കിട്ടുന്ന നല്ല ഫോട്ടോകൾ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി അവൾ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇടുന്നുണ്ട്. ഞാൻ അതിനൊന്നും മുതിർന്നില്ല.
പിന്നീട് ഞങ്ങളുടെ അടുത്ത ലൊക്കേഷൻ പബ് ആയിരുന്നു. ഞാൻ കല്യാണിയെ നോക്കി.
” നീ കുടിക്കുമോ.?? ”
അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
” ഹാ. ഇടക്ക്., ”
ആ മറുപടിയിൽ ഒരു കള്ളത്തരം ഉണ്ട്.
ഞാനവളെ ഒന്ന് ഇരുത്തി നോക്കി.
” ഇടക്കോ..?? ”
എന്റെ ചോദ്യത്തിൽ വീണ്ടും കല്ലുവിന്റെ മുഖത്ത് കുസൃതി നിറഞ്ഞു.
” അല്ലാ.. ഇടക്കിടക്ക്.., ”
അവൾ. പറഞ്ഞു.
” നീ കൊള്ളാലോടി..?? ”
ഞാൻ പറഞ്ഞു.
“പപ്പക്ക് കമ്പനി ഞാനാ. അപ്പൊ…
പിന്നെ എറണാംകുളത്തു പോവുമ്പോ പബ്ബിൽ പോക്കുണ്ട്..”
അവൾ പറഞ്ഞു…
” നീ നാടനാ ആണെന്നാണല്ലോടി കരുതിയെ.. ”
ഞാൻ ചോദിച്ചു.
” ഞാൻ മിക്സ…
ജൻ സീ അല്ലെ അച്ചായാ. ”
അവൾ കിണുങ്ങിക്കൊണ്ട് പറഞ്ഞു.
“” ഓ ശരി ശരി..
മുമ്പ് പോയത് നന്നായി.. ഇനി ഞാനായി പിഴപ്പിക്കണ്ടല്ലോ.. ആൾറെഡി പിഴയാണല്ലോ.. ”
എന്റെ തുറന്ന സംസാരം കേട്ട് അവളൊന്നു ഞെട്ടി. പിന്നെ എന്നെയൊന്നു ഇരുത്തി നോക്കി..
” പിഴ എന്ന് ഉദ്ദേശിച്ചത് ആ അർത്ഥത്തിൽ അല്ലാ. ”
ഞാൻ പറഞ്ഞു. അവൾ പിന്നെ അതൊരു ചിരിയോടെ അവഗണിച്ചു. ശേഷം ഞങ്ങൾ അകത്തേക്ക് പോയി.
പബ്ബിലെ ആ രാത്രി മനോഹരമായിരുന്നു. മങ്ങിയ നീല വെളിച്ചവും ബേസ് കൂടിയ മ്യൂസിക്കും പബ്ബിന്റെ അന്തരീക്ഷത്തെ വല്ലാതെ മാറ്റിമറിച്ചു.


Broo nxt nivedya plsee
നന്നായിട്ടുണ്ട് കേട്ടോ 🤗😌💃
kallyani🤔
real aano,or imagination
നയന എന്ന നാട്ടിൻപുറത് കാരി ആയ mrg ആയ ചേച്ചി യെ മോഡൽ ആകാൻ കൊണ്ട് വരുന്ന അനിയന്റെ കഥ എഴുതൂമോ
ഈ സ്റ്റോറി പൊളി
Adipoli broh eth vere arkum thonatha variety thane🤤💖 next nivedya gauri cheyuo