ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു… എന്റെ പെണ്ണവിടെ എന്നേ കാത്തു നിൽക്കുമ്പോൾ…. ഇമ്മാതിരി പൊന്നാരം കാട്ടാൻ ഒന്നും എന്നേ കിട്ടില്ല… അവൾക്ക് ഞാൻ ജീവനോടെ വരാം എന്ന് പോലും വക്കു കൊടുത്തു….
“അപ്പോ നീ വരില്ലേ….”
ചേച്ചി വീണ്ടും ചോദിച്ചു…
“സോറി… സോറി…. സോറി… എന്നേ കിട്ടില്ല… 😏”
“എന്നാ നീ ഇവിടേ നിന്നോ ഞാൻ പോയിട്ട് വരാം….”
അതും പറഞ്ഞു ചേച്ചി അങ്ങോട്ട് നടക്കാൻ തുടങ്ങി…
അങ്ങോട്ട് പോവാൻ ഒരു വേലിയിൽ ഒരു ഗേറ്റ് ഓക്കേ പോലത്തെ സാധനമുണ്ട്.. പക്ഷേ സൂക്ഷിച്ച് നോക്കണം…. ചേച്ചി ആ വേലിയൊക്കെ മാറ്റുന്നത് കണ്ടാണ് ഞാൻ പോലും അത് ശ്രദ്ധിക്കുന്നത്…
ചേച്ചി ടഗണിക്കുപോവേണ്ട വഴിയുണ്ടാക്കി നടക്കാൻ തുടങ്ങി…
ഇതൊക്കെ എന്ത് ജന്മമാണാവോ.. മനുഷ്യനായാൽ കുറച്ചെങ്കിലും പേടി വേണ്ടേ…ഒന്ന് അഭിനയിക്കുകയെങ്കിലും ചെയ്തൂടെ…
സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്ന ലാഘവത്തോടെയാണ് അങ്ങോട്ട് ചെല്ലുന്നത്…
ചേച്ചി പോകുന്നത് ഞാൻ കുറച്ചുനേരം നോക്കി നിന്നു. അപ്പോഴാണ് എനിക്ക് ഉദ്ബോധം വന്നത് ചേച്ചി ഒറ്റയ്ക്കാണ് പോകുന്നതെന്ന്….
ചേച്ചിയുടെ പിന്നാലേ ഞാനും പോയി…..
ഞാൻ ചുറ്റുപാടും ഒന്നും വെറുതെ വീക്ഷിച്ചു പക്ഷേ ഒന്നും തന്നെ ആശ്വാസം ഉണർത്തുന്നത് ഞാൻ കണ്ടില്ല….
എങ്ങും പുല്ലും പൊന്തയും ചപ്പും നിറഞ്ഞ ഒരു വിജനമായ സ്ഥലം….. അതായിരുന്നു അവിടം….
ഞങ്ങളും ആ വീടും തമ്മിൽ ഏകദേശം ഒരു 50 മീറ്ററിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ……

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘