ഹോ… കാണുന്നപോലെയൊന്നുമല്ല അത്യാവശ്യം കനം ഉണ്ട് കുരിപ്പ്…
അവളുടെ കവിൾ ചുവക്കുന്നത് ഇരുട്ടിന് പോലും എന്നിൽ നിന്നും മറക്കാൻ ആയില്ല…
അവളെയും ചുമ്മന്നുകൊണ്ട് ഞാൻ നടക്കാൻ തുടങ്ങി…..
“സിദ്ധു…. ഞാൻ വെറുതെ പറഞ്ഞതാടാ എന്റെ കാലിന് കുഴപ്പമൊന്നുമില്ല….”
കുറച്ചു ദൂരം കഴിഞ്ഞതും…കല്ല്യാണി എന്നോടായി പറഞ്ഞു….
“മ്മ്… അറിയാം….”
“എന്നിട്ടും പിന്നെയെന്തിനാ എന്നേ എടുത്ത് നടക്കുന്നേ എന്നേ താഴെ ഇറക്കിക്കേ… ഞാൻ നടന്നോളാം…”
അവൾ അതു പറഞ്ഞതും ഒന്ന് കുതറി ഇറങ്ങാൻ നോക്കി…
പക്ഷെ ഞാനും വിട്ടുകൊടുത്തില്ല….
“എന്റെ പൊന്നല്ലേ ഞാൻ വെറുതെ പറഞ്ഞതാടാ.. ഞാൻ നടക്കാം… എന്റെ പൊന്നിന്റെ കൈ വേദനിക്കും…”
അവൾ കവിൾ തലോടികൊണ്ട് പറഞ്ഞു…
അതിന് മറുപടി കൊടുക്കാൻ നിൽക്കുമ്പോഴേക്കും എന്റെ ഫോൺ ബെല്ലടിച്ചു….
കല്ല്യാണിയോട് എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുക്കാൻ ഞാൻ പറഞ്ഞു…
“ആരാ.. ”
ഞാൻ അവളോട് ചോദിച്ചു…
“കാർത്തു ചേച്ചിയാ… ”
കല്ല്യാണി സ്ക്രീൻ എന്റെ നേരേ തിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു…
“എടുത്ത് സ്പീക്കറിൽ ഇട്… ”
“ഹലോ…. സിദ്ധു… ”
“ചേച്ചി പറ……. ”
“എവിടെയാടാ നിങ്ങൾ…. ”
“ഞങ്ങൾ ബാക്കിൽ ഉണ്ട്… കല്ല്യാണിയുടെ കാൽ ഒന്ന് ഉളുക്കി …. അതാ ഞങ്ങൾ ഒന്ന് ബാക്കിൽ ആയത്… ഇപ്പോ എത്തും നിങ്ങടെ അടുത്ത്…. “

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘