ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ] 1005

 

ഓടിയതിന്റെ ക്ഷീണം… ഒന്ന് കേട്ടടങ്ങാൻ പോലും ഞാൻ കാത്തു നിന്നില്ല..

 

എല്ലാവരും എന്നേ തന്നെ അന്തം വിട്ടു നോക്കി നിൽക്കുകയാണ്….

 

“ചേച്ചിക്ക് ക്ഷേത്രത്തിൽ ഒന്നൂടെ പോണമെന്ന്….”

 

പാറുവായിരുന്നു മറുപടി പറഞ്ഞത്…..

 

“ഇനിയും അങ്ങോട്ട് പോവാനോ… എന്തിന്… ”

 

ഞാൻ പാറുവിനോട് ചോദിച്ചു…

 

“ഞങ്ങളൊക്കൊന്നുമറിയില്ല… നീ തന്നെ ചേച്ചിയോട് ചോദിക്ക്… ”

 

“എന്താ ചേച്ചി എന്താ പ്രശ്നം…”

 

എന്നേ തന്നെ നോക്കി നിൽക്കുന്ന ദേവൂചേച്ചിയോടായി ഞാൻ ചോദിച്ചു…..

 

ചേച്ചി മറുപടിയെന്നോണം ഫോൺ ഒന്ന് ഉയർത്തി കാണിച്ചു….. ഫോൺ കണ്ടതും എനിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി….

 

“അതാണോ കാര്യം…. അത് ഞാൻ വേണേൽ പുതിയത് ഒന്ന് വേടിച്ചു തരാം….”

 

കിതക്കുന്നുണ്ടെകിലും ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…

 

“പറ്റില്ല… എനിക്ക് അത് തന്നെ വേണം…”

 

ചേച്ചി വാശി പിടിക്കാൻ തുടങ്ങി….

 

“നിങ്ങൾ നടന്നോ…. ഞാനും സിദ്ധുവും അത് തപ്പി പിടിച്ചോണ്ട് വന്നോളാം..”

 

ചേച്ചി എല്ലാവരോടുമായി പറഞ്ഞു…

 

“ഞാനോ… ഞാനെന്തിന്… ”

 

“എന്താ… നീ വരില്ലേ…. എന്നാ ഞാൻ ഒറ്റക്ക് പൊക്കോളാം…. ”

 

ചേച്ചി അതു പറഞ്ഞതും തിരിച്ചു ക്ഷേത്രത്തിലേക്ക് തന്നെ നടക്കാൻ തുടങ്ങി….

 

“വേണ്ട… ഞാനും വരാം…. ”

 

ചേച്ചിയുടെ മുന്നിലേക്ക് കയറി നിന്നു ഞാൻ പറഞ്ഞു….

 

ചേച്ചി പോവും എന്ന് പറഞ്ഞാൽ പോവും… അത് രാത്രിയാണോ ഒറ്റക്കാണോ.. പ്രേതമുണ്ടോ എന്നൊന്നും നോക്കില്ല…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

49 Comments

Add a Comment
  1. ഇങ്ങനെ pedippikkathe😭

  2. പൊന്നു.🔥

    ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰

    😍😍😍😍

  3. ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
    ബാക്കി ഉണ്ടാവില്ലേ

  4. എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….

  5. ജോക്കുട്ടൻ

    ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

  6. 😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇഷ്ടമായി

  7. I like it 😘😘😘

Leave a Reply

Your email address will not be published. Required fields are marked *