ചേച്ചിടെ കയ്യിന്ന് അമ്മക്കുള്ളത് കിട്ടി….ഇനി മിണ്ടിയാൽ ഇനിയും കിട്ടും എന്ന് കരുതിയാവണം അമ്മ പിന്നേ ഒന്നും പറഞ്ഞില്ല..
“അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ ചേച്ചിക്ക് പ്രാന്താണ് കുറച്ച് കഴിയുമ്പോൾ മാറിക്കോളും… ”
പക്ഷേ പാറുവിന് എവിടെയൊക്കെയോ ചൊറിയുന്നുണ്ടായിരുന്നു….
ഒരു ഫോൺ അല്ലേ ആ പോകുന്നേ….
ആ പറന്നു പോവുന്ന ഫോൺ പാറുവിനുള്ള ചേച്ചിയുടെ സമ്മാനമായിരുന്നു… പാറു കൃത്യസമയത്ത് ഒന്ന് ചെരിഞ്ഞതുകൊണ്ട് ഒന്ന് തട്ടി തെറിക്കുകമാത്രമേ ചെയ്തുള്ളു….പാറുവിന്റെ ദേഹത്ത് തട്ടിയും ഫോൺ കുറച്ച് ദൂരം പറന്നു പോയി…
ശരിക്കും കൊണ്ടിരുന്നെങ്കിൽ…. പാറു കരയുമായിരുന്നു എന്ന് ഏകദേശം ഉറപ്പാകുന്ന തരത്തിലുള്ള ഏറ്
അല്ലെങ്കിലും ചേച്ചിയുടെ കയ്യിൽ നിന്നും ഇരന്നു വാങ്ങുന്നത് പാറുവിന് പണ്ടേയുള്ള സ്വഭാവമാണല്ലോ…..
“ആ….. അമ്മേ…. നോക്ക് ഇത്…. ”
ഏറു കിട്ടിയതുകൊണ്ടാവാം… പാറുവിൽ നിന്നും ശബ്ദങ്ങൾ ഓക്കേ വരാൻ തുടങ്ങി…
“ചോദിച്ചു വാങ്ങിയതല്ലേ… കൊണ്ടോ…. ”
അമ്മക്കൂടെ കയ്യൊഴിഞ്ഞപ്പോ….. എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയി പാറു….
“ഒന്നടങ് കുട്ട്യോളെ… പ്രായം ഇത്രയായില്ലേ… ദേവു… നിനക്കെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറിക്കൂടെ..”
അച്ഛന്റെ ഉപദേശമെത്തി…
പക്ഷേ ദേവു ചേച്ചി മറുപടി പറയാൻ ഒന്നും പോയില്ല…. അത് ഒഎടിയുണ്ടായിട്ടൊന്നുമല്ല… എന്തേലും പറഞ്ഞാൽ പിന്നേ അങ്ങോട്ട് ഉപദേശങ്ങളോട് ഉപദേശമായിരിക്കും….ഇപ്പോ മിണ്ടാതെ ഇരുന്നാൽ കുറച്ചു കഴിഞ്ഞാൽ പൊക്കോളും….

ഇങ്ങനെ pedippikkathe😭
ത്രില്ലടിപ്പിച്ചു കൊല്ലാനാണോ…..?🥰🥰
😍😍😍😍
ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ
എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ…. എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി….. ഇനിയേലും ഒന്നിടടേ….
Nxt part enna
ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട് തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️
Next part
😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇഷ്ടമായി
I like it 😘😘😘