ഇന്റർവ്യൂ
Interview | Author : Kannan Srank
പ്രണയ വിവാഹത്തിന് ഒരു കുഴപ്പം ഉണ്ട് ആദ്യമൊക്കെ അടയും ചക്കരയും ആയിരിക്കും ക്രെമേണ ജീവിതത്തിന്റെ കയ്പ്പ്നീരിലേക്ക് വരുമ്പോൾ രൂപവും ഭാവവും മാറും… അങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പോ കടന്ന് പോകുന്നത്,
ഒരുപാട്നാൾ എന്റെ പിന്നാലെ നടന്നാണ് മാനസ് എന്നെ പ്രണയവഴിയിൽ ആക്കിയത്… പ്രണയിച്ചു നടക്കുമ്പോൾ എന്തൊരു സ്നേഹം ആയിരുന്നു ധ്വനിക്കുട്ടി നിന്നെ പൊന്ന് പോലെ ഞാൻ നോക്കും തേനാണ് പാലാണ് തങ്കകുടമാണ്…..
നന്നായി പഠിക്കുമായിരുന്ന ഞാൻ ഒരുജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് ഉറച്ചു നിന്നതാണ് ഞാൻ മാത്രമല്ല എന്റെ കുടുംബവും അതിനിടയിൽ മാനസുമായുള്ള പ്രണയം എല്ലാ പ്ലാനിങ്ങും തെറ്റിച്ചു.. ഞാനായിട്ട് എന്റെ പ്രണയവും വിവാഹ കാര്യവും വീട്ടിൽ പറഞ്ഞപ്പോളും അച്ഛനും അമ്മയും ആദ്യം പറഞ്ഞ കാര്യം
” മോളെ നിന്റെ പ്രേണയത്തിനൊന്നും ഒന്നും ഞങ്ങൾ എതിരല്ല പേക്ഷേ ഒരു ജോലി കിട്ടിയിട്ട് പോരെ ”
മാനസിനായിരുന്നു കൂടുതൽ നിർബന്ധം ഒടുവിൽ അത് വിവാഹത്തിൽ തന്നെ എത്തിച്ചു പിന്നീടെല്ലാം പെട്ടന്നായിരുന്നു…
ഇപ്പോൾ ധ്വനി എന്ന ഞാൻ 2 വയസുള്ള കുട്ടിയുടെ അമ്മയാണ് ഭാര്യയാണ് കുടുംബിനി ആണ്, മാനസിന്റെ കുടുംബത്തിൽ എല്ലാവരും നല്ല ജോലി ഉള്ളവർ ആയിരുന്നു അതുകൊണ്ട് എനിക്കൊരു ജോലി ഇല്ലാത്തതിന്റെ കളിയാക്കലും പരിഹാസവും ആദ്യം മുതലേ ഉണ്ടായിരുന്നു നാൾക്ക് നാൾ അത് കൂടി വന്നു ആദ്യമൊക്കെ മാനസ് നല്ല സപ്പോർട്ട് ആയിരുന്നു പിന്നീടാങ്ങോട്ട് അയാളും തുടങ്ങി, ഞാൻ പറയാറുണ്ടായിരുന്ന്

Dear താങ്കളുടെ കഥകൾ എല്ലാം ആസ്വദിച്ച് വായിക്കുന്ന ഒരു ആളാണ് ഞാൻ ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ താങ്കൾ കഥകൾ എഴുതി പൂർത്തിയാക്കാതെയാണ് മറ്റൊരു കഥയുമായി വരുന്നത് ഇതിൽ ഒരു കഥ അമമയുടെ കൂട്ടുകാരി ഗായത്രി ആൻറി രണ്ട് ഭാഗം എഴുതിയിട്ട് താങ്കൾ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല കഴിയുമെങ്കിൽ അതൊക്കെ ഒന്ന് പൂർത്തിയാക്കിയിട്ട് പുതിയ കഥകളുമായി വരൂ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളു ബാക്കി താങ്കളുടെ ഇഷ്ടം
താങ്കളുടെ അഭിപ്രായത്തിനു നന്ദി, ശെരിയാന് ഒന്ന് രണ്ട് കഥകൾ എഴുതി പൂർത്തിയാക്കാൻ ഉണ്ട്…. കഥയുടെ മൂഡിൽ നിന്നും മൈൻഡ് മാറിയാൽ അതിലേക്ക് തിരികെ വരാൻ പാടാണ് അതാണ് കാരണം…. പുതിയ ചിന്തകളും ചിലരുടെ അനുഭവങ്ങളും കേൾക്കുമ്പോൾ ചൂടോടെ എഴുതും…