ചേച്ചിയായിരുന്നു എന്റെ മറുപടി പൂരിപ്പിച്ചത്…
“മ്മ്…”
ഒന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു…. കാരണം ജീവിതത്തിൽ ഇപ്പോ നടക്കുന്നത് എല്ലാം ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്…..
ചേച്ചി ആ വീടിനെ വീക്ഷിച്ചുകൊണ്ട് മൗനം തുടർന്നു…
“എന്നാ പോയാലോ…. ”
ചേച്ചി എന്റെ നേരേ തിരിഞ്ഞു പറഞ്ഞു… പക്ഷേ ഒരു അർത്ഥം വച്ചുള്ള ചിരിയുണ്ടായിരുന്നു ചേച്ചിയുടെ മുഖത്ത്….
“അഹ്… നല്ല തീരുമാനം… ഞാൻ ഇതങ്ങോട്ട് പറയാൻ നിൽക്കാർന്നു ”
മോളേ കല്ല്യാണി…. നിന്റെ പൊന്ന് നിന്റെ അടുത്തേക്ക് വരുവാടി…. 🫣
ഞാൻ തറവാട്ടിലേക്ക് നടക്കാൻ തുനിഞ്ഞതും ചേച്ചി എന്റെ കയ്യിൽ കയറി പിടിച്ചു…..
ഞാൻ ചേച്ചിയേ നോക്കി….
“അങ്ങോട്ടല്ല…. ദേ ഇങ്ങോട്ട്…. ”
ചേച്ചി കൈ ചൂണ്ടി ആ വീടിനെ കാണിച്ചുപറഞ്ഞു….
“എങ്ങോട്ടാണെന്ന പറഞ്ഞേ…. ”
വിശ്വാസം വരാതെ ഞാൻ വീണ്ടും ചേച്ചിയോട് ചോദിച്ചു…
“ദേ അങ്ങോട്ടെന്ന്…
ചേച്ചി ശബ്ദം കുറച്ചു കടുപ്പിച്ചു.. പറഞ്ഞു…
അപ്പോ ചേച്ചി തമാശ പറയുകയല്ല…
ചേച്ചിയായിപോയി അല്ലെങ്കിൽ ഒറ്റ ചവിട്ട് വച്ച് കൊടുത്തേനെ…. അല്ലേൽ നിങ്ങൾ തന്നെ പറ.. ബുദ്ധിയുള്ള ആരെങ്കിലും രാത്രിയിൽ പറയുന്ന കാര്യമാണോ ഇത്…. 😤വേറേ എങ്ങിട്ടാണെങ്കിലും കുഴപ്പമില്ല…. ആ വീട്ടിലോട്ട് തന്നെ പോവണോ….
“നടക്കില്ല… എന്ന് പറഞ്ഞാൽ നടക്കില്ല….”

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘