ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ] 992

 

ചുറ്റിനും ആരും കേൾക്കാനും പറയാനും ഇല്ല എന്ന ധൈര്യമായിരുന്നു എന്റെ വാക്കുകളിൽ പ്രതിഫലിച്ചത്….

 

ചേച്ചിമാരൊക്ക ഉണ്ടെങ്കിൽ ഇങ്ങനെ സംസാരിക്കുന്നത് പോയിട്ട് ഒന്ന് ചിന്തിക്ക പോലുമില്ല ഞാൻ. എന്തെങ്കിലും ഓക്കേ കിട്ടാൻ കാത്തുനിൽക്കാണ് അവർ… കാരണം ഈ കല്യാണത്തിന് അത്രമാത്രം എതിർത്ത ഒരുത്തൻ അല്ലേ ഞാൻ…ആ ഞാൻ തന്നെ ഇങ്ങനെ പഞ്ചാരയാവുന്നത്കണ്ടാൽ…. 😐

 

“കാല് വേദനിക്കുന്നു… ”

 

അവളുടെ മുഖത്തെ കള്ളലക്ഷണം മാത്രം മതിയായിരുന്നു അവൾ കിട്ടിയ ചാൻസ് മുതൽ എടുക്കുകയാണ് എന്ന് മനസ്സിലാക്കാൻ….

 

“അയിന്…..”

 

അവളേ ഒന്ന് കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…..

 

“അതിനോ…. അതിന്….കുന്തം……നീ ഒന്ന് പോടാ…. ”

 

അവൾ അവളുടെ മുഖത്തെ കണ്ണു നീർ പാടുകൾ തുടച്ചുകൊണ്ട് പറഞ്ഞു…

 

ശേഷം എന്റെ മുഖത്തേക്ക് നോക്കി കുറച്ച് പുച്ഛം വാരി വിതറി എന്നെയും തട്ടിമാറ്റി നടക്കാൻ തുടങ്ങി….

 

മൈര്…. എന്തൊരു സ്പീഡ്… ഇവൾക്ക് ഇത്ര വേഗത്തിൽ ഓക്കേ നടക്കാൻ പറ്റോ….

 

“ഹ.. കല്ലൂസ്… അപ്പോഴേക്കും പിണങ്ങിയോ…..”

 

ഞാൻ അവളുടെ കൈ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു….

 

എന്നേ മൈൻഡ് ചെയ്യാതെ ജാഡ ഇട്ടുകൊണ്ട് തന്നെ നിക്കാണ് ചെറ്റ…. ഒരു ചവിട്ട് അങ് കൊടുത്താലോ….

 

“ഇപ്പോ പ്രശ്നം കാല് വേദനിക്കുന്നു അത്രല്ലേ ഉള്ളു….?”

 

“മ്മ്….”

 

“മ്മ്…. ശരിയാക്കിത്തരാം….”

 

അതു പറഞ്ഞതും ഞാൻ അവളേ കോരിയെടുത്തു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

49 Comments

Add a Comment
  1. ഇങ്ങനെ pedippikkathe😭

  2. പൊന്നു.🔥

    ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰

    😍😍😍😍

  3. ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
    ബാക്കി ഉണ്ടാവില്ലേ

  4. എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….

  5. ജോക്കുട്ടൻ

    ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

  6. 😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇഷ്ടമായി

  7. I like it 😘😘😘

Leave a Reply

Your email address will not be published. Required fields are marked *