ഞാൻ അവളുടെ അടുത്തേക്ക് നടന്നു….
അവളുടെ അടുത്തേക്ക് ഓരോ ചുവട് വക്കുമ്പോഴും മനസ്സ് കുറ്റബോധത്താൽ മുറുകിയിരുന്നു….
തമാശക്കാണെങ്കിൽ പോലും അവളേ തനിച്ചാക്കി പോവാൻ പാടില്ലായിരുന്നു ഞാൻ..
ഞാൻ അവളുടെ അടുത്ത് എത്തിയപ്പോഴും അവൾ അതേ നിൽപ്പാണ്. പക്ഷേ അവളുടെ ശരീരം വിറക്കുന്നതും കണ്ണീരൊഴുകുന്നതും ഞാൻ ആ നിലാവിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു.
പാവം നന്നായി പേടിച്ചിട്ടുണ്ട്. പക്ഷേ വാശി കാരണമാണ് അവൾ താൻ എടുത്ത് തീരുമാനത്തിൽ നിന്നും പിന്മാറാതെ നിൽക്കുന്നത്
നിറകണ്ണുകളുമായി നോക്കിനിൽക്കുന്ന കല്യാണിയെ കണ്ടപ്പോൾ എനിക്കും അധികം നേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല
ഞാൻ അവളെ വാരിപ്പുണർന്നു
“സോറി…”
അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു….
അത്രയും നേരം അവളുടെ കണ്ണിൽ തങ്ങിനിന്ന കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകാൻ തുടങ്ങി
ശബ്ദമില്ലാതെ ഒരു ശില പോലെ നിന്നിരുന്ന അവൾ ഇപ്പോൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു എങ്ങി കരയുകയാണ്……
ഞാൻ ചുറ്റും ഒന്നു വെറുതെ നോക്കി ആ കാട്ടിൽ ഞാനും എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ല്യാണിയുമല്ലാതെ വേറെ ഒരു മനുഷ്യന്റെയും സാന്നിധ്യം എനിക്ക് അറിയാൻ കഴിഞ്ഞില്ല…
അവരൊക്കെ അത്യാവശ്യം മുമ്പിൽ എത്തിയിരിക്കുന്നു…..
ഫോണിൽ കോൾ ഒന്നും വരാത്തത് കാരണം അവർ ഞങ്ങൾ പിന്നിൽ ആയത് അറിഞ്ഞില്ല എന്ന് എനിക്ക് മനസ്സിലാ

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘