അവരൊക്കെ കുറച്ച് മുമ്പിൽ എത്തിയിരുന്നു… ഇപ്പോൾ ഏകദേശം ഞാനും കല്ല്യാണിയും ആ സ്ഥലത്ത് ഒറ്റക്കായത് പോലെയാണ്….
“കല്ല്യാണി നീ വെറുതെ കളിക്കാൻ നിൽക്കാതെ നടക്കാൻ നോക്ക്….. ”
“നീ പൊക്കോ ഞാൻ ഇല്ല…. ”
“അതെന്താ നീ ഇവിടേ പെറ്റ് കിടക്കാൻ പോവാണോ….. ഞാൻ ലാസ്റ്റ് ആയിട്ട് പറയാ.. മര്യാദക്ക് നടന്നോ…. ”
“ഞാൻ ഇല്ല… ”
വാശി കാണിക്കാൻ നോക്കിയാൽ കല്ല്യാണിയേ തോൽപ്പിക്കാൻ പറ്റില്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായ കാര്യമാണ്…. പക്ഷേ സ്ഥലവും സന്ദർഭവും നോക്കാതെയുള്ള ഇവളുടെ ഈ സ്വഭാവം കാണുമ്പോളാണ്… കാല് വാരി നിലത്തടിക്കാൻ തോന്നുന്നത്.. 😤
“എന്നാ.. നീ ഒരു കാര്യം ചെയ്യ്… ഇവിടേ നിന്നോ വരണം എന്ന് തോന്നിയാൽ മാത്രം വന്നാൽ മതി…. ”
അതും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങി…. അത്യാവശ്യം ദേഷ്യം തോന്നിയതിനാൽ നടക്കുന്നതിനെയും അത് ബാധിച്ചിരുന്നു.. അത്യാവശ്യം സ്പീഡിൽ തന്നെയാണ് ഞാൻ നടന്നത്…
അവളിൽ നിന്നും ഞാൻ പതിയേ അകലാൻ തുടങ്ങി….
അവളിൽ നിന്നുമുള്ള ദൂരം കൂടുന്നതിനനുസരിച് ഹൃദയമെടുപ്പ് കൂടാൻ തുടങ്ങി… ഒപ്പം നന്ദു ചേച്ചിക്ക് പറ്റിയത് മനസ്സിലേക്ക് വരാനും തുടങ്ങി…..
അത്രമാത്രമേ… എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു… ഇത്തവണയും അവളുടെ വാശി ജയിച്ചോട്ടെ….. ഒന്നല്ലെങ്കിലും അവൾ എന്റെ കല്ലുവല്ലേ….❤️🩹
ഞാൻ നടത്തം മതിയാക്കി പെട്ടെന്ന് തിരിഞ്ഞു….
തിരിഞ്ഞപ്പോൾ കാണുന്നത്…. കയ്യും കെട്ടി എന്നേ തന്നെ നോക്കി നിൽക്കുന്ന കല്ല്യാണിയേയാണ്….അവളുടെ മുഖത്തെ ഭാവം എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘