ചേച്ചിയുടെ മട്ടും ഭാവവും കണ്ടിട്ട് ആ വാതിൽ തുറന്നുള്ളിൽ കേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും നടന്നില്ല…. കാരണം അത് ചരടുകൾ ഓക്കേകൊണ്ട് ബന്ധിച്ചിട്ടുണ്ടായിരുന്നു… അതിനു അത്ര പഴക്കവും തോന്നിക്കുന്നില്ല….
ചേച്ചി ആ വീടിന്റെ ചുറ്റുപാടും ഒന്നു നടന്നു…. ചേച്ചിക്ക് കൂട്ടിനായി ഞാനും ചേച്ചിയുടെ പിന്നാലെ നടന്നു…
“പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്…. ”
മൈര്…..
കാർത്തു ചേച്ചിയായിരുന്നു….
പക്ഷേ പെട്ടെന്നായതുകൊണ്ട് ഞാൻ പേടിച്ചിട്ടുണ്ടോ എന്ന് സംശയമില്ലാതെ ഇല്ല…
“നീ… ആ ഫോൺ ഒന്ന് സ്വിച്ച് ഓഫ് ആക്കി വെക്കുന്നുണ്ടോ സിദ്ധു…”
എന്തോ വലിയ രഹസ്യം കണ്ടുപിടിക്കുന്നതിനിടയിൽ ശല്യപ്പെടുത്തിയ പ്രതീതിയായിരുന്നു ചേച്ചിയുടെ വാക്കുകളിൽ…..
വീടിന്റെ ചുറ്റും നടന്ന് ഞങ്ങൾ പിന്നെയും ആ വാതിലിനു മുമ്പിൽ എത്തി
പ്രതീക്ഷിച്ച പോലെ ഒന്നും തന്നെ ഉണ്ടായില്ല……
“ചേച്ചി…. പോയാലോ…. ”
“മ്മ്…. ”
ചേച്ചിയുടെ മുഖത്ത് ഒരു നീരാശയുണ്ടായിരുന്നു…
ഇതൊക്കെ എന്തിന് എന്നുള്ള മട്ടായിരുന്നു എനിക്ക്…
എന്തായാലും ഇനിയെങ്കിലും പോവാലോ… സമാധാനം…
ഇപ്പോഴും അവിടുന്ന് പോരാൻ മടിച്ചു നിൽക്കുന്ന ചേച്ചിയുടെ കയ്യിൽ പിടിച്ചു ഞാൻ വലിച്ചു…..
ഇനിയും ഇതിനെ ഇവിടെ നിർത്തിയാൽ അത് എനിക്ക് പണിയാവുമെന്ന് എനിക്ക് ഏകദേശം തീരുമാനമായി
” വെറുതെ കുറച്ച് സമയം കളഞ്ഞു…”

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘