ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ] 992

 

ചേച്ചിയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്ന് വരുന്നത് ഞാൻ കണ്ടു….

 

ഇനി മിണ്ടാതെ ഇരിക്കാം അതാ നല്ലത്….

 

പിന്നീട് അങ്ങോട്ട് ചേച്ചിയുടെ ഒരു ക്ലാസ്സ്‌ തന്നെയായിരുന്നു…. ഞാൻ എല്ലാത്തിനും മൂളിക്കൊണ്ടിരുന്നു….കുറച്ച് കഴിഞ്ഞ് നിർത്തുമായിരിക്കും….

 

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി…

 

ഇപ്പോ നിനക്ക് സമാധാനമായോടി പുല്ലേ…

 

എന്നേ ഉപദേശിക്കുന്നത് കണ്ട് ആസ്വദിച്ചു ഇരിക്കുകയാണ് ചെറ്റ…

 

ശരിയാക്കിത്തരാം… 😏

 

“എന്നോട് മാത്രമല്ല അവളോടുംകൂടെ പറ..”

 

ഞാൻ കല്ല്യാണിയേ ചൂണ്ടി കാട്ടി ചേച്ചിയോടായി പറഞ്ഞു….

 

അങ്ങനെ എനിക്ക് മാത്രം കിട്ടുമ്പോ ഒരു സുഖം ഇല്ലല്ലോ…. നീ കൂടേ കേൾക്ക്..😌

 

“നിങ്ങൾക്ക് ഒന്ന് അവിടം വരേ വന്നാൽ എന്താ കുട്ട്യോളെ… ”

 

ചേച്ചി കല്ല്യാണിയുടെ നേരേ തിരിഞ്ഞ് ഉപദേശിക്കാൻ നിന്നതും…. അമ്മയുടെ ശബ്ദം ഞാൻ കേട്ടു…

 

കേട്ട ദിശയിലേക്ക് നോക്കുമ്പോൾ കാണുന്നത് എല്ലാവരും കൂട്ടമായി വരുന്നതാണ്….

 

ഓഹ് ഇത്രപെട്ടെന്ന് കഴിഞ്ഞോ…..ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി…അപ്പോഴാണ് മനസ്സിലായത് അത്ര പെട്ടെന്നൊന്നുമല്ല കഴിഞ്ഞത് എന്ന്…. കല്ല്യാണിയുടെ കഥാപ്രസംഗം കാരണമാവം… സമയം കുറച്ച് കഴിഞ്ഞിരിക്കുന്നു….

 

“ഇവളുടെ മുഖമെന്താ സിദ്ധു വല്ല കടുന്നൽ കുത്തിയ പോലേ ഇരിക്കുന്നേ… ”

 

അമ്മ ദേവുചേച്ചിയെ ഒന്ന് പാളി നോക്കി എന്നോടായി പറഞ്ഞു……

 

“എന്റെ മുഖം എങ്ങനെയിരുന്നാലും നിങ്ങൾക്കെന്താ തള്ളേ….”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

49 Comments

Add a Comment
  1. ഇങ്ങനെ pedippikkathe😭

  2. പൊന്നു.🔥

    ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰

    😍😍😍😍

  3. ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
    ബാക്കി ഉണ്ടാവില്ലേ

  4. എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….

  5. ജോക്കുട്ടൻ

    ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

  6. 😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇഷ്ടമായി

  7. I like it 😘😘😘

Leave a Reply

Your email address will not be published. Required fields are marked *