ചുരുക്കി പറഞ്ഞാൽ ഒരു അര മണിക്കൂർ കല്ല്യാണിയുടെ നാടക പ്രദർശനമായിരുന്നു…
എല്ലാതും പറഞ്ഞതിന് ശേഷം കല്ല്യാണി ഒരു നെടുവീർപ്പിട്ടു….
ഞാൻ ചേച്ചിയേ നോക്കിയപ്പോൾ കാണുന്ന മുഖഭാവം എനിക്ക് ഒരിക്കലും പരിചിതമല്ലായിരുന്നു….
“നീ… എന്താ സിദ്ധു ഇതൊന്നും ഞങ്ങളോട് പറയാതിരുന്നേ…. ”
ദേവു ചേച്ചി ശബ്ദം അൽപ്പം കൽപ്പിച്ചു…
“ചേച്ചി… സത്യം പറഞ്ഞാ അത് എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല…. ഏകദേശം ആ കല്ല്യാണി പറഞ്ഞതു പോലേ ഒരു മനുഷ്യ രൂപം പോലേ ഓക്കേ ഉണ്ടായിരുന്നു… പക്ഷേ ഉറപ്പിച്ചു പറയാൻ എനിക്ക് എന്തോ ഇപ്പോഴും പറ്റുന്നില്ല… ”
ഞാൻ ചേച്ചിയോട് ഒരു തരം നിർവികാരത്തിൽ പറഞ്ഞു…പക്ഷേ അതൊരു നുണയായിരുന്നു….
അത് ഈ പറഞ്ഞപോലെ മനുഷ്യരൂപം തന്നെയാണ് എന്ന് എനിക്ക് ഏകദേശം ധാരണയുണ്ടായിരുന്നു… പക്ഷേ പെട്ടെന്ന് ഈ പ്രേതത്തിനും മന്ത്രവാതത്തിനും പുറകെ പോവാൻ ഒരു മടി
“എന്നാലും മോനേ ഇതൊക്കെ നിനക്ക് ഞങ്ങളോടും കൂടേ ഒന്ന് പറയാമായിരുന്നില്ലേ… ഇവിടേ നിൽക്കുന്നത് തന്നെ നിനക്ക് വേണ്ടിയല്ലേ…എന്നിട്ട് നീ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ…”
“ചേച്ചി…. ഒന്നാമത് നിങ്ങളൊക്കെ നന്ദു ചേച്ചിടെ കാര്യത്തിന്റെ ടെൻഷനിൽ ആയിരുന്നില്ലേ. അതിന്റെ കൂടേ ഇതുങ്കൂടെ പറഞ്ഞു ടെൻഷൻ അടിപ്പിക്കണ്ട എന്ന് വിചാരിച്ചു…എന്തായാലും പേടിക്കാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ…. ”
“ദേ… ഒന്നങ്ങട്ട് കിട്ടും ചെക്കാ എന്റേന്ന്. പേടിക്കാൻ മാത്രം ഒന്നും… സംഭവിച്ചില്ല എന്നോ…? എന്നിട്ടാണോ കാർ മറിയാനും വീഴാനും ഓക്കേ പോയേ…”

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘