്മ : ഭഗവാനേ അയ്യായിരം രൂപയോ….. ഭാഗ്യം കൃഷ്ണാ… ഗുരുവായൂരപ്പാ…. ഞാന്‍ നൂറിന്റ്യാന്നു വെച്ച് വല്ലവര്‍ക്കും കൊടുത്തേനേ. ങ്ഹാ നീ കടയിലോട്ട് ചെന്നു് കുറച്ച് സാമാനങ്ങള്‍ വാങ്ങിച്ചോണ്ട് വാ…. അല്ലെങ്കീ ആ ഇന്ദിര സ്‌ക്കൂളീന്നു് വന്നെങ്കി അവളെ വിട്ടാ മതി, ഇവിടെ നൂറു കൂട്ടം പണികളുണ്ട്.
അവരു് എന്നെ കാര്യമായി സല്‍ക്കരിക്കാനുള്ള പുറപ്പാടാണു്. ഞാന്‍ വീടും പരിസരവുമെല്ലാം ഒന്നു കാണാമെന്നു് കരുതി പുറത്തക്കിറങ്ങി. ഒരു കൊച്ചു പുരയിടം. ചുറ്റും വേലി കെട്ടി തിരിച്ചിട്ടുണ്ട്, വീടിനോട് ചേര്‍ന്നു് പനമ്പുകൊണ്ട് ഒരു മറപ്പുര… കുളി മുറിയാകും. അതുപോലൊന്നു് പുരയിടത്തിനു് പിന്നില്‍ അതിര്‍ത്തിയിലും കാണാനുണ്ട്, കക്കൂസാകും. രണ്ടിനും മേല്‍ക്കൂരയില്ല. പിന്നെ അടുത്ത വീടുകളെല്ലാം ഇതേ പോലെ തന്നെയുള്ളതാണു്. അതിനാല്‍ മോളില്‍ നിന്നു് ആര്‍ക്കും ദര്‍ശനം കിട്ടില്ല. ങഹാ പക്ഷെ കള്ളുചെത്താന്‍ വരുന്നവര്‍ക്കും നാളികേരമിടാന്‍ വരുന്നവര്‍ക്കും നല്ല കോളായിരിയ്ക്കും. ഏതോ സിനിമയില്‍ കണ്ട ഭാഗങ്ങള്‍ ഓര്‍മ്മയില്‍ വന്നു.
ചേട്ടാ ബാക്കി
മച്ചാനെ… ഒന്നും പറയാനില്ല… നല്ല ഇടിവെട്ട് ഐറ്റം തന്നെ… എല്ലാം കൊണ്ടും പൊളിച്ചടുക്കി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
Bakki eppazha bro???
Nannayittund
ഇപ്പൊ എല്ലാം സേതുവിന്റെ കഥകൾ റീലോഡ്ഡ് ആണല്ലോ.