ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ] 992

 

ചേച്ചിക്ക് ഞാൻ പിണങ്ങി എന്ന് മനസ്സിലായി…

 

ചേച്ചി അവിടേ നിന്നും എഴുന്നേറ്റ് എന്റെയും കല്യാണിയുടെയും നടുക്ക് വന്നിരുന്നു..

ശേഷം ചേച്ചി എന്റെ കയ്യിനുള്ളുകൂടെ കൈ കോർത്തുകൊണ്ട് തോളിൽ തലവച്ചു കിടന്നു…..

 

എന്റെ അഭിനയമൊക്കെ പാതി വഴിയിൽ മുറിഞ്ഞുപോയി… അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വന്നു… അത് ചേച്ചി കൈയ്യോടെ പൊക്കുകയും ചെയ്തു… 🙂

 

“എന്റെ ചക്കര അഭിനയിച്ചതായിരുന്നോ… ശോ.. ചേച്ചിക്ക് മനസ്സിലായതേ ഇല്ല… ”

 

ചേച്ചി കളിയാക്കികൊണ്ടു കവിളിൽ തലോടികൊണ്ട് പറഞ്ഞു…..

 

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി അവൾ ചുണ്ടിലെ ചിരി ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്..

 

അതൊരു കളിയാക്കി ചിരിയാണോ എന്ന് സംശയമില്ലാതില്ല…

 

അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല….

 

ചേച്ചി ചുറ്റും ആളുണ്ടോ എന്നൊന്നും നോക്കാറില്ല…. ചേച്ചിക്ക് ഞാൻ എപ്പോഴും കുട്ടിയാണ്… ദേവു ചേച്ചിക്ക് എന്നല്ല എന്റെ എല്ലാ ചേച്ചിമാർക്കും….

 

പക്ഷേ ഇപ്പോ ദേവു ചേച്ചിടെ സ്ഥാനത് പാറു വല്ലോം ആണേൽ ഒരു കുത്ത് കൊടുക്കാർന്നു…

 

“ഇനി… പറ കല്ലു അന്ന് എന്താ ശരിക്കും ഉണ്ടായേ… ”

 

ചേച്ചി കളിയും ചിരിയും മതിയാക്കി വീണ്ടും സീരിയസ് മോഡിലേക്ക് കയറി… പക്ഷേ എന്റെ തോളിൽ കിടന്നുകൊണ്ട് തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്…

 

കല്ല്യാണി വെറുതെ എന്നേ ഒന്ന് പാളി നോക്കി… പക്ഷേ ഇപ്രാവശ്യം ഞാൻ ഒന്നിനും പോയില്ല….

 

കല്ല്യാണി അന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറയാൻ തുടങ്ങി…. ഓരോ സന്ദർഭത്തിനനുസരിച്ച് അവളുടെ ഓരോ എക്സ്പ്രഷനും മാറി മാറി വന്നു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

49 Comments

Add a Comment
  1. ഇങ്ങനെ pedippikkathe😭

  2. പൊന്നു.🔥

    ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰

    😍😍😍😍

  3. ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
    ബാക്കി ഉണ്ടാവില്ലേ

  4. എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….

  5. ജോക്കുട്ടൻ

    ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

  6. 😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇഷ്ടമായി

  7. I like it 😘😘😘

Leave a Reply

Your email address will not be published. Required fields are marked *