അത്കൊണ്ട് വേഗം തന്നെ കാറിൽ കയറി.. പിന്നാലേ കല്ല്യാണിയും കയറി.. പക്ഷേ ഫ്രണ്ട് സീറ്റിന് പകരം ബാക്കിൽ ആണ് കയറിയത് എന്ന് മാത്രം…
ഞാനെന്താ ഇവളുടെ ഡ്രൈവറോ… 😤
ഇവളേം കൊണ്ട് വേറേ എങ്ങോട്ടേക്കേലും പോകണം എന്നൊക്കെ വിചാരിച്ചതായിരുന്നു… ഇനി ഇപ്പോ ഈ നനഞ്ഞ കോലത്തിൽ എങ്ങോട്ട് പോവാൻ ആണ്
പ്ലാൻ ഓക്കേ മൂഞ്ചിയ സ്ഥിതിക്ക് ഇനി അപ്പാർട്മെന്റ് തന്നെ ശരണം…
ഏകദേശം പകുതി ദൂരം കഴിഞ്ഞു…
കല്ല്യാണി കാറിന്റെ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ്… ഒരക്ഷരം മിണ്ടുന്നില്ല..
ശെടാ ഇതിനും മാത്രം എന്താപ്പോ ഇവിടേ ഉണ്ടായേ…
ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കണോ..
ശ്രമിക്കാം ലേ.. ഒന്നല്ലെങ്കിലും ഞാൻ കാരണം അല്ലേ..
ചേച്ചിമാരോട് വഴക്കിട്ട് ഇരുന്നാൽ പോലും അങ്ങോട്ട് പോയി മിണ്ടാത്ത ഞാനാണ്… ഇപ്പോ ഇങ്ങനെ ഓക്കേ ചിന്തിക്കുന്നേ..
കാലം പോയൊരു പോക്കേ…
“എടി കല്ല്യാണി… ഞാൻ വെറുതെ പറഞ്ഞതാടി കല്ല്യാണം കഴിഞ്ഞവരേ ഓക്കേ വായിനോക്കാറുണ്ടെന്ന്…”
ഞാൻ ഫ്രണ്ട് മിററിൽ കൂടേ അവളേ ഒന്ന് നോക്കി ആ മുഖത്ത് കുറച്ച് തെളിച്ചം ഓക്കേ വന്ന് ഒരു കള്ള ചിരി ഓക്കേ കാണാം…
ഓഹ് അപ്പോകല്ല്യാണം കഴിഞ്ഞവരേ നോക്കുമ്പോൾ ആണ് ഇവൾക്ക് പ്രശ്നം.കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ കുഴപ്പം കാണില്ല…
“അല്ലെങ്കിലും ഈ കല്ല്യാണം കഴിഞ്ഞവരേ ഓക്കേ നോക്കിട്ട് എന്തിനാ… കല്ല്യാണം കഴിയാത്തവരെ നോക്കുമ്പോൾ അല്ലേ അതിന്റെ ഒരു ഇത്… “

സൂപ്പർ……🥰🥰
😍😍😍😍
Bro full part add ചെയ്യു bro
Next part
we are waiting………
Waiting
Am waiting…
അടുത്ത part ഇടൂ bro 😊
അടുത്ത പാർട്ട് ഓണത്തിനെ ഉണ്ടാകൂ
Nice
ബ്രോ എന്തെന്ന് അറിയില്ല ബ്രോ പെട്ടെന്ന് കഴിഞ്ഞുപോന്ന പോലെ
Just half an hour മൊത്തം വായിച്ചു കഴിഞ്ഞു
ബ്രോ കഥ തീർക്കല്ലേ മുന്നോട്ട് വെച്ച കാല് മുന്നോട്ട് 😂
👍👍👍👍👍👍👍
Man✌️…
നല്ല കഥയാണ് ഇത് പെട്ടന്ന് തീർക്കാൻ നോക്കാറുത് ബ്രോ…ഇതിൽ മിസ്റ്ററി കൂടെ ആഡ് ചെയ് പുനർജന്മം പോലെ….. ജാതകത്തിലെ പ്രശ്നങ്ങളും…. ❤❤❤✌️